Tag: National

കശ്മീരില്‍ 24 മണിക്കൂറായി കനത്ത മഴ; പ്രളയ മുന്നറിയിപ്പ്

ശ്രീനഗര്‍: കഴിഞ്ഞ 24 മണിക്കൂറായി കശ്മീരിൽ കനത്ത മഴ തുടരുന്ന സാഹചര്യമാണ്. ഇതേ തുടർന്ന് കാശ്മീരിൽ പ്രളയ മുന്നറിയിപ്പ് നൽകി. നദികളിലെ ജലനിരപ്പ് ഇതിനകം തന്നെ ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഝലം നദിയിലെ ജലനിരപ്പ് 18 അടി കടന്നതിനാൽ അനന്ത്നാഗ് ജില്ലയിൽ ജാഗ്രത…

ഏക്നാഥ്‌ ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കും

മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കും. ബിജെപിയുടെ പിന്തുണയോടെയാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. എൻഡിഎ ഘടകകക്ഷിയാകും. ഇതിനുള്ള നീക്കങ്ങൾ ഡൽഹിയിൽ ആരംഭിച്ചുകഴിഞ്ഞു. ഏക്നാഥ് ഷിൻഡെയും ബിജെപി ദേശീയ നേതൃത്വവുമായി ധാരണയിലെത്തിയതായാണ് സൂചന. പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിച്ച്…

‘ദ്രൗപദി രാഷ്ട്രപതി സ്ഥാനാർഥിയായതിൽ ആഹ്ലാദമുണ്ട്’; പട്നായിക്

ന്യൂഡൽഹി: ഗോത്രവർഗ്ഗ നേതാവ് ദ്രൗപദി മുർമുവിനെ (64) എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സന്തോഷം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിമാന നിമിഷമാണിതെന്നും പട്നായിക് പറഞ്ഞു. ‘എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര…

ജുൻജുൻവാലയുടെ ആകാശ എയർലൈൻ ടേക്ക് ഓഫിന് ഒരുങ്ങുന്നു; ബുക്കിംഗ് ജൂലൈയിൽ

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിമാനക്കമ്പനിയായ ആകാശ എയർലൈൻസ് ആകാശം തൊടാൻ ഒരുങ്ങുകയാണ്. ജൂലൈയിൽ തന്നെ ബുക്കിംഗ് ആരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വിനയ് ദുബെ പറഞ്ഞു. കോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെയും, ഇൻഡിഗോ മുൻ പ്രസിഡന്റ്…

മഹാരാഷ്ട്രയിൽ ആശങ്ക വേണ്ട; ശിവസേന അതിജീവിക്കുമെന്ന് കെ സി വേണുഗോപാൽ

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ പ്രതിസന്ധിയെ ശിവസേന അതിജീവിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ്‌ എംഎൽഎമാരുടെ കാര്യത്തിൽ ആശങ്കയില്ല. ഇന്നത്തെ മീറ്റിംഗിൽ ഒരാളൊഴികെ എല്ലാവരും പങ്കെടുത്തു. വിദേശത്തുള്ള ഒരാളെ തിരിച്ചുവിളിച്ചതായി കെസി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു. ഭൂരിപക്ഷമില്ലെങ്കിൽ രാജിവയ്ക്കാമെന്നാണ്…

വിമതരുമായി അസമിലേക്ക് പറന്ന് ഷിൻഡെ; ഒപ്പമുള്ളത് 40 എംഎല്‍എമാര്‍

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച ശിവസേന വിമത നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെ അനുകൂലിക്കുന്ന എംഎല്‍എമാരുമായി ഗുജറാത്തിൽ നിന്ന് അസമിലേക്ക് മാറി. ഗുജറാത്തിലെ സൂറത്തിൽ തമ്പടിച്ചിരുന്ന വിമതർ ചൊവ്വാഴ്ച രാത്രി വൈകിയാണ് ഗുവാഹത്തിയിലേക്കുള്ള വിമാനത്തിൽ കയറിയത്. ഗുവാഹത്തി വിമാനത്താവളത്തിൽ ഇറങ്ങിയ…

രാജ്യത്ത് 12,249 പേർക്ക് കോവിഡ്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കാണ് ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. 13 പേർക്ക് ജീവൻ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിൽ 2,300 പേർ ചികിത്സ തേടിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 81,687 ആയി. ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 4,33,31,645 ആണ്. ഇതുവരെ…

രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കൊവിഡ് കേസുകൾ

ന്യൂഡൽഹി : കൊവിഡ് കേസുകൾ വീണ്ടും 12,000 കടന്നു. ഈ കണക്കുകൾ രാജ്യത്ത് ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 പേർ മരണപ്പെട്ടു. പ്രതിദിന ടിപിആർ 3.94 ശതമാനമായി കൂടി. രോഗമുക്തി നിരക്ക്…

പ്രതിഷേധക്കാരെ തെരഞ്ഞുപിടിച്ചല്ല കെട്ടിടങ്ങള്‍ പൊളിച്ചത്; യു.പി സര്‍ക്കാര്‍ കോടതിയിൽ

ന്യൂദല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താവ് നൂപുർ ശർമയുടെ വിദ്വേഷ പ്രസംഗത്തെ തുടർന്നുണ്ടായ ബുൾഡോസർ ആക്രമണം പ്രതിഷേധക്കാരെ കേന്ദ്രീകരിച്ചാണെന്ന ആരോപണം ഉത്തർപ്രദേശ് സർക്കാർ തള്ളി. ഇത് സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. പ്രവാചകനെതിരായ പരാമർശത്തിന്റെ പേരിൽ നൂപുർ…

മഹാരാഷ്ട്ര സര്‍ക്കാര്‍ രാജിവെച്ചേക്കും

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാർ രാജിവെച്ചേക്കും. ടൂറിസം മന്ത്രി എന്ന പദവി ആദിത്യ താക്കറെ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തു. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്. ശിവസേനയ്ക്ക് 55 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. അവരിൽ ഭൂരിഭാഗവും ഇതിനകം ഏക്നാഥ്…