Tag: National

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നേ ദിവസം തന്നെ നടത്തും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ അഞ്ചിന് പുറപ്പെടുവിക്കും. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻറെ കാലാവധി ഓഗസ്റ്റ്…

മാധ്യമ പ്രവര്‍ത്തകരെ അവരുടെ എഴുത്തിന്റെയും ട്വീറ്റിന്റെയും പേരില്‍ ജയിലില്‍ അടയ്ക്കരുത്’

ഫാക്ട് ചെക്കിംഗ് മാധ്യമമായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഐക്യരാഷ്ട്രസഭ. മാധ്യമപ്രവർത്തകർക്ക് ഭീഷണികളില്ലാതെ അഭിപ്രായ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിയണമെന്ന് യുഎൻ വക്താവ് പറഞ്ഞു. ലോകത്ത് എവിടെയും, മാധ്യമപ്രവർത്തകർക്കോ ആളുകൾക്കോ ഭീഷണിയോ ഭയമോ ഇല്ലാതെ സംസാരിക്കാൻ…

അസം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് 51 ലക്ഷം സംഭാവന; ശിവസേന വിമതർ ഗോവയിലേക്ക്

ഗുവാഹത്തി: ദിവസങ്ങളായി അസമിലെ ഹോട്ടലിൽ താമസിച്ചിരുന്ന വിമത ശിവസേന എംഎൽഎമാർ ഗോവയിലേക്ക് തിരിച്ചു. അസമിലെ പ്രളയബാധിതർക്ക് 51 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചതിന് ശേഷമാണ് നിയമസഭാംഗങ്ങൾ ഗോവയിലേക്ക് പോയത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കും. അസം മുഖ്യമന്ത്രിയുടെ…

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം ഒഴിവാക്കാൻ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വിൽപ്പനയ്ക്കുള്ള വിലക്ക് നീക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. വിൽപ്പന നിയന്ത്രണങ്ങൾ…

7 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കോവോവാക്സ് അംഗീകരിച്ചു

7നും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കോവിഡ് വാക്സിനായ കോവോവാക്സിന് ഡിസിജിഐ അംഗീകാരം നൽകി. 7 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിയന്ത്രിത അടിയന്തര ഉപയോഗത്തിനായാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് വാക്സിൻ അംഗീകരിച്ചത്.

ഒവൈസിയുടെ പാര്‍ട്ടിയുടെ നാല് എംഎല്‍എമാര്‍ ആർജെഡിയിൽ ചേർന്നു

പട്‌ന: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും രാഷ്ട്രീയ കൂറുമാറ്റം. ബീഹാറിലെ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിലെ നാല് എംഎൽഎമാരാണ് ആർജെഡിയിൽ ചേർന്നത്. അഞ്ച് എംഎൽഎമാരിൽ നാല് പേർ ലാലു പ്രസാദ് യാദവിന്റെ പാർട്ടിയിൽ ചേർന്നതോടെ ഒവൈസിയുടെ പാർട്ടിക്ക് ബീഹാറിൽ ഒരു എംഎൽഎ മാത്രമാണ്…

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ തേടി കൊളംബിയ

ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നതിൽ കൊളംബിയ താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയിലെ കൊളംബിയൻ അംബാസഡർ മരിയാന പാച്ചെക്കോ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ആർഒ ചെയർമാനുമായ എസ് സോമനാഥുമായി കൂടിക്കാഴ്ച്ച നടത്തി.

ഇനി നോട്ടിസില്ല: ട്വിറ്ററിന് കേന്ദ്രത്തിന്റെ ‘അന്ത്യശാസനം’

ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും പാലിക്കാൻ കേന്ദ്ര സർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകി. ജൂലൈ നാലിനകം എല്ലാ ഉത്തരവുകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ട്വിറ്ററിന് നോട്ടീസ് നൽകിയതായാണ് റിപ്പോർട്ടുകൾ. ഐടി മന്ത്രാലയം ആവർത്തിച്ച് അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും. ഫലവും അന്നുതന്നെ പ്രഖ്യാപിക്കും. ജൂലൈ 5ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 19 ആണ്.

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ്; യു.എന്നിനെതിരെ ഇന്ത്യ

ന്യൂദല്‍ഹി: ടീസ്ത സെതല്‍വാദിന്റെ അറസ്റ്റില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ.യു.എന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യു.എന്‍ ഇടപെടേണ്ടന്നും ഇന്ത്യ പറഞ്ഞു. ടീസ്റ്റ സെതൽവാദിനും മറ്റ് രണ്ട് പേർക്കുമെതിരായ നിയമനടപടിയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പങ്കുവച്ച കുറിപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.…