Tag: National

ജയലളിതയുടെ 11,344 സാരികൾ, 750 ചെരുപ്പുകൾ; ലേലം ചെയ്യണമെന്ന് കോടതിക്ക് കത്ത്

ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടതി കസ്റ്റഡിയിലുള്ള സാരികളും പാദരക്ഷകളും ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്ത്. കഴിഞ്ഞ 26 വർഷമായി കസ്റ്റഡിയിലുള്ള 11,344 സാരികൾ, 250 ഷാളുകൾ, 750…

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പ്രതിപക്ഷ ബെഞ്ചിലെ മറ്റ് പ്രമുഖ നേതാക്കളും നാമനിർദ്ദേശ പത്രികാ…

ആനകളുടെ സാന്നിധ്യം തിരിച്ചറിയും; സൈറണ്‍ സംവിധാനവുമായി ഒഡീഷ

ഒഡീഷ: ആനത്താരകളില്‍ ആനകളുടെ സാന്നിധ്യം കണ്ടെത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്ന സൈറൺ സംവിധാനവുമായി ഒഡീഷ. ആനത്താരകളിലൂടെയുള്ള ആനകളുടെ സഞ്ചാരത്തിന് തടസ്സമാകാതിരിക്കാൻ ഒഡീഷ വനംവകുപ്പ് രാത്‌സിംഗാ, ഹാല്‍ദിഹാബഹല്‍ എന്നീവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കുക എന്ന…

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ്; 3 ദിവസം കൊണ്ട് 56,960 അപേക്ഷകള്‍

ന്യൂദൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമിന് കീഴിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് ഇതുവരെ 56,960 അപേക്ഷകൾ ലഭിച്ചു. ഇന്ത്യൻ വ്യോമസേന റിക്രൂട്ട്മെന്റ് 2022 ജൂൺ 24നാണ് ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയും പേർ അപേക്ഷ സമർപ്പിച്ചത്. 46000 പേരെയാണ് ഈ വർഷം നിയമിക്കുന്നത്. പദ്ധതിയുമായി…

മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു

ന്യൂദല്‍ഹി: മാധ്യമ പ്രവർത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിൽ പങ്കുവച്ച ഇ-മെയിലിനൊപ്പമായിരുന്നു റാണയുടെ പോസ്റ്റ്. ട്വിറ്ററിന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് റാണയുടെ പോസ്റ്റ് ടാഗ് ചെയ്തിരിക്കുന്നത്. ഇ-മെയിലിലൂടെ എന്താണ് അർത്ഥമാക്കുന്നതെന്ന്…

രാജ്യത്ത് കോവിഡ്​ കേസുകൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 94420 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17073 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ 45 ശതമാനം…

യുജിസി നെറ്റ് പരീക്ഷകൾ ജൂലായ് എട്ട് മുതല്‍ ആരംഭിക്കും

ന്യൂഡൽഹി : യുജിസി നെറ്റ് പരീക്ഷ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായി നടക്കുമെന്ന് യുജിസി അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്താനിരുന്ന പരീക്ഷ ജൂലൈ 8, 9, 11, 12 തീയതികളിലും ഈ വർഷത്തെ നെറ്റ് പരീക്ഷ ഓഗസ്റ്റ് 12, 13,…

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: യശ്വന്ത് സിൻഹ ഇന്ന് പത്രിക നൽകും

ഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ്, തൃണമൂൽ, ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും സിൻഹയെ അനുഗമിക്കും. ഉച്ചയ്ക്ക് 12.15ന് അദ്ദേഹം രാജ്യസഭാ സെക്രട്ടറി ജനറലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.…

ശിവസേന വിമതരുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

അയോഗ്യതാ നോട്ടീസിനെതിരെ വിമത ശിവസേന എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അജയ് ചൗധരിയെ ശിവസേന നിയമസഭാ കക്ഷി നേതാവായി നിയമിച്ചതിനെ വിമത നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയ വിഷയവും ഹർജിയിൽ…

അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായം: നരേന്ദ്ര മോദി

ബെര്‍ലിന്‍: 47 വർഷം മുമ്പ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിൻറെ കറുത്ത പാടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ഓരോ ഇന്ത്യക്കാരൻറെയും ഡിഎന്‍എയില്‍ അടങ്ങിയതാണെന്നും മോദി പറഞ്ഞു. 47 വർഷങ്ങൾക്ക് മുൻപ് ജനാധിപത്യത്തെ…