Tag: National

രാജ്യത്ത് 14,506 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു ; ടിപിആർ 3.35%

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 30 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ ആകെ മരണം 5,25,077 ആയി. ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,34,33,345 ആണ്. ആകെ 4,33,659 പരിശോധനകളാണ് നടത്തിയത്. ഇന്ത്യ ഇതുവരെ…

സുബൈർ മുഹമ്മദിന് പിന്തുണയുമായി യുഎൻ

ന്യൂയോർക്ക്: എഴുതിയതും ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളുടെ പേരിൽ മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കരുതെന്നും യുഎൻ. ആൾട്ട് ന്യൂസ്‌ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിന് മറുപടിയായി യുഎൻ പ്രസിഡന്റ് അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു. ഒരു തരത്തിലുമുള്ള പീഡനങ്ങൾക്കും വിധേയരാകാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ…

ബിഎസ്എൻഎൽ ഐപിടിവി സേവനവുമായെത്തുന്നു

തൃശ്ശൂർ: ബിഎസ്എൻഎല്ലിന്റെ ഡിജിറ്റൽ സംവിധാനമായ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ വിനോദ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പ് നടത്തുന്നു. ഇതിന്റെ സേവനം ലഭിക്കുന്നതിന് സെറ്റ്-ടോപ്പ് ബോക്സ് ആവശ്യമില്ല. ആൻഡ്രോയിഡ് ടിവിയിൽ നേരിട്ടും,മറ്റ് ടെലിവിഷനുകളിൽ ആൻഡ്രോയിഡ് സ്റ്റിക്ക്, ആൻഡ്രോയ്ഡ് ബോക്സ്, ആമസോൺ ഫയർസ്റ്റിക്ക് എന്നിവ ഉപയോഗിച്ചും…

ഭൂരിപക്ഷം തെളിയിക്കണം; മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടു. വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനാണ് ഗവർണറുടെ നിർദേശം. ഗുവാഹത്തിയിലെ വിമത ശിവസേന എംഎൽഎമാർ വ്യാഴാഴ്ച മുംബൈയിലേക്ക് എത്തുമെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു. ശിവസേനയുടെ 39 എംഎൽഎമാർ നിലവിലെ…

ഉദയ്പൂർ കൊലപാതകം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു

ഉദയ്പൂർ: സോഷ്യൽ മീഡിയയിലൂടെ നൂപുർ ശർമയെ പിന്തുണച്ചെന്നാരോപിച്ച് ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജി), സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അശോക് കുമാർ റാത്തോഡ്, ഇൻസ്പെക്ടർ…

പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിലെത്തി

തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിലെത്തി. അദ്ദേഹം ഇന്ന് മുതൽ കേരളത്തിൽ പ്രചാരണം നടത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എത്തിയ യശ്വന്ത് സിൻഹയെ യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ…

പ്രധാനമന്ത്രി യുഎഇയില്‍ എത്തി; ശൈഖ് മുഹമ്മദ് നേരിട്ടെത്തി സ്വീകരിച്ചു

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബിയിൽ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. പ്രധാനമന്ത്രി മോദി ഷെയ്ഖ് നഹ്യാനെ ആലിംഗനം ചെയ്തു. പ്രധാനമന്ത്രിയായ ശേഷം…

ശിവസേന വിമതര്‍ മുംബൈയിലേക്ക് വരുന്നു

ന്യൂഡല്‍ഹി: ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മുംബൈയിലേക്ക് മടങ്ങുന്നു. ഒരാഴ്ചയിലേറെയായി അസമിലെ ഗുവാഹത്തിയിലെ ഹോട്ടലിലാണ് വിമതർ താമസിക്കുന്നത്. ഉദ്ധവ് താക്കറെ സർക്കാർ വീഴുമെന്ന് ഉറപ്പായി. ബാൽ താക്കറെയുടെ പാരമ്പര്യം ഞങ്ങൾക്കുണ്ടെന്ന് ഏക്നാഥ് ഷിൻഡെ വാദിക്കുന്നു. ഉദ്ധവ് താക്കറെയും ഇതേ വാദം…

ഒഎന്‍ജിസിയുടെ ഹെലികോപ്ടര്‍ അടിയന്തരലാന്‍ഡിങ്ങിനിടെ അറബിക്കടലില്‍ പതിച്ചു

ന്യൂഡല്‍ഹി: അടിയന്തര ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റർ അറബിക്കടലിൽ പതിച്ചു. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ ഒമ്പത് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മുംബൈ ഹൈയിൽ സ്ഥിതി ചെയ്യുന്ന ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ സായ് കിരൺ റിഗിൽ ഹെലികോപ്റ്റർ ഇറക്കാൻ…

‘അടല്‍’; മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ ജീവിതം സിനിമയാകുന്നു

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പെയിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രം ഒരുങ്ങുന്നു.  വിനോദ് ഭനുശാലിയും സന്ദീപ് സിംഗും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘അടൽ’ എന്നാണ് പേരിട്ടിരിക്കുന്നത്.  ഉല്ലേഖ് എൻപി എഴുതിയ ‘ദി അൺ ടോൾഡ് വാജ്പേയ്: പൊളിറ്റീഷ്യന്‍…