Tag: National

ഡൽഹിയിൽ കാലവർഷം 27ന് തന്നെയെത്തുമെന്ന് കാലാവസ്ഥ റിപ്പോർട്ട്

ന്യൂഡൽഹി : ഡൽഹിയിൽ ഈ മാസം 27ന് കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിവുപോലെ മഴ എത്തുമെന്നും വൈകില്ലെന്നും അധികൃതർ അറിയിച്ചു. 30 ദിവസം വൈകി മാത്രമേ മൺസൂൺ നഗരത്തിൽ എത്തുകയുള്ളൂവെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമാറ്റ് പ്രവചിച്ചിരുന്നു. ഇത്തവണ…

സ്വര്‍ണത്തിന് ഇ-വേ ബിൽ നിര്‍ബന്ധമാക്കിയേക്കും

ഇ-വേ ബിൽ സംസ്ഥാനങ്ങൾക്കുള്ളിൽ സ്വർണ്ണമോ വിലയേറിയ ലോഹങ്ങളോ കൊണ്ടുപോകുന്നതിന് നിർബന്ധമാക്കാൻ സാധ്യത. നികുതി വെട്ടിപ്പും കള്ളക്കടത്തും തടയാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം പരിഗണിച്ചേക്കുമെന്നാണ് വിവരം. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം…

2002 ലെ ഗുജറാത്ത് കലാപം; മോദിയുടെ ക്ലീന്‍ ചീറ്റിനെതിരെയുള്ള ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണം തള്ളി പ്രത്യേക അന്വേഷണ…

കുറഞ്ഞ മുതൽമുടക്കിൽ ഹരിത ഹൈഡ്രജൻ നിർമ്മാണം നടത്താൻ റിലയൻസ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് രാജ്യത്ത് കുറഞ്ഞ ചെലവിൽ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കുറഞ്ഞ ചിലവിൽ ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി, സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി…

രാഹുല്‍ ഗാന്ധിയുടെ വാദങ്ങളെ പൊളിച്ച് ഇഡി

ദില്ലി: രാഹുൽ ഗാന്ധി എല്ലാം പെരുപ്പിച്ചുകാട്ടിയാണ് പറയുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. രാഹുലിന്റെ വാദങ്ങളും അവർ തള്ളിക്കളഞ്ഞു. നാലിലൊന്ന് ചോദ്യങ്ങൾക്കും രാഹുൽ മറുപടി നൽകിയില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. ചോദ്യം ചെയ്യലിൽ താൻ ക്ഷീണിതനാണെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നതായി ഇഡി വിശദീകരിച്ചു. താൻ…

വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് തുടക്കം ഇന്നുമുതൽ

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ അഗ്നിപഥ് രജിസ്ട്രേഷൻ ഇന്ന് ആരംഭിച്ചു. രജിസ്ട്രേഷൻ ഓൺലൈനായി നടത്തും. agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂലൈ 5 വരെ അപേക്ഷിക്കാം. അന്തിമ നിയമന പട്ടിക ഡിസംബർ 11ന് പ്രസിദ്ധീകരിക്കും. ഈ വർഷം 3,000…

ഷിൻഡെ ഇന്നു ഗവർണറെ കാണും

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും വിമത ശിവസേന എംഎൽഎയുമായ ഏക്നാഥ് ഷിൻഡെ ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചേക്കും. 42 ശിവസേന എംഎൽഎമാരുടെയും ഏഴ് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. അതേസമയം, ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ 12 എംഎൽഎമാരെ…

“സ്ത്രീധനവും ആഡംബര വിവാഹവും വേണ്ട”; നിലപാടുമായി ഒരു ഗ്രാമം

കശ്മീർ : സ്ത്രീധന പീഡനവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗാർഹിക പീഡനവും വളരെയധികം ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. നമ്മുടെ ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും ആശങ്കാജനകമാണ്. സ്ത്രീധന നിരോധന നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഇവിടെ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന വസ്തുത തള്ളിക്കളയാനാവില്ല.…

റെയില്‍ ഗതാഗതം; സില്‍വര്‍ലൈനിന് ബദല്‍ പരിഗണിക്കുന്നതായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കുള്ള ബദൽ നിർദ്ദേശങ്ങൾ റെയിൽവേയുടെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന് അതിവേഗ റെയിൽ ഗതാഗതം വേണമെന്നാണ് കേന്ദ്രസർക്കാരിന്റെ അഭിപ്രായമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുരളീധരൻ പറഞ്ഞു. സിൽവർ ലൈനിന്റെ ഡിപിആറിൽ…

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിന്തുണ ദ്രൗപദി മുർമുവിന്

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. താൻ എന്നും ഗോത്ര വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങൾക്കൊപ്പമാണെന്ന് ജഗൻ മോഹൻ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ദ്രൗപദി…