Tag: National

അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജ്യത്ത് ഒരു വാടക സർക്കാർ മതിയെന്ന് നാളെ പറഞ്ഞേക്കുമെന്നും പ്രധാനമന്ത്രിക്കായും മുഖ്യമന്ത്രിക്കായും ടെണ്ടർ നോട്ടീസ് നൽകുമോ എന്നും അദ്ദേഹം ചോദിച്ചു. ചെറുപ്പക്കാരെ തെരുവിലിറക്കിയതിന്…

അഗ്നിപഥ്; പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്ന് പ്രതിജ്ഞ ചെയ്താൽ മാത്രം ജോലി

അഗ്നിപഥിലെ പ്രതിഷേധം ശക്തമായിട്ടും വഴങ്ങാതെ കേന്ദ്രം. പദ്ധതിക്കെതിരായി ഒരുവിധത്തിലുള്ള പ്രതിഷേധത്തിലും പങ്കെടുത്തില്ലെന്ന് പ്രതിജ്ഞ ചെയ്താല്‍ മാത്രമേ ജോലിക്ക് അപേക്ഷിക്കാനാകൂ എന്നാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. “അച്ചടക്കമാണ് ഇന്ത്യൻ സൈന്യത്തിന്റെ അടിത്തറ. അവിടെ അക്രമത്തിന് ഇടമില്ല. അഗ്നിപഥ് പദ്ധതിക്കായി അപേക്ഷിക്കുന്ന ഓരോ വ്യക്തിയും…

മേഘാലയയിലെ ചിറാപുഞ്ചിയിൽ പെയ്യുന്നത് റെക്കോർഡ് മഴ

ന്യൂഡൽഹി: മേഘാലയയിലെ ചിറാപുഞ്ചിയിൽ 1995ന് ശേഷം റെക്കോർഡ് മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 972 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ചിറാപുഞ്ചി. ജൂണിൽ മാത്രം ഒമ്പത് തവണ…

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാത്തിനും രാഷ്ട്രീയ നിറം നൽകുന്നത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ദൗർഭാഗ്യകരമാണെന്ന് മോദി പറഞ്ഞു. അഗ്നിപഥിനെതിരായ പ്രതിഷേധം കൂടുതൽ അക്രമാസക്തമായ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…

അഗ്നിപഥ് പ്രതിഷേധത്തിന് പിന്തുണയുമായി പ്രിയങ്ക

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് കോൺഗ്രസിന്റെ പൂർണ പിന്തുണ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് എംപിമാരും നേതാക്കളും സംഘടിപ്പിച്ച ജന്തർമന്ദറിൽ നടന്ന സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു…

ഗുരുദ്വാര ആക്രമണം പ്രവാചകവിരുദ്ധ പരാമര്‍ശത്തിനുള്ള മറുപടിയെന്ന് ഐഎസ്‌

കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെ ശനിയാഴ്ച നടന്ന ഭീകരാക്രമണം ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശങ്ങൾക്കുള്ള മറുപടിയാണെന്ന് ഐ.എസ്. തങ്ങളുടെ ആശയപ്രചാരണത്തിനായുള്ള വെബ്സൈറ്റിലൂടെയാണ് ഭീകരസംഘടന ഇക്കാര്യം അറിയിച്ചത്. പ്രവാചക പരാമർശം നടത്തിയവരെ പിന്തുണയ്ക്കുന്ന ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന്…

സ്വപ്‌ന നൽകിയ രഹസ്യമൊഴി ഇഡി ഡല്‍ഹി ഓഫിസ് പരിശോധിക്കും; തുടർന്ന് നോട്ടിസ് നല്‍കും

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡൽഹി ഓഫീസ് നേരിട്ട് പരിശോധിക്കും. സ്വപ്നയെ ചോദ്യം ചെയ്ത ശേഷം രഹസ്യമൊഴിയിൽ പേരുള്ളവർക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയാൽ…

പ്രഗതി മൈതാന്‍ ഇടനാഴി സന്ദർശനത്തിനിടെ മാലിന്യങ്ങള്‍ നീക്കംചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രഗതി മൈതാൻ സംയോജിത ഗതാഗത ഇടനാഴി പദ്ധതി പ്രധനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഉദ്ഘാടന ശേഷം ഇടനാഴി സന്ദർശിക്കുന്നതിനിടെ പ്രധാനമന്ത്രി അവിടെ ഉള്ള മാലിന്യം നീക്കി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. തുരങ്കം സന്ദർശിച്ച പ്രധാനമന്ത്രി പ്ലാസ്റ്റിക് കുപ്പികളും മറ്റ്…

ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ സഹായിക്കും

ന്യൂഡല്‍ഹി: കോവിഡ്, യുദ്ധം എന്നിവ കാരണം പഠനം പൂർത്തിയാക്കാതെ യുക്രെയ്ൻ, ചൈന എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ സഹായിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ തീരുമാനിച്ചു. പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ കഴിയാത്ത അവസാന വർഷ വിദ്യാർത്ഥികൾക്ക് ഫോറിൻ മെഡിക്കൽ ഡിഗ്രി…

കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എസ്പ്രസ് വിമാനം വൈകുന്നു; ബുദ്ധിമുട്ടിലായി യാത്രക്കാർ

​സുഹാർ: കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് മൂലം കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലാവുന്നു. മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് ശനിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എസ്പ്രസ് വിമാനമാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ…