Tag: National

“അതിവേഗ പാതയ്ക്കുള്ള ബദൽ നിർദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയില്‍”

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയിലെ അവ്യക്തതകൾ കേരള സർക്കാർ ഇനിയും നീക്കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്കായി ബദൽ നിർദ്ദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുരളീധരൻ…

ഊബെർ ഇന്ത്യ വിടാൻ ഒരുങ്ങുന്നോ?

ന്യൂ ഡൽഹി: യുഎസ് ആസ്ഥാനമായ ടെക് കമ്പനിയായ ഊബർ ഇന്ത്യ വിടാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടിനെതിരെ പ്രതികരിച്ച് കമ്പനി. യുഎസ് കമ്പനി അതിന്റെ എല്ലാ ബിസിനസുകളും രാജ്യത്തെ മറ്റൊരു കമ്പനിക്ക് നൽകി ഇന്ത്യ വിടാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.…

ശിവസേന വിമതര്‍ക്ക് പ്രതിദിനം 8 ലക്ഷം ചെലവ്

ഗുവാഹത്തി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദത്തിൽ പണം പൊടിപൊടിക്കുകയാണ്. വിമത എം.എൽ.എമാർക്കായി പ്രതിദിനം എട്ട് ലക്ഷം രൂപയാണ് ശിവസേന ചെലവഴിക്കുന്നത്. ഈ തുക ഹോട്ടൽ താമസത്തിന് മാത്രമാണ്. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇവർ താമസിക്കുന്നത്. ഹോട്ടലിൽ എഴുപത് മുറികൾ ബുക്ക്…

വാടക ഗർഭം ധരിക്കുന്നവർക്ക് മൂന്ന് വർഷത്തെ ഇൻഷുറൻസ്

ന്യൂഡൽഹി: വാടക ഗർഭധാരണത്തിന് തയ്യാറുള്ള ഒരു സ്ത്രീക്ക് 36 മാസത്തെ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നാണ് നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വാടകഗർഭപാത്ര (വാടകഗർഭധാരണം) ചട്ടങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഗർഭകാലത്തോ പ്രസവശേഷമോ ഉണ്ടായേക്കാവുന്ന എല്ലാ സങ്കീർണതകളും കണക്കിലെടുക്കുന്ന ഒരു അംഗീകൃത കമ്പനിയുടെ…

നാഷണല്‍ ഹെറാള്‍ഡ് കേസിൽ സോണിയാ ഗാന്ധിക്ക് വീണ്ടും ഇ ഡി നോട്ടീസ്

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ജൂലൈ അവസാനത്തോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. തീയതി നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് സോണിയാ ഗാന്ധി കഴിഞ്ഞ…

ഡൽഹിക്ക് പറന്ന് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ വിമത എംഎൽഎമാർ ഗുവാഹത്തിയിൽ തങ്ങുന്ന സാഹചര്യത്തിലാണ് ഫഡ്നാവിസിന്റെ നീക്കം. ഫഡ്നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. നാഗ്പൂരിലെ ഫട്നാവിസിന്റെ വീട്ടിൽ സുരക്ഷ ശക്തമാക്കിയതായി…

ഗെയ്‌ലിന് ‘പിടികൊടുത്ത്’ മല്ല്യ

കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യ വീണ്ടും പ്രത്യക്ഷപ്പെട്ടു. പക്ഷേ, അത് പോലീസിനു മുന്നിലല്ല, ട്വിറ്ററിലാണ്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിനൊപ്പം എടുത്ത ചിത്രമാണ് മല്ല്യ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചത്. “എന്റെ പഴയ…

60-ാം ജന്മദിനത്തിൽ 60000 കോടി സംഭാവന നല്കാൻ ഗൗതം അദാനി

ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ ധനികനായ ഗൗതം അദാനി തന്റെ 60-ാം ജൻമദിനത്തോടനുബന്ധിച്ച് സാമൂഹിക ആവശ്യങ്ങൾക്കായി 60,000 കോടി രൂപ സംഭാവന ചെയ്യുന്നു. അദാനി ഫൗണ്ടേഷൻ ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി സംഭാവന നൽകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.  വെള്ളിയാഴ്ച 60 വയസ്സ് തികയുന്ന…

ഐസിഐസിഐ ബാങ്ക് ‘കാമ്പസ് പവര്‍’ അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലും വിദേശത്തും ഉന്നതവിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ഐസിഐസിഐ ബാങ്ക് ‘കാമ്പസ് പവർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്കുൾപ്പെടെ ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണിത്. മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കൾ ഉൾപ്പെടെ എല്ലാവർക്കും ഈ…

എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയ്ക്ക് മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി

ന്യൂഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. 2017 മാർച്ച് 28നാണ് ഗുലേറിയയെ അഞ്ച് വർഷത്തേക്ക് ഡയറക്ടറായി നിയമിച്ചത്. മാർച്ച് 24ന് കാലാവധി അവസാനിക്കുന്നതിന് മുമ്പ്, ജൂൺ 24 വരെ മൂന്ന് മാസത്തേക്ക് ഇത് നീട്ടിയിരുന്നു.…