Tag: National

75 ശതമാനം അഗ്നിവീറുകള്‍ക്കും ജോലി നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി

ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരം നാല് വർഷത്തെ സേവനത്തിന് ശേഷം മടങ്ങിയെത്തുന്ന സൈനികർക്ക് ജോലി നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഖട്ടാറിന്റെ പ്രഖ്യാപനം. നാലു വർഷത്തെ സേവനത്തിന് ശേഷം മടങ്ങിയെത്തുന്ന അഗ്നിവീരന്മാരില്‍ 75…

മഹാവികാസ് അഘാടി സഖ്യം ന്യൂനപക്ഷമായെന്ന് മഹാരാഷ്ട്ര ബിജെപി

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനിടെ നിയമസഭയിൽ 134 വോട്ടുകൾ ഉണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. മഹാവികാസ് അഘാഡി സർക്കാർ ന്യൂനപക്ഷമായി. ഒളിവിൽ പോയ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം 35 എം.എൽ.എമാരുണ്ടെന്ന് മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. തിങ്കളാഴ്ച ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക്…

മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തുമെന്ന് ശരദ് പവാർ

മഹാരാഷ്ട്രയിൽ ബിജെപിയുടെ നീക്കം വിജയിക്കില്ലെന്നും അധികാരം നിലനിർത്താൻ കഴിയുമെന്നും എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. ഇതാദ്യമായല്ല മഹാവികാസ് അഘാഡി സഖ്യത്തെ തകർക്കാൻ ബിജെപി ശ്രമിക്കുന്നത്. മുമ്പ് മൂന്ന് തവണയാണ് ബിജെപി തോറ്റത്. വിമതനീക്കം നടത്തുന്ന ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി പദം…

രാജ്യത്ത് ഇന്ന് 9,923 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ കേരളത്തിൽ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 9,923 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ കണക്കുകൾ ആശ്വാസകരമാണ്. നിലവിൽ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 4,33,19,396 ആയി ഉയർന്നു. നിലവിൽ 79,313…

ഡൽഹി പൊലീസിന്റെ നടപടിയിൽ രാജ്യസഭ ചെയർമാന് പരാതി നൽകി എ.എ.റഹീം എം പി

ന്യൂ ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പോലീസ് നടപടിക്കെതിരെ, എ.എ റഹീം എം.പി രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് പരാതി നൽകി. എ.എ റഹീം എം.പിക്കും പ്രവർത്തകർക്കും നേരെയുണ്ടായ പോലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം എം.പിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചിട്ടുണ്ട്.…

അഗ്നിപഥ് റിക്രൂട്ട്മെന്റിൽ മാറ്റമില്ലെന്ന് ലെഫ്‌. ജനറൽ അനിൽ പുരി

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിലൂടെ യുവാക്കളെ ഭാവിയിലേക്ക് ഒരുക്കുകയാണ് ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി. അഗ്നിപഥ് പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സാങ്കേതിക പരിജ്ഞാനം നൽകുക, സൈന്യത്തിൽ ചേരാൻ ആളുകളെ ആകർഷിക്കുക, ഭാവിയിലേക്ക് വ്യക്തികളെ…

ഇന്ത്യയിൽ മൊബൈൽ ഇന്റർനെറ്റ് വേഗം കൂടിയെന്ന് ഊക്‌ല

ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റിംഗ് ഏജൻസിയായ ഊക്‌ലയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഇന്റർനെറ്റ് വേഗത വർദ്ധിപ്പിക്കുന്നു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന വർധനവാണ് നിലവിലെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, അന്താരാഷ്ട്ര സ്ഥിതിവിവരക്കണക്കുകളുടെ കാര്യത്തിൽ ഇന്ത്യ മികച്ച 100 രാജ്യങ്ങളിൽ…

രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ്; ഫഡ്‌നാവിസിനായി കരുക്കള്‍ നീക്കി ഷിന്‍ഡെ

മുംബൈ: മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 20 ശിവസേന എംഎൽഎമാർ ഗുജറാത്തിലേക്ക് കടന്നതോടെ മഹാരാഷ്ട്രയിലെ സഖ്യസർക്കാർ പ്രതിസന്ധിയിലാണ്. ഷിൻഡെ ഗുജറാത്തിലേക്ക് മാറിയതിന് പിന്നാലെ ശിവസേന അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കി. സേവ്രിയില്‍ നിന്നുള്ള എംഎൽഎ അജയ് ചൗധരിയാണ് പുതിയ…

“സേനയിൽ ഘടനാപരമായ മാറ്റം അനിവാര്യം: മാറ്റങ്ങൾ നടക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ”

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സായുധ സേനയിൽ ഘടനാപരമായ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് മാറ്റങ്ങൾ നടക്കുന്നതെന്ന് അജിത് ഡോവൽ പറഞ്ഞു. സേനയിൽ അത്തരമൊരു അനിവാര്യമായ പരീക്ഷണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരസേനയ്ക്ക് പിന്നാലെ ഇന്ത്യൻ…

ഇഡി ഓഫിസിലേക്കുള്ള കോൺഗ്രസ് മാർച്ച് തടഞ്ഞ് പൊലീസ്

ന്യൂഡ‍ൽഹി: രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അനാവശ്യമായി വൈകുന്നതിൽ പ്രതിഷേധിച്ച് ഇ.ഡി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഡൽഹി പോലീസ് തടഞ്ഞു. കോൺഗ്രസ് എംപിമാരെ ബലംപ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒരു വിഭാഗം പ്രവർത്തകർ പൊലീസ്…