Tag: National

അഗ്നിവീരന്മാർക്ക് ജീവഹാനി സംഭവിച്ചാല്‍ ഒരുകോടി നഷ്ടപരിഹാരം; 90000 പേർ അഗ്നിപഥിലേക്ക്

ന്യൂഡല്‍ഹി: അഗ്നീവീറുകളും മറ്റ് സൈനികരും തമ്മിൽ വിവേചനമില്ലെന്നും സേനയെ ചെറുപ്പമാക്കുകയാണ് ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം. ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ടാൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. 1.25 ലക്ഷം വരെ അഗ്നിവീറുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുമെന്നും പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി സൈനിക പ്രതിനിധികള്‍…

അഗ്നിപഥ് മുന്നോട്ട് തന്നെ; സൈനിക തലവന്മാരെ ഇന്ന് പ്രതിരോധമന്ത്രി കാണും

ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ കേന്ദ്രം നടപടികളുമായി മുന്നോട്ട് പോവുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് നിർണായക യോഗം ചേരും. മൂന്ന് സേനാ മേധാവികളും ഇന്ന് പ്രതിരോധ മന്ത്രിയുടെ വസതിയിലെത്തി യോഗത്തിൽ പങ്കെടുക്കും. പദ്ധതി…

എൻജിന് തീപിടിച്ചതിനെ തുടർന്ന് പട്നയിൽ പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി

പട്ന: ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. പറന്ന വിമാനത്തിന്റെ എഞ്ചിൻ തീപിടിച്ചതിനെ തുടർന്ന് വിമാനം പട്ന വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.വിമാനം പറന്നുയർന്ന ഉടൻ തന്നെ തകരാർ ശ്രദ്ധയിൽപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരും സുരക്ഷിതരാണ്. പക്ഷിയിടിച്ചതിനെ തുടർന്ന് എഞ്ചിൻ തീപിടിച്ചതായി…

പാർലമെന്റിലേക്ക് നടത്തിയ ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിനിടെ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എം എ റഹീം എംപി അടക്കമുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് നടപടിക്കിടെ മാധ്യമപ്രവർത്തകർക്ക്…

ഗുരുദ്വാര ആക്രമണം; സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇ-വിസ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അഫ്ഗാനില്‍ കാബൂളിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ്, ഹിന്ദു വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ഇ-വിസ അനുവദിച്ചു. നൂറിലധികം പേർക്ക് വിസ അനുവദിച്ചതായാണ് റിപ്പോർട്ട്. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ഒരു സിഖുകാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു.…

തന്റെ പിറന്നാൾ ആഘോഷിക്കരുതെന്ന് രാഹുല്‍ ഗാന്ധി

ന്യുഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 52-ാം ജന്മദിനമാണ്. എന്നാൽ തൻറെ ജന്മദിനം ആഘോഷിക്കരുതെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയി. രാജ്യം വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് ജന്മദിനം ആഘോഷിക്കുന്നത് ശരിയല്ലെന്നാണ് രാഹുലിന്റെ നിലപാട്. അഗ്നിപഥ്…

‘പിറന്നാളോഘോഷം വേണ്ട’; യുവാക്കളുടെ വേദനയ്ക്കൊപ്പമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ 52ആം ജന്മദിനമാണിന്ന്. യുവാക്കൾ വേദനയിലാണെന്നും ഈ സമയത്ത് അവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം നിൽക്കണമെന്നും പറഞ്ഞുകൊണ്ട് തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. കേന്ദ്രസർക്കാരിന്റെ സൈനിക പദ്ധതിയായ…

അഗ്നിപഥ്; മാര്‍ഗരേഖ പുറത്തുവിട്ട് വ്യോമസേന

ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രതിഷേധം തുടരുമ്പോഴും അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. പദ്ധതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ വ്യോമസേന പുറത്തിറക്കിയിട്ടുണ്ട്. റിക്രൂട്ട്മെൻറ് റാലികൾക്ക് പുറമെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ കാമ്പസ് ഇൻറർവ്യൂ നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതകൾ, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, വേതനം,…

മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നു

ന്യുഡൽഹി: രാജ്യത്ത് മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ നിർത്തലാക്കുമെന്ന് റിപ്പോർട്ട്. മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ ഘട്ടംഘട്ടമായി ഇന്ത്യ നിർത്തലാക്കും. ജനീവ ഫിഷറീസ് സബ്‌സിഡി കരാർ പ്രകാരമാണ് സബ്‌സിഡി നിർത്തലാക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ നടക്കുന്നത്. ഫിഷറീസ് സബ്‌സിഡി ഇനി മുതൽ ബാങ്ക് അക്കൗണ്ടുകൾ വഴി…

പാഠ്യ പദ്ധതിയില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: യോഗയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിന് (എൻസിഇആർടി) നിർദ്ദേശം നൽകി. ദേശീയ യോഗ ഒളിമ്പ്യാഡ്-2022 നെ അഭിസംബോധന ചെയ്യവേ, ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശാരീരികവും…