Tag: National

പാവഗഢ് ക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തി നരേന്ദ്ര മോദി

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ പാവഗഢ് മഹാകാളി ക്ഷേത്രത്തിൽ, മതങ്ങള്‍ക്കതീതമായി മാനവസൗഹൃദം വിളംബരം ചെയ്‌തുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടി ഉയർത്തി. അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം നടക്കുന്ന ധ്വജരോഹണം പുതിയ ചരിത്രമാണെന്ന് മോദി പറഞ്ഞു. പുതിയ ഗോപുരം പണിയുന്നതിനായി ഈ ക്ഷേത്രത്തിലെ ദര്‍ഗ…

പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യയുടെ ചരിത്രം പുറത്ത്

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ, 2002 ലെ ഗുജറാത്ത് കലാപം, നർമ്മദ ബച്ചാവോ ആന്ദോളൻ, ദലിത് പ്രക്ഷോഭങ്ങൾ, ഭാരതീയ കിസാൻ യൂണിയൻറെ പ്രതിഷേധം തുടങ്ങിയ ഇന്ത്യൻ ചരിത്രത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾ ഒഴിവാക്കുകയും തിരുത്തുകയും ചെയ്താണ് എൻസിഇആർടിയുടെ പാഠ്യപദ്ധതി പരിഷ്കരണം. ദേശീയ സ്കൂൾ…

അഗ്നിപഥ് വിപ്ലവകരമായ പദ്ധതി: ജെ.പി നദ്ദ

കർണാടക: അഗ്നീപഥ് വിപ്ലവകരമായ പദ്ധതിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രിയിൽ വിശ്വസിക്കാൻ ജെപി നദ്ദ യുവാക്കളോട് അഭ്യർത്ഥിച്ചു. കർണാടകയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെയും വൈസ് പ്രസിഡൻറുമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.പി നദ്ദയുടെ വാക്കുകൾ, “അഗ്നിപഥ് ഒരു വിപ്ലവകരമായ പദ്ധതിയാണെന്ന്…

അഗ്നിപഥ് പദ്ധതിക്കെതിരെ രാജസ്ഥാനില്‍ പ്രമേയം

ജയ്പുർ: അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മന്ത്രിസഭ പ്രമേയം പാസാക്കി. അഗ്നീപഥ് പദ്ധതി യുവാക്കളുടെ ഭാവി സുരക്ഷിതമാക്കില്ലെന്ന് സൈനിക വിദഗ്ധരുടെ അഭിപ്രായമാണെന്നും, ഇക്കാര്യം മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. ശനിയാഴ്ച…

കുര്‍തനെ ഗെയിംസില്‍ സ്വര്‍ണം നേടി നീരജ് ചോപ്ര

ഫിൻലാൻഡ്: ഫിൻലാൻഡിൽ നടന്ന കുര്‍തനെ ഗെയിംസിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര സ്വർണ്ണ മെഡൽ നേടി. ജാവലിൻ ത്രോയിൽ 86.69 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം നേടിയത്. കഴിഞ്ഞ വർഷത്തെ ഗെയിംസിൽ 86.79 മീറ്റർ എറിഞ്ഞാണ്…

അഗ്നിപഥ് പദ്ധതി പിന്‍വലിക്കണം; പ്രമേയം പാസാക്കി രാജസ്ഥാനിലെ സര്‍ക്കാര്‍

ജയ്പൂര്‍: കേന്ദ്ര സർക്കാരിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ്‌ സർക്കാർ പ്രമേയം പാസാക്കി. ശനിയാഴ്ചയാണ് സർക്കാരിന്റെ മന്ത്രിസഭ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ജയ്പൂരിലെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയതെന്നാണ് റിപ്പോർട്ട്.

തേനിയിൽ അപകടം; ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു, 40 പേർക്ക് ഗുരുതര പരുക്ക്

കുമളി: തേനി ആണ്ടിപ്പെട്ടിക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും 40 പേർക്ക് ഗുരുതരമായി പരിക്കേൾക്കുകയും ചെയ്തിട്ടുണ്ട്. കുമളിയിൽ നിന്നും നാഗർകോവിലിലേക്ക് പോവുകയായിരുന്ന ബസും തിരിച്ചെന്തൂരിൽ നിന്ന് കമ്പത്തേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നാഗർകോവിൽ…

അഗ്നിപഥ് പ്രതിഷേധം; ബിജെപി നേതാക്കള്‍ക്ക് സുരക്ഷയുമായി കേന്ദ്രം

പട്‌ന (ബിഹാര്‍): കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ബിഹാറിലെ എൻഡിഎ സഖ്യം പ്രതിസന്ധിയിൽ. സർക്കാരിന്റെ ഭാഗമായിട്ടും ബിജെപി നേതാക്കൾക്ക് സുരക്ഷയും പരിഗണനയും ലഭിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആരോപിച്ചു. തുടർച്ചയായ നാലാം ദിവസവും പ്രതിഷേധം അലയടിക്കുന്ന ബീഹാറിലെ ബിജെപി…

സെക്‌സ് വര്‍ക്കേഴ്‌സിനെ അറസ്റ്റ് ചെയ്യരുത്; മദ്രാസ് ഹൈക്കോടതി 

ചെന്നൈ: ലൈംഗിക തൊഴിൽ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തുമ്പോൾ ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. റെയ്ഡിന്റെ ഭാഗമായി ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ അവരിൽ നിന്ന് പിഴ ഈടാക്കുകയോ ചെയ്യരുതെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ പിഴയൊടുക്കുകയോ ഉപദ്രവിക്കുകയോ…

രാഹുല്‍ ഗാന്ധിക്ക് എംപി എന്ന പ്രത്യേക പരിഗണന നൽകേണ്ടെന്ന് ലോക്സഭാ സ്പീക്കര്‍

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണ ഏജൻസികൾ എംപി എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് പ്രത്യേക പരിഗണന നൽകരുതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് ഇദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ എംപിമാരെ പോലീസ് മർദ്ദിച്ചെന്ന പരാതി ചട്ടപ്രകാരം…