Tag: National

കോമൺ വെൽത്ത് ഗെയിംസ്; ദേശീയ അത്ലറ്റിക് ടീമിന് നീരജ് ചോപ്ര നയിക്കും

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ അത്ലറ്റിക്സ് ടീമിനെ പ്രഖ്യാപിച്ചു. ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര നയിക്കുന്ന ടീമിൽ 37 അത്ലറ്റുകളാണുള്ളത്. പത്ത് മലയാളി താരങ്ങളാണ് ടീമിന്റെ ഭാഗമാകുന്നത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ബർമിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.…

കള്ളപ്പണം വെളുപ്പിക്കൽ; ഡൽഹി ആരോഗ്യമന്ത്രിക്ക് ജാമ്യം നൽകില്ല

ന്യുഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിൻറെ ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി തള്ളി. ജൂൺ 9ന് സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഗണിച്ചത്. ഇ.ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.ബി രാജുവും സത്യേന്ദ്ര ജെയിനിന് വേണ്ടി മുതിർന്ന…

അഗ്നിപഥ് ആർഎസ്എസ് പദ്ധതിയെന്ന് ബിനോയ് വിശ്വം

പത്തനംതിട്ട: അഗ്നിപഥ് ആർഎസ്എസ് പദ്ധതിയാണെന്ന ആരോപണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ഹിറ്റ്ലറും മുസോളിനിയും കാണിച്ച പാതയ്ക്ക് അനുസൃതമായാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും, ഈ പദ്ധതി പ്രകാരം സൈനിക സേവനം പൂർത്തിയാക്കുന്നവർ ആർഎസ്എസ് ഗുണ്ടകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. “ഇത് സമൂഹത്തെ സൈനികവത്കരിക്കാനുള്ള…

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷമാകുന്നു; 31 മരണം

മേഘാലയ/അസം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. മേഘാലയയിലും അസമിലും വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തുകയും കേന്ദ്ര സഹായം ഉറപ്പ് നൽകുകയും ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. തുടർച്ചയായ…

കേന്ദ്രസർക്കാരിന് അഗ്നിപഥ് ഉപേക്ഷിക്കേണ്ടി വരും: രാഹുൽ ഗാന്ധി

ന്യുഡൽഹി : കേന്ദ്രസർക്കാരിന് കാർഷിക നിയമങ്ങൾ പോലെ അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സൈനികരോട് മാപ്പ് പറയേണ്ടിവരുമെന്നും, കഴിഞ്ഞ എട്ട് വർഷമായി ബിജെപി സർക്കാർ ജയ് ജവാൻ, ജയ് കിസാൻ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ്…

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരം രാജ്ഭവനിലേക്ക് നടന്ന മാർച്ചിൽ മുന്നൂറിലധികം പേരാണ് പങ്കെടുത്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കാണ് മാർച്ച് നടക്കുക. അതേസമയം, അഗ്നിപഥ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ കൂടി…

മോദിയുടെ അമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാൾ; സമീപത്തെ ക്ഷേത്രങ്ങളിൽ ആഘോഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബായി ഇന്ന് നൂറാം ജൻമദിനം ആഘോഷിക്കുകയാണ്. മോദി വീട്ടിലെത്തി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിലാണ് അമ്മ താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് സമീപത്തെ ക്ഷേത്രങ്ങളിൽ നിരവധി ആഘോഷങ്ങൾ…

‘കേന്ദ്ര സർക്കാർ വേട്ടയാടുന്നത് രാഹുൽ ഗാന്ധി ആർ.എസ്.എസ് വിരുദ്ധനായതുകൊണ്ട്’

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ആർ.എസ്.എസ് വിരുദ്ധനായതുകൊണ്ടാണ് കേന്ദ്ര സർക്കാർ വേട്ടയാടുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയെ സംഘപരിവാർ ആക്രമിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.…

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ അധ്യക്ഷയായി രഞ്ജന പ്രകാശ് ദേശായി

ന്യൂദല്‍ഹി: വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷയാകും. ഇതോടെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സണായി നിയമിതയാകുന്ന ആദ്യ വനിതയായി രഞ്ജന മാറും. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ ദിവസം…

പ്രതിഷേധം ശക്തം; അഗ്നിപഥില്‍ സംവരണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായതോടെ യുവാക്കളെ തണുപ്പിക്കാൻ പുതിയ വാഗ്ദാനങ്ങളുമായി കേന്ദ്ര സർക്കാർ. അഗ്നിവീര്‍ അംഗങ്ങൾക്ക് സംവരണം നൽകാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. കേന്ദ്ര പോലീസ് സേനയിൽ അഗ്നിവീർ അംഗങ്ങൾക്ക് 10 ശതമാനം സംവരണത്തിൻ പുറമേ, അസം റൈഫിൾസിൽ…