Tag: National

വാണിജ്യ വിക്ഷേപണത്തിൽ ചരിത്രം;കുതിച്ചുയർന്ന് പിഎസ്എൽവി– സി 53

ന്യൂഡൽഹി: ഐഎസ്ആർഒയുടെ ഡിഎസ്-ഇഒ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എൽവി-സി 53 റോക്കറ്റ് വിക്ഷേപിച്ചു. സ്വന്തം മണ്ണിൽ നിന്ന് ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണമാണിത്. വൈകീട്ട് ആറുമണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് റോക്കറ്റ് പറന്നുയർന്നത്. ഭൗമനിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.…

ഇന്ത്യയിലെ സജീവ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

തിരുവനന്തപുരം: രാജ്യത്തെ സജീവ കോവിഡ് -19 രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 122 ദിവസത്തിന് ശേഷമാണ് സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. കൃത്യമായി പറഞ്ഞാൽ, 2022 ഫെബ്രുവരി 28 ന് 102601 രോഗികൾ ഉണ്ടായിരുന്നു. ഇന്ന് അത്…

ഇന്ത്യൻവിദ്യാര്‍ഥികൾക്ക്‌ സ്‌കോളര്‍ഷിപ്പുമായി ബ്രിട്ടൻ

ബ്രിട്ടൻ : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികത്തോടനുബന്ധിച്ച് യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി 75 സ്കോളർഷിപ്പ് പദ്ധതികൾ പ്രഖ്യാപിച്ച് ബ്രിട്ടൻ. സെപ്റ്റംബർ മുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വഴി യുകെയിൽ പഠിക്കുന്നതിന് പൂർണ്ണ സാമ്പത്തിക സഹായം നൽകും. ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമിനായി യുകെ…

അജീഷ് പ്രതികരിച്ചു; മന്ത്രി ഇടപെട്ട് കെടിഡിസി റസ്റ്റോറന്റിന്റെ ‘ലുക്ക്’ മാറി

തിരുവനന്തപുരം: മൃഗശാലയിലെ കെ.ടി.ഡി.സി. റെസ്റ്റോറന്റിന്റെ ‘ലുക്ക്’ മാറി. റെസ്റ്റോറന്റിന്റെ അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണം കണ്ട മന്ത്രി ഇടപെട്ടതോടെയാണ് നവീകരണം സാധ്യമായത്. ജൂൺ ഒന്നിന് മൺസൂൺ പാക്കേജുമായി ബന്ധപ്പെട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ്…

ബഫർ സോൺ വിധിയിൽ പ്രതികരണവുമായി വനം മന്ത്രി

ബഫർ സോൺ വിധിയിൽ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ. കേന്ദ്ര എംപവർ കമ്മിറ്റി വഴി കേന്ദ്രസർക്കാർ മുഖേന സുപ്രീം കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ പാതയിലൂടെ സഞ്ചരിച്ച് ഒരു പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു വനം…

‘തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു’; ഉദ്ധവിന്റെ രാജിയില്‍ പ്രതികരിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളോട് പ്രതികരിച്ച് നടി കങ്കണ റണാവത്ത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ കങ്കണ തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഒരു വീഡിയോയുമായി എത്തി. ‘തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു. അതിനുശേഷം സൃഷ്ടി നടക്കും. ജീവിതത്തിന്റെ…

ഉദയ്പുര്‍ കൊലപാതകം ; കനയ്യ ലാലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഗെഹ്‌ലോത്ത്

ഉദയ്പുര്‍: ഉദയ്പൂരിൽ മരിച്ച കനയ്യ ലാലിന്റെ കുടുംബത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തും മറ്റ് മുതിർന്ന നേതാക്കളും സന്ദർശിച്ചു. സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാര തുകയായ 51 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി. ഒരു മാസത്തിനകം കേസിൽ അന്വേഷണം…

വീണ്ടും ആർടിപിസിആർ; വിദേശത്തുനിന്ന് വരുന്നവർക്ക് പരിശോധന ഉണ്ടായിരിക്കും

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ നൽകി. പുതിയ നിർദ്ദേശങ്ങൾ പ്രകാരം വിദേശത്ത് നിന്ന് എത്തുന്നവരിൽ രണ്ട് ശതമാനം പേർക്ക് ആർടിപിസിആർ പരിശോധന നടത്തണം. ഈ രീതിയിൽ…

അപ്രതീക്ഷിത നീക്കവുമായി ബി.ജെ.പി; മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്ദേ

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനൊടുവിൽ അപ്രതീക്ഷിത നീക്കവുമായി ബിജെപി. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്ദേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ഷിന്ദേയ്ക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് 7.30ന് ഷിന്ദേ സത്യപ്രതിജ്ഞ ചെയ്യും.

എസ്ബിഐയില്‍ ബാങ്കിങ് ഇടപാടുകള്‍ തടസ്സപ്പെട്ടു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പ്രവർത്തനം തടസ്സപ്പെട്ടു. നെറ്റ് വർക്ക് തകരാർ കാരണമാണ് പണമിടപാടുകൾ നിർത്തേണ്ടിവന്നത്. ബാങ്ക് ശാഖകളുടെ പ്രവർത്തനവും ഓൺലൈൻ ഇടപാടുകളും രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.