Tag: National

‘നിയമലംഘനം നേരിട്ട് കാണാതെ വാഹനങ്ങള്‍ പരിശോധനയ്ക്കായി തടയരുത്’

ബെംഗളൂരു: നിയമലംഘനങ്ങൾ നേരിട്ട് കാണാതെ രേഖകൾ പരിശോധിക്കുന്നതിനായി വാഹനങ്ങൾ നിർത്തുന്നത് നിർത്താൻ കർണാടക ട്രാഫിക് പൊലീസിന് ഡി.ജി.പിയുടെ നിർദേശം. ട്രാഫിക് പോലീസിൻറെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അനാവശ്യ പരിശോധന അവസാനിപ്പിക്കണമെന്ന് ഡി.ജി.പി. ട്വീറ്റ് ചെയ്തത്. നേരത്തേ പ്രവീണ്‍ സൂദ്…

എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സർക്കാർ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ, സാങ്കേതിക മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇന്ത്യയിൽ നിക്ഷേപം നടത്താനും പ്രധാനമന്ത്രി ലോകത്തോട് അഭ്യർത്ഥിച്ചു.ഇത് സാങ്കേതികവിദ്യയുടെ കാലഘട്ടമാണെന്നും പകർച്ചവ്യാധിയുടെ സമയത്ത് പ്രകടമാക്കിയ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ അടിവരയിടുകയും…

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ റെക്കോർഡിട്ട് രാജ്യതലസ്ഥാനം

ന്യൂഡല്‍ഹി: ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ റെക്കോർഡ് സ്ഥാപിച്ച് രാജ്യതലസ്ഥാനം. ഈ വർഷം ജൂൺ 15 വരെ 962 ബലാത്സംഗ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1100 പേരെ അറസ്റ്റ് ചെയ്തു. ജൂൺ 15 വരെ 833 കേസുകളാണ്…

ലൈഫ് പദ്ധതി; പട്ടികജാതി–വർഗ വകുപ്പുകൾക്ക് വീട് നിർമ്മിക്കാൻ 440 കോടി രൂപ

പട്ടികജാതിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാമൂഹിക വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ലൈഫ് മിഷന് കീഴിൽ പട്ടികജാതിക്കാർക്കുള്ള വീടുകളുടെ നിർമ്മാണം മൂന്ന് വർഷത്തിനുള്ളിൽ സർക്കാർ പൂർത്തിയാക്കും. 2021-22 സാമ്പത്തിക വർഷത്തിൽ 418 കോടി രൂപയാണ് പട്ടികജാതി പട്ടികവർഗ വകുപ്പുകൾ ലൈഫ്…

ആശുപത്രിയിൽ കിടക്ക ലഭിച്ചില്ല; തറയിൽ കിടന്ന് ബംഗാൾ മുൻ സിപിഎം എംഎൽഎ

കൊൽക്കത്ത: പശ്ചിമബംഗാളിലെ സർക്കാർ ആശുപത്രിയിൽ കിടക്ക നൽകിയില്ലെന്ന് ആരോപിച്ച് മുൻ സിപിഎം എംഎൽഎയുടെ കുടുംബം. മുൻ സിപിഎം എംഎൽഎ ദിബാർ ഹൻസ്ദയ്ക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. നിലത്ത് കിടക്കണമെന്ന വ്യവസ്ഥ അംഗീകരിച്ച ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി തറയിൽ…

63000 പ്രാഥമിക കാ‍ർഷിക വായ്പാ സംഘങ്ങൾ ഡിജിറ്റലൈസ് ചെയ്യും

ദില്ലി: പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കംപ്യൂട്ടർ വത്കരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. പിഎസിഎസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും അതിന്റെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുന്നതിനും വേണ്ടിയാണ് അംഗീകാരം. ഇത് പിഎസിഎസിന് വ്യവസായത്തെ വൈവിധ്യവത്കരിക്കാനും…

‘യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്’; ചിത്രവുമായി സഞ്ജയ് റാവത്ത്

മുംബൈ: ഉദ്ധവ് താക്കറെയെ പിന്നിൽ നിന്ന് കുത്തിയ ചിത്രം പങ്കുവച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. പുറകിൽ മുറിവേറ്റ ഒരാൾ വെള്ള കുർത്ത ധരിച്ച് തിരിഞ്ഞ് നിൽക്കുന്ന ചിത്രമാണ് സഞ്ജയ് ട്വിറ്ററിൽ പങ്കുവച്ചത്. മുറിവിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു. ഇതാണ് യഥാർത്ഥത്തിൽ…

കനയ്യ ലാൽ കൊലപാതകം; പ്രതികൾക്ക് ഐഎസുമായി ബന്ധമെന്ന് പൊലീസ്

ജയ്പുർ: രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 30ന് ജയ്പൂരിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. കേസിൽ ഗൗസ്…

മഹാരാഷ്ട്രയ്ക്ക് പുതിയ മുഖ്യമന്ത്രി നാളെ; 12 ശിവസേന വിമതര്‍ മന്ത്രിമാരാകും

മുംബൈ: ഉദ്ധവ് താക്കറെയുടെ രാജി ഗവർണർ അംഗീകരിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിൽ ബിജെപി. പുതിയ മുഖ്യമന്ത്രി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. വിമത ശിവസേന എംഎൽഎമാരിൽ 12 പേർക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നും സൂചനയുണ്ട്. വിമതരുടെ നേതാവായ ഏക്നാഥ്…

ഭാര്യയ്ക്കായി 350 രൂപയുടെ കേക്കിന് ഓര്‍ഡര്‍ നല്‍കി; നഷ്ടമായത് 48,000 രൂപ

നവി മുംബൈ: ഭാര്യയെ അത്ഭുതപ്പെടുത്താൻ ജന്മദിനത്തില്‍ ഓൺലൈനിൽ കേക്ക് ഓർഡർ ചെയ്ത യുവാവ് സൈബർ തട്ടിപ്പിന് ഇരയായി. നവി മുംബൈയിലെ കാമോതെ സ്വദേശിയായ നിഷാന്ത് ഝാ (35) ആണ് തട്ടിപ്പിനിരയായത്. ഓൺലൈനിൽ 350 രൂപ വിലവരുന്ന കേക്ക് ഓർഡർ ചെയ്ത ഇയാൾക്ക്…