Tag: National

വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി

വ്യോമസേനയിൽ അഗ്നിവീര്‍ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജൂൺ 24 മുതൽ ജൂലൈ 5 വൈകുന്നേരം 5 മണി വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. നിയമനങ്ങളുടെ അന്തിമ പട്ടിക ഡിസംബർ 11ന് പ്രസിദ്ധീകരിക്കും. അവിവാഹിതരായ പുരുഷൻമാർക്കാണ് അപേക്ഷിക്കാവുന്നത്. 1999 ഡിസംബർ 29 നും…

കടുത്ത പ്രമേഹം മൂലം നടൻ വിജയകാന്തിന്റെ 3 കാൽവിരലുകൾ നീക്കം ചെയ്തു

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ കടുത്ത പ്രമേഹം മൂലം നീക്കം ചെയ്തു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതും ഉയർന്ന പ്രമേഹവുമാണ് വിരലുകൾ മുറിച്ചുമാറ്റാൻ കാരണം. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും…

ആരാണ് ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു?

പാട്‌ന: നിരവധി പേരുകൾ പരിഗണിച്ച ശേഷമാണ് ദ്രൗപദി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായത്. ഇരുപതോളം പേരുകളാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിച്ചത്. എന്നാൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചതോടെ ദ്രൗപദി മുർമുവിന്റെ പേര് രാത്രി തന്നെ ബിജെപി അന്തിമമാക്കി.…

29 മിനിറ്റോളം സ്കോർപിയൻ പോസ്; ലോകറെക്കോർഡ് തകർത്ത് യോഗാധ്യാപകൻ

ദുബായ്: ദുബായിൽ 29 മിനിറ്റും 4 സെക്കൻഡും സ്കോർപിയൻ പോസ് ചെയ്ത ഒരു യോഗ അധ്യാപകൻ ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്തു. ഇന്ത്യയിൽ നിന്നുള്ള 21 കാരനായ യാഷ് മൊറാഡിയ, ഈ യോഗാഭ്യാസത്തിനായി രണ്ട് വർഷത്തോളം തന്റെ ശരീരത്തെ പരിശീലിപ്പിച്ചതായി പറഞ്ഞു.…

രാജ്യത്തിന്റെ മികച്ച രാഷ്ട്രപതിയാകും ദ്രൗപദിയെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ദ്രൗപദി മുർമു രാജ്യത്തെ ഏറ്റവും മികച്ച രാഷ്ട്രപതിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ദ്രൗപദിയെ അഭിനന്ദിച്ച് കൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെ ദരിദ്രർക്ക് കരുത്ത് പകരുന്ന നേതാവാണ് ദ്രൗപദിയെന്നും മോദി പറഞ്ഞു. “ദ്രൗപദി…

എൻസിപി എംഎൽഎമാർ ബുധനാഴ്‌ച മുംബൈയിലെത്തണം: ശരത് പവാർ

മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ എൻസിപി എംഎൽഎമാരോടും ബുധനാഴ്ച മുംബൈയിലെത്താൻ നിർദ്ദേശം നൽകി. മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ക്രോസ് വോട്ടിംഗ് സാധാരണയായി നടത്താറുണ്ട്. ഇത് മൂന്നാം തവണയാണ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം നടക്കുന്നത്. അതിനാൽ ഇത് ഒരു…

രാത്രിയിൽ വീണ്ടും ഹാജരാകണമെന്ന് രാഹുലിനോട് ഇഡി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇ.ഡി അരമണിക്കൂർ സമയം അനുവദിച്ചു. ഇന്ന് രാത്രി വീണ്ടും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസത്തിനിടെ 40 മണിക്കൂറിലധികം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. തിങ്കൾ മുതൽ ബുധൻ വരെയുള്ള മൂന്ന് ദിവസങ്ങളിലായി 30…

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുർമു

ന്യൂഡൽഹി: ദ്രൗപദി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകും. ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപതി. ജാർഖണ്ഡിലെ മുൻ ഗവർണറായിരുന്നു.

ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണം: മൂന്ന് സിആർപിഎഫ് ജവാന്മാർ മരിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചു. നാലു പേർക്ക് പരിക്കേറ്റു. നിവാപാട ജില്ലയിലാണ് സംഭവം. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ട് പേരും ഒരു ജവാനും കൊല്ലപ്പെട്ടു. പരിശോധനയ്ക്കിടെ സേനയെ വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

തൊഴിലുറപ്പിലും കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും ഒന്നാമതായി കേരളം

വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിൽ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന ദിശ യോഗത്തിലാണ് വിലയിരുത്തൽ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന്…