Tag: National

കര്‍ഷക സംഘടനകളുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍

ന്യൂദല്‍ഹി: കർഷക സംഘടനകളുടെ അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തു. കിസാൻ ഏകതാ മോർച്ചയുടെയും ട്രാക്ടർ 2 ട്വിറ്ററിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചു. അതേസമയം, കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കർഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു ഡസനോളം അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തതായി വിവിധ കർഷക…

ഓൾട്ട് ന്യൂസ്‌ സഹസ്ഥാപകൻ സുബൈർ മുഹമ്മദ് അറസ്റ്റിൽ

ന്യൂഡൽഹി: പ്രമുഖ വസ്തുതാന്വേഷണ വെബ്സൈറ്റായ ഓൾട്ട് ന്യൂസ്‌ സഹസ്ഥാപകനും മാധ്യമ പ്രവർത്തകനുമായ സുബൈർ മുഹമ്മദ് അറസ്റ്റിൽ. സുബൈറിനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തുക, കലാപത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടിയെടുത്തത്. 2018ലെ ഒരു…

ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പൊലീസ് കസ്റ്റഡിയിൽ. തീവ്രഹിന്ദുത്വ നേതാക്കൾക്കെതിരായ ട്വീറ്റുകളുടെ പേരിലാണ് അറസ്റ്റ്. ഐപിസി സെക്ഷൻ 295 എ (മതവിശ്വാസങ്ങളെ അവഹേളിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) 67 (ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല വിവരങ്ങൾ…

സോണിയാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ പീഡനപരാതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി പി.പി. മാധവനെതിരെ ഡൽഹി പോലീസ് ബലാത്സംഗക്കേസെടുത്തു. 26 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് തന്നെ പ്രലോഭിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ…

റോക്കട്രി: ദി നമ്പി ഇഫക്‌റ്റ്; പ്രത്യേക പ്രദർശനം നടത്തി

ഡൽഹി: പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയ റോക്കട്രി ദി നമ്പി ഇഫക്റ്റിന്റെ പ്രത്യേക പ്രദർശനം നടത്തി. ഡൽഹിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം…

ജാക്വലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കേസിൽ മൊഴി രേഖപ്പെടുത്താൻ സമൻസ് ലഭിച്ചതിനെ തുടർന്നാണ് ജാക്വലിൻ ഇഡി ആസ്ഥാനത്ത് ഹാജരായത്. നേരത്തെ മൂന്ന് തവണയാണ് അന്വേഷണ സംഘം നടിയെ ചോദ്യം ചെയ്തത്.…

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ ഏത് തീവ്രവാദ ഗ്രൂപ്പിൽ പെട്ടവരാണെന്ന് വ്യക്തമല്ല.

രാജസ്ഥാനിൽ 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി അദാനിയും അംബാനിയും

ജയ്പൂർ: ഇന്ത്യയിലെ ഏറ്റവും ധനികരായ മുകേഷ് അംബാനിയും ഗൗതം അദാനിയും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വൻ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. ഇരുവരും 1.68 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരംഭിച്ച ഇൻവെസ്റ്റ് രാജസ്ഥാൻ എന്ന…

വയനാട്ടിലെ എസ്‌എഫ്ഐ അക്രമം: യെച്ചൂരിയുമായി ചർച്ച നടത്തി രാഹുല്‍

ന്യൂഡൽഹി: വയനാട്ടിലെ തന്റെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിനെ കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി രാഹുൽ ഗാന്ധി സംസാരിച്ചു. സംഭവത്തെ സി.പി.എം അപലപിക്കുന്നുവെന്നും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും യെച്ചൂരി രാഹുലിനോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ…

മഹാരാഷ്ട്രയിൽ വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് നീക്കി താക്കറെ

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത മന്ത്രിമാരെ ചുമതലകളിൽ നിന്ന് നീക്കി. മന്ത്രിസഭയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് നടപടി. ഉത്തരവാദിത്തം ഉടൻ തന്നെ പാർട്ടിയിലെ മറ്റുള്ളവർക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. ഒമ്പത് വിമത മന്ത്രിമാരുടെ ചുമതല താക്കറെ പിന്‍വലിച്ചു.…