Tag: National

കന്നഡ നടനും യൂട്യൂബറുമായ സതീഷ് വജ്ര വീട്ടിൽ മരിച്ച നിലയിൽ

ബെംഗളൂരു: കന്നഡ നടനും യൂട്യൂബറുമായ സതീഷ് വജ്ര (36)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർതൃസഹോദരൻ സുദർശൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് സതീഷിനെ ബംഗളൂരുവിലെ ആർആർ നഗറിലെ പട്ടനഗരെയിലെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

രാജ്യത്ത് 24 മണിക്കൂറിനിടെ 12781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടി.പി.ആറിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന ടിപിആർ 4.32 ശതമാനമാണ്. മഹാരാഷ്ട്ര, കേരളം,…

എവറസ്റ്റ് ബേസ് ക്യാമ്പ് സുരക്ഷിതമല്ലാതായെന്ന് നേപ്പാൾ; ബേസ് ക്യാമ്പ് മാറ്റുന്നു

കാഠ്മണ്ഡു: ആഗോളതാപനവും മനുഷ്യ ഇടപെടലുകളും കാരണം എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് സുരക്ഷിതമല്ലാതായെന്ന് നേപ്പാൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ബേസ് ക്യാമ്പ് ഖുംബു പ്രദേശത്ത് 5364 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും 1,500 ലധികം ആളുകൾ…

അഗ്നിവീറുകൾക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, വ്യവസായി ആനന്ദ് മഹീന്ദ്ര അഗ്നിവീറുകൾക്ക് ജോലി വാഗ്ദാനം ചെയ്തു. അഗ്നിപഥ് സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് തയ്യാറാണെന്ന് ആനന്ദ് ഉറപ്പ് നൽകി. അഗ്നിപഥ് പ്രതിഷേധത്തിനിടെയുണ്ടായ ആക്രമണങ്ങളിൽ ദു:ഖമുണ്ടെന്നും ആനന്ദ് മഹീന്ദ്ര…

ചൈനയ്‌ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

അതിർത്തിയിലെ തൽസ്ഥിതി മാറ്റാനോ യഥാർത്ഥ നിയന്ത്രണ രേഖ മാറ്റാനോ ഉള്ള ചൈനയുടെ ഏകപക്ഷീയമായ ഒരു ശ്രമവും ഇന്ത്യ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ ഇതുവരെ ഒരു വാക്കും തെറ്റിച്ചില്ല. ഇതുവരെ 15 കമാൻഡർ തല ചർച്ചകൾ നടത്തിയിട്ടും ചൈന പല…

ബീഹാറിൽ ശക്തമായ ഇടിമിന്നലേറ്റ് 17 മരണം; ഒഡിഷയിൽ മരണം 4

പട്ന: ബീഹാറിലെ എട്ട് ജില്ലകളിലായി ശക്തമായ ഇടിമിന്നലേറ്റ് 17 പേർ മരിച്ചു. ഇടിമിന്നലേറ്റ് ഒഡീഷയിൽ നാല് പേരും മരിച്ചു. ശനിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ ബീഹാറിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കൾക്ക് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ…

അഗ്നിപഥ് പ്രക്ഷോഭം; പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് നിർത്തി റെയിൽവേ

തിരുവനന്തപുരം: അഗ്നീപഥിനെതിരായ പ്രതിഷേധം അക്രമാസക്തമായ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകുന്നത് റെയിൽവേ നിർത്തിവെച്ചു. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം, ആലപ്പുഴ, കോട്ടയം, തമിഴ്നാട്ടിലെ നാഗർകോവിൽ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകുന്നത്…

അഗ്നിപഥിനെക്കുറിച്ച് വ്യാജപ്രചാരണമെന്ന് ആരോപിച്ച് 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വിലക്കി

ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് വാട്സാപ്പ് ഗ്രൂപ്പുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. 35 വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് നിരോധിച്ചത്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭത്തിനിറക്കിയതിലും പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ…

കൈലാഷ് വിജയ വര്‍ഗിയക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: വിരമിക്കുന്ന സൈനികർക്ക് ബിജെപി ഓഫീസിൽ സുരക്ഷാ ജോലി നൽകുമെന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യം ലഭിച്ച് 52 വർഷമായി ത്രിവർണ്ണ പതാക ഉയർത്താത്തവർ സൈനികരെ ബഹുമാനിക്കുമെന്ന്…

അഗ്നിവീറുകൾക്ക് മുടിവെട്ടാനും ഡ്രൈവിങ്ങിനും പരിശീലനം നൽകുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: അഗ്നിവീറുകളെ അപമാനിക്കുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി രംഗത്ത്. വണ്ടിയോടിക്കൽ, മുടി വെട്ടൽ, വൃത്തിയാക്കൽ തുടങ്ങിയവയിൽ അഗ്നിവീറുകൾക്ക് പരിശീലനം നൽകും. 4 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ അവ ഉപയോഗപ്രദമാകുമെന്ന് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വിവാദമായി. മന്ത്രിയുടെ വാക്കുകൾക്കെതിരെ ശക്തമായ…