Tag: National

ബഫര്‍സോണില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചു; തെളിവ് നിരത്തി രാഹുലിന്റെ പോസ്റ്റ്

ന്യൂഡല്‍ഹി: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഓഫിസ് അടിച്ചുതകര്‍ത്തതിനു പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ഇന്നലെ അയച്ച കത്ത് അടക്കം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.…

അഗ്നിപഥ് പദ്ധതിയ്ക്ക് കീഴില്‍ സെലക്ഷന്‍ ആരംഭിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്

ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കിടെ, ഇന്ത്യൻ വ്യോമസേന അഗ്നിപഥ് സ്കീമിന് കീഴിൽ റിക്രൂട്ടമെന്റ് പ്രക്രിയ ആരംഭിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; വെല്ലുവിളിയുമായി ശിവസേന

മുംബൈ: മഹാരാഷ്ട്രയിൽ അധികാരം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിൽ ശിവസേന. വിമതരുടെ നീക്കങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ പാർട്ടി തലകുനിക്കില്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റാവത്തിന്റെ പ്രതികരണം. “ഈ തോല്‍വി സമ്മതിക്കാന്‍ പോകുന്നില്ല……

‘ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കണം’: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കെ സുരേന്ദ്രന്റെ കത്ത്

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയച്ചു. ഭരണരംഗത്തെ മികവും പരിചയസമ്പത്തും ദ്രൗപദി മുർമു എന്ന സ്ത്രീയെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട്…

മോദി സഞ്ചരിച്ച് പിറ്റേന്ന് റോഡ് തകര്‍ന്നു; റിപ്പോര്‍ട്ട് തേടി പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി പുതുതായി ടാർ ചെയ്ത റോഡ് തകർന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) റിപ്പോർട്ട് തേടി. ഇത് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബെംഗളൂരുവിലെ ജ്ഞാനഭാരതി റോഡ് ആണ് ടാർ…

അവിശ്വാസപ്രമേയത്തെ നേരിടാന്‍ മഹാവികാസ് അഘാടി

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ രാജിവെക്കില്ല. അവിശ്വാസ പ്രമേയത്തെ നേരിടാനാണ് മഹാ വികാസ് അഘാഡി സഖ്യത്തിന്റെ തീരുമാനം. വിശ്വാസവോട്ടെടുപ്പ് നടത്താതെ രാജിവയ്ക്കരുതെന്ന് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറെയെ അറിയിച്ചു. നിലവിൽ അംഗബലം കുറവാണെങ്കിലും കോടതി വഴി നിയമപോരാട്ടം നടത്താൻ ഒരുങ്ങുകയാണ് മഹാ…

‘ക്രാഷ് ടെസ്റ്റ്’ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ‘സ്റ്റാർ റേറ്റിംഗ്’ നൽകും

ക്രാഷ് ടെസ്റ്റിംഗ് അടിസ്ഥാനത്തിൽ ഇന്ത്യയിലെ വാഹനങ്ങൾക്ക് ‘സ്റ്റാർ റേറ്റിംഗ്’ നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭാരത് എൻസിഎപി അവതരിപ്പിക്കുന്നതിനുള്ള കരട് ജിഎസ്ആർ വിജ്ഞാപനം അംഗീകരിച്ചു. ഇന്ത്യൻ വാഹനങ്ങളുടെ കയറ്റുമതി യോഗ്യത വർദ്ധിപ്പിക്കാൻ തീരുമാനം സഹായിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി അഭിപ്രായപ്പെട്ടു.…

ശിവസേന വിമതരെ സംരക്ഷിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് അസം മുഖ്യമന്ത്രി

ഗുവാഹാട്ടി: ഗുവാഹത്തിയിലെ ഹോട്ടലിൽ കഴിയുന്ന ശിവസേന വിമതരെ സംരക്ഷിക്കുന്നുവെന്ന ആരോപണം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിഷേധിച്ചു. ഏത് സംസ്ഥാനത്തെയും എം.എൽ.എമാർക്ക് ഇവിടെ തങ്ങാം. ഗുവാഹത്തിയിൽ മഹാരാഷ്ട്രയിലെ വിമതരുടെ സാന്നിധ്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അസം കടുത്ത പ്രളയക്കെടുതിയിൽ…

ദ്രൗപതി മുര്‍മു നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു; ഗവർണറായ ആദ്യ ആദിവാസി വനിത

ഡൽഹി : എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻഡിഎ സഖ്യകക്ഷികൾക്കും പുറമെ ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ് പാർട്ടി പ്രതിനിധികളും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മുന്നോട്ടുവന്നു. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നാമനിർദ്ദേശ…

‘ദ്രൗപദി മുർമുവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയത് അഭിനന്ദനാർഹം’

രാജ്യത്തിന് ആദ്യ ആദിവാസി വനിതാ അധ്യക്ഷയെ ലഭിക്കുമെന്നും ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാനുള്ള എൻഡിഎയുടെ തീരുമാനം അഭിനന്ദനാർഹമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമുള്ള ഒരു സർക്കാർ സാധ്യമാകും. ഇതാണ് പ്രധാനമന്ത്രി ഏറെക്കാലമായി പറയുന്നതെന്നും ഗവർണർ…