Tag: National

വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി അമിത് ഷായും നഡ്ഡയും

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ നായിഡുവിനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി സന്ദർശിച്ചു. യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തിൻ്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കുമെന്ന…

കശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

കശ്മീർ: ജമ്മു കശ്മീരിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമ, ബാരാമുള്ള ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിലെ അംഗമാണ്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ സുരക്ഷാ സേന…

സംസ്കൃതത്തിൽ കൊവിഡ് അറിയിപ്പ് നൽകുന്ന ആദ്യ വിമാനത്താവളമായി വാരണാസി

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി സംസ്കൃതത്തിൽ കോവിഡ് മുന്നറിയിപ്പുകൾ ഉണ്ടായിരിക്കും. സംസ്കൃതത്തിലെ കോവിഡ് പ്രോട്ടോക്കോളും വെള്ളിയാഴ്ച മുതൽ വിമാനത്താവളത്തിൽ പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. ഇതോടെ സംസ്കൃത ഭാഷയിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി വാരണാസി വിമാനത്താവളം മാറി.…

ചോദ്യം ചെയ്യലിനായി അഞ്ചാം ദിവസവും രാഹുൽ ഗാന്ധി ഇ.ഡിക്ക് മുന്നിൽ ഹാജരായി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരായി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ എത്തിയത്. ചോദ്യം ചെയ്യലിനായി രാഹുൽ ഇഡി ഓഫീസിൽ കയറിയതോടെയാണ് പ്രിയങ്ക മടങ്ങിയത്. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്.…

ഇടഞ്ഞ് സംസ്ഥാനവും കേന്ദ്രവും; ഭാരത് രജിസ്ട്രേഷന്‍ കേരളത്തില്‍ നടപ്പാകുന്നില്ല

ഏകീകൃത വാഹന രജിസ്ട്രേഷൻ സംവിധാനമായ ഭാരത് രജിസ്ട്രേഷൻ (ബിഎച്ച്) റോഡ് നികുതി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കം കാരണം കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഒരൊറ്റ രജിസ്ട്രേഷനിൽ രാജ്യത്തെവിടെയും വാഹനം ഉപയോഗിക്കാൻ അനുവദിക്കുന്ന സമ്പ്രദായം 10 സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുണ്ടെങ്കിലും നികുതി നഷ്ടം…

“ആദ്യം ഞങ്ങളുടെ ഭാഗം കേൾക്കണം”; സുപ്രീംകോടതിയോട് കേന്ദ്രം

ന്യൂഡൽഹി: കരസേനയിൽ 4 വർഷത്തെ ഹ്രസ്വകാല നിയമനത്തിനായി പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ, പദ്ധതിക്കെതിരായ ഹർജികൾ പരിഗണിക്കുന്നതിന് മുമ്പ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ നിലവിൽ മൂന്ന് ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.…

ബിജെപി വിട്ട് എങ്ങോട്ടുമില്ലെന്ന് സുരേഷ് ഗോപി

ന്യൂദല്‍ഹി: നടൻ സുരേഷ് ഗോപി താൻ ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി. ഈ വാർത്തയ്ക്ക് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ രോഷാകുലനായ സുരേഷ് ഗോപി പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ആ കഥകൾ സൃഷ്ടിച്ചവരോട് നിങ്ങൾ…

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാൻ യശ്വന്ത് സിന്‍ഹ

ന്യൂദല്‍ഹി: യശ്വന്ത് സിൻഹ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയാകും. തൃണമൂൽ കോണ്‍ഗ്രസ് പദവിയിൽ നിന്ന് അദ്ദേഹം പടിയിറങ്ങും. പ്രതിപക്ഷ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരുടെ പേരുകളിൽ ആദ്യ ഘട്ടം മുതൽ തന്നെ സിൻഹയുടെ പേർ ഉയർന്ന് കേൾക്കുന്നുണ്ട്. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ട സമയമാണിതെന്നും…

ഇന്ത്യ-യുഎഇ വ്യാപാര കരാറിൽ കേരളത്തിനും നേട്ടം

ന്യൂഡൽഹി : ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ നേട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി മെയ് മാസത്തിലാണ് പ്രാബല്യത്തിൽ വന്നത്. മെയ്-ജൂൺ മാസങ്ങളിൽ തന്നെ സംസ്ഥാനത്തെ വിവിധ വ്യാവസായിക മേഖലകളിൽ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതി…

സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നിൽ ഹാജരാകില്ല; വിശ്രമം വേണം

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച സാഹചര്യത്തിലാണിത്. ഇതോടെയാണ് സമയം നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ്…