Tag: National

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ജെ.ഡി.യു. 

ന്യൂഡല്‍ഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ദ്രൗപദിയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് ജനതാദൾ യുണൈറ്റഡ് രംഗത്തെത്തി. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് പിന്തുണ പ്രഖ്യാപിച്ചത്. പട്ടികജാതി വനിതയെ ഉന്നത പദവിയിലേക്ക് നാമനിർദ്ദേശം ചെയ്തതില്‍…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം യുഎഇ സന്ദർശിക്കും

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദർശിക്കും. അന്നു രാത്രി തന്നെ അദ്ദേഹം മടങ്ങുകയും ചെയ്യും. ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് യുഎഇയിലെത്തുക. മെയ് 26 മുതൽ 28 വരെയാണ് ജി 7…

രാജിസന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറേ; ഔദ്യോഗികവസതി ഒഴിയും

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അദ്ദേഹം ഉടൻ തന്നെ ഔദ്യോഗിക വസതിയിൽ നിന്ന് മാറും. തനിക്ക് അധികാരത്തോട് അത്യാഗ്രഹമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. കോവിഡ് ബാധിച്ചതിനാൽ താക്കറെ ഫേസ്ബുക്ക് ലൈവിലൂടെയാണ് രാജി…

‘അഭിമാനമുള്ള അ​ഗ്നിവീരൻമാരാകണം’; അ​ഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് പി.ടി ഉഷ

അഭിമാനകരമായ അ​ഗ്നിവീരൻമാരാകണമെന്ന് അ​ഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് പി.ടി ഉഷ. പ്രതിരോധ മന്ത്രാലയം നൽകുന്നത് മികച്ച അവസരമാണെന്നും അത് പ്രയോജനപ്പെടുത്തണമെന്നും ഉഷ കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്രത്തിൻറെ അഗ്നിപഥ് പദ്ധതിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ സമ്പർക്കപരിപാടി ആരംഭിക്കും. പ്രമുഖ വ്യക്തികളെ കണ്ട് പദ്ധതിയെക്കുറിച്ച്…

മഹാരാഷ്ട്ര മന്ത്രിസഭ പിരിച്ചുവിടില്ല; നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിലെ മന്ത്രിസഭ പിരിച്ചുവിടുന്ന കാര്യം ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇന്ന് ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിയമസഭ പിരിച്ചുവിടേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചതായി കോൺഗ്രസ്‌ നേതാവ് കമൽനാഥ് പറഞ്ഞു.

ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ 45.51% വര്‍ധന രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2022 സാമ്പത്തിക വർഷത്തിൽ ഗണ്യമായി വർദ്ധിച്ചതായി റിപ്പോർട്ട്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 45.51 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 2021ൽ 4.82 ലക്ഷം…

ബുള്‍ഡോസര്‍ നടപടി നിയമപരമെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

യുപി : പ്രായാഗ് രാജിലും കാണ്‍പൂരിലും ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചത് നിയമപരമാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വെൽഫെയർ പാർട്ടി നേതാവും അഫ്രീൻ ഫാത്തിമയുടെ പിതാവുമായ ജാവേദ് മുഹമ്മദിന്റെ വീട് പ്രയാഗ് രാജ് ഡെവലപ്മെന്റ് അതോറിറ്റി ചട്ടങ്ങൾ ലംഘിച്ച്…

വ്യാഴാഴ്ചയും സോണിയാ ഗാന്ധി ഹാജരാകില്ല; ഇഡിയ്ക്ക് കത്ത് നൽകി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ വ്യാഴാഴ്ച ഹാജരാകില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കി സോണിയാ ഗാന്ധി ഇഡിക്ക് കത്തയച്ചു. കോൺഗ്രസ്‌ വക്താവ് ജയറാം രമേശാണ് ഇക്കാര്യം…

ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്;ഡിഎച്ച്എഫ്എല്‍ ഡയറക്ടർമാർക്കെതിരേ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. 17 ബാങ്കുകളിൽ നിന്നായി 34,615 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (ഡിഎച്ച്എഫ്എൽ) ഡയറക്ടർമാരായ കപിൽ…

ചോദ്യം ചെയ്യലിനെ ഭയക്കുന്നില്ല; രാഹുൽ ഗാന്ധി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിനെ ഭയമില്ലെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. “ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും എന്നോടൊപ്പമുണ്ട്, പിന്നെ ഞാനെന്തിന് ഭയപ്പെടണം?” അദ്ദേഹം ചോദിച്ചു. കോൺഗ്രസ്‌ നേതാവിനെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് എന്നെ…