Tag: National

സർക്കാർ ജീവനക്കാരുടെ ഡിഎ വർധന ജൂലൈയിൽ

ദില്ലി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർദ്ധനവ് ജൂലൈയിൽ പ്രഖ്യാപിക്കും. വർഷത്തിൽ രണ്ട് തവണ പരിഷ്കരിക്കുന്ന ഡിഎ ജനുവരിയിലാണ് അവസാനമായി പ്രഖ്യാപിച്ചത്. കോവിഡ് -19 മഹാമാരി രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതിനെത്തുടർന്ന് വരുമാന ശേഖരണത്തിലെ കുറവ് കാരണം 2020ൽ കേന്ദ്ര…

ഉദ്ധവ് താക്കറെയുടെ അവസാന അടവും പാളുന്നു

മുംബൈ: വിമതരുമായി സമവായത്തിലെത്താനുള്ള ഉദ്ധവ് താക്കറെയുടെ അവസാന തന്ത്രവും പരാജയപ്പെട്ടു. സഖ്യം വിട്ട് വിമത എംഎൽഎമാർക്കൊപ്പം മുംബൈയിലെത്താൻ ശിവസേന വക്താവ് സഞ്ജയ് റാവത്ത് മഹാ വികാസ് അഘാഡിയോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനം വൈകിപ്പോയെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഭാവി തീരുമാനങ്ങൾ ഇന്ന് പ്രഖ്യാപിക്കുമെന്ന്…

600-ഓളം മൊബൈല്‍ ഫോണ്‍ ടവറുകള്‍ കാണാതായി; തമിഴ്നാട്ടിൽ കോടികളുടെ മോഷണം

ചെന്നൈ: തമിഴ്നാട്ടിൽ സ്ഥാപിച്ച 600 ഓളം മൊബൈൽ ഫോൺ ടവറുകൾ കാണാതായതായി റിപ്പോർട്ടുകൾ. മുംബൈ ആസ്ഥാനമായുള്ള ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മൊബൈൽ ഫോൺ ടവറുകളാണ് കാണാതായത്. പ്രവർത്തനരഹിതമായിരുന്ന ടവറുകൾ മോഷ്ടാക്കൾ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ്…

കീഴടങ്ങി ഉദ്ധവ്; കോണ്‍ഗ്രസ്-എന്‍സിപി സഖ്യം വിടാന്‍ തയ്യാറെന്ന് ശിവസേന

മുംബൈ: ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതരുടെ ആവശ്യങ്ങൾക്ക് ശിവസേന നേതൃത്വം വഴങ്ങി. എൻസിപി-കോൺഗ്രസ്‌ സഖ്യം വിടാൻ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം അറിയിച്ചത്. “എംഎൽഎമാർ ഗുവാഹത്തിയിൽ നിന്ന് ആശയവിനിമയം നടത്താൻ പാടില്ല. അവർ മുംബൈയിൽ…

ഇന്ത്യയുടെ യുദ്ധ വിമാനം തേജസ് മലേഷ്യ വാങ്ങുമോ?

ക്വാലലംപുർ: തേജസ് യുദ്ധവിമാനം ഇന്ത്യയിൽ നിന്ന് വാങ്ങാൻ മലേഷ്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പുതിയ വിമാനങ്ങൾ വാങ്ങുന്നതിൽ മലേഷ്യയുടെ പ്രഥമ പരിഗണന ഇന്ത്യയ്ക്കാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസാണ് വിൽപ്പനയ്ക്കൊരുങ്ങുന്നത്. മലേഷ്യയുടെ കൈവശമുള്ള റഷ്യൻ നിർമിത…

സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ; 13,090 പേർ യോഗ്യത നേടി

ന്യൂഡൽഹി : ജൂൺ അഞ്ചിന് നടന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ 13,090 പേർ യോഗ്യത നേടി. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയാണിത്. പരീക്ഷയുടെ ഫലം www.upsc.gov.in ൻ ലഭിക്കും. 861…

കോര്‍പറേറ്റ് ഭീമന്‍ ഗൗതം അദാനിയുടെ ജീവചരിത്രം ഉടൻ പ്രസിദ്ധീകരിക്കും

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പബ്ലിഷേഴ്‌സ് പ്രഖ്യാപിച്ചു. ‘ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം ഗൗതം അദാനിയുടെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത…

പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് മോദി കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് കേരളത്തിൽ. തന്റെ പ്രിയ സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ ഗരം മസാലയെക്കുറിച്ച് കേട്ടിരുന്നുവെന്നും മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി പറഞ്ഞു. പ്രഹ്ലാദ് മോദിയുടെ നാലാമത്തെ കേരള സന്ദർശനമാണിത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മൂന്ന്…

ഉദ്ധവ് താക്കറെ രാജിയിലേക്കോ? വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ഉദ്ധവ്

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് സൂചന. 12.30ന് വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരുടെ യോഗം ഉദ്ധവ് വിളിച്ചിട്ടുണ്ടായിരുന്നു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ പാർട്ടി പിടിച്ചെടുക്കാനുള്ള നീക്കം ആരംഭിച്ചപ്പോൾ അദ്ദേഹത്തിന്റെ…

ഇന്ത്യയിലുടനീളം ആരോഗ്യ, ഫിറ്റ്നസ് കമ്മ്യൂണിറ്റികള്‍ ആരംഭിച്ച് ആംവേ

കൊച്ചി: രാജ്യത്തെ പ്രമുഖ എഫ്എംസിജി ഡയറക്ട് വിൽപ്പന കമ്പനികളിലൊന്നായ ആംവേ ഇന്ത്യ രാജ്യത്തുടനീളം ആരോഗ്യ, ഫിറ്റ്നസ് കമ്മ്യൂണിറ്റി ബിൽഡിംഗ് പ്രോഗ്രാമുകൾ ആരംഭിച്ചു. ആരോഗ്യം, ഫിറ്റ്നസ്, പോഷകാഹാരം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ആളുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ…