Tag: National

‘വിമതര്‍ ബാലാസാഹെബ് താക്കറെയുടെ പേര് ഉപയോഗിക്കരുത്’

മുംബൈ: ബാലാസാഹേബ് താക്കറെയുടെ പേരിനെച്ചൊല്ലിയുള്ള ശിവസേന-ഷിൻഡെ തർക്കം രൂക്ഷമായതിനെ തുടർന്ന് വിമത എംഎൽഎമാർ ബാലാസാഹേബ് താക്കറെയുടെ പേർ ഉപയോഗിക്കുന്നത് ശിവസേന വിലക്കി. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന ശിവസേന ദേശീയ നിർവാഹക സമിതി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ഏക്നാഥ്…

ദ്രൗപതി മുർമുവിനെതിരെ ട്വീറ്റ്; സംവിധായകനെതിരെ പൊലീസ് കേസെടുത്തു

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ വിവാദ ട്വീറ്റ് ചെയ്തതിന് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കെതിരെ കേസെടുത്തു. “ദ്രൗപദി പ്രസിഡന്റാണെങ്കിൽ പാണ്ഡവരും കൗരവരും ആരാണ്” എന്ന ട്വീറ്റിന്റെ പേരിലാണ് സംവിധായകനെതിരെ പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിശദീകരണവുമായി രാം…

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ് അപലപിച്ച് സി.പി.ഐ.എം

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ സിപിഐ(എം) അപലപിച്ചു. മനുഷ്യാവകാശ സംരക്ഷകയായ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ അപലപിച്ച സി.പി.ഐ(എം) അവർക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ടീസ്തയ്ക്ക് പിന്നാലെ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറും അറസ്റ്റിൽ

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് പിന്നാലെ ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാറും അറസ്റ്റിൽ. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കെതിരെ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെയും സമാനമായ കേസിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുപ്രീം…

ടിസ്ത സെതല്‍വാദിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ജുഹു പ്രദേശത്തെ വസതിയിൽ നിന്നാണ് ടീസ്തയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈയിലെ സാന്താക്രൂസ്ത പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ജിഎസ്‌ടി നഷ്ടപരിഹാര സെസ് 2026 വരെ നീട്ടി; കൂട്ടിയ വിലകള്‍ തുടരും

ന്യൂഡൽഹി: ജിഎസ്ടിക്കൊപ്പം ചുമത്തിയ നഷ്ടപരിഹാര സെസ് പിരിവ് 2026 മാർച്ച് വരെ നീട്ടി കേന്ദ്രം. പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോർസൈക്കിളുകൾ, വിമാനങ്ങൾ, ബോട്ടുകൾ, ആഡംബര വാഹനങ്ങൾ എന്നിവയുടെ അധിക ബാധ്യത തുടരും. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ വരുമാനത്തിൽ ഇടിവുണ്ടായി.…

പ്രശസ്ത ഒഡിയ നടൻ റായ്മോഹൻ പരീദ മരിച്ച നിലയിൽ

ന്യൂഡെല്‍ഹി: പ്രശസ്ത ഒഡിയ നടൻ റായ്മോഹൻ പരീദയെ(58) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബാംഗങ്ങൾ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വസതിയിൽ വെള്ളിയാഴ്ചയാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മാത്യയാണെന്ന നിഗമനത്തിൽ…

ശിവസേന കലാപം വെള്ളപ്പൊക്കം ഉയർത്തിക്കാട്ടാൻ സഹായിച്ചു: അസം മുഖ്യമന്ത്രി

ഗുവാഹത്തി: സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ശിവസേന എംഎൽഎമാരെ സ്വാഗതം ചെയ്യുന്നതിൽ ഭരണകൂടം കൂട്ടുനിന്നെന്ന ആരോപണം തെറ്റാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിക്കാൻ വിമതരെ സഹായിച്ചെന്ന ആരോപണം സത്യമെല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ശിവസേന എംഎൽഎമാർ…

170 അന്താരാഷ്ട്ര മത്സരങ്ങളില്‍ അമ്പയര്‍, ഇപ്പോള്‍ ജീവിക്കുന്നത് വസ്ത്രം വിറ്റ് 

ലാഹോര്‍: ഐ.സി.സിയുടെ എലൈറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട അമ്പയർ ആസാദ് റൗഫിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. 170 ലധികം അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ച റൗഫ് ഇപ്പോൾ വസ്ത്രങ്ങൾ വിറ്റാണ് ജീവിക്കുന്നത്. 2000 മുതൽ 2013 വരെ റൗഫ് അന്താരാഷ്ട്ര ക്രിക്കറ്റിനെ…

പുതിയ പാർട്ടിയുണ്ടാക്കാൻ ശിവസേന വിമതര്‍

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ വിമത എംഎൽഎമാരെ നയിക്കുന്ന ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കും. ‘ശിവസേന ബാലാസാഹേബ് താക്കറെ’ എന്ന പേരിൽ ഷിൻഡെ ഒരു പാർട്ടി രൂപീകരിച്ചേക്കും. നിയമവശം പരിശോധിച്ച ശേഷം വൈകിട്ട് നാല് മണിക്ക് പ്രഖ്യാപനം നടത്തുമെന്ന്…