Tag: National

JEE മെയിന്‍ സെഷന്‍-1 ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2022 (ജെഇഇ) ഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷം 14 വിദ്യാര്‍ഥികള്‍ നൂറ് പേര്‍സന്റൈല്‍ നേടി. ഇതിൽ 13 പേർ ആൺ കുട്ടികളാണ്. 99.993 പെര്‍സന്റൈല്‍ സ്‌കോറുമായി തോമസ്…

എഐഎഡിഎംകെ ആസ്ഥാനം സീലിട്ട് പൂട്ടി തമിഴ്നാട് സർക്കാർ; പരിസരത്ത് നിരോധനാജ്ഞ

ചെന്നൈ: എടപ്പാടി കെ പളനിസ്വാമിയും പനീർശെൽവവും തമ്മിലുള്ള അധികാര വടംവലി തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് തമിഴ്നാട്ടിലെ റവന്യൂ വകുപ്പ് ചെന്നൈയിലെ പാർട്ടി ആസ്ഥാനം സീൽ ചെയ്തു. എടപ്പാടിയുടെ നീക്കത്തിനെതിരെ നിയമപോരാട്ടം തുടരുമെന്നും നീതി തേടി പാർട്ടി പ്രവർത്തകരുമായി ബന്ധപ്പെടുമെന്നും പ്രഖ്യാപിച്ച്…

മേധാ പട്കറിനെതിരെ മധ്യപ്രദേശിൽ കേസ്

ന്യൂഡൽഹി: ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ പേരിൽ പിരിച്ചെടുത്ത 13 കോടി രൂപ ദുരുപയോഗം ചെയ്തെന്നാരോപിച്ച് പരിസ്ഥിതി, സാമൂഹിക പ്രവർത്തകയും നർമ്മദ ബച്ചാവോ മൂവ്മെന്‍റ് സ്ഥാപകയുമായ മേധാ പട്കറിനും മറ്റ് 11 പേർക്കുമെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. പ്രീതം രാജ് ബദോലെ എന്നയാളുടെ…

ഡൽഹിയിൽ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 17 ലക്ഷം വാഹനങ്ങള്‍; പിഴ ഈടാക്കാൻ അധികൃതർ

ന്യൂ ഡൽഹി: മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ (പിയുസി) ഇല്ലാത്ത വാഹന ഉടമകൾക്കെതിരെ നടപടിയെടുക്കാൻ ഡൽഹി സർക്കാർ. ഉടമകളുടെ വീടുകളിലേക്ക് നോട്ടീസ് അയയ്ക്കും. സർട്ടിഫിക്കറ്റുകൾ തുടര്‍ന്നും ഹാജരാക്കാത്തവരിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. പി.യു.സി സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾ നഗരത്തിൽ…

സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്ന് യു.ജി.സിയോട് സി.ബി.എസ്.ഇ

കൊച്ചി: സി.ബി.എസ്.ഇ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ തുടർ പഠനത്തെക്കുറിച്ച് വിദ്യാർത്ഥികൾ ആശങ്കയിലാണ്. 10, 12 ക്ലാസുകളിലെ ഫലം ജൂലൈ ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. പക്ഷേ ഇതുവരെ പ്രസിദ്ധീകരിച്ചില്ല. അനൗദ്യോഗിക വിവരം അനുസരിച്ച് ജൂലൈ അവസാനത്തോടെ മാത്രമേ ഫലം പുറത്തുവരൂ. ഈ വർഷം…

പനീർസെൽവത്തെ പുറത്താക്കി ;അണ്ണാ ഡിഎംകെ ‘പിടിച്ചെടുത്ത്’ പളനിസാമി

ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ എഐഎഡിഎംകെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തിങ്കളാഴ്ച ചേർന്ന പാർട്ടി ജനറൽ കൗണ്സിൽ യോഗത്തിൽ എടപ്പാടി കെ പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഒപിഎസിനെ പുറത്താക്കിയത്.…

അബു സലേമിന്റെ ശിക്ഷ: പോര്‍ച്ചുഗലിന് നല്‍കിയ ഉറപ്പ് സര്‍ക്കാർ പാലിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: 26/11 മുംബൈ സ്ഫോടനക്കേസിലെ പ്രതി അധോലോക നായകൻ അബു സലേമിന് നൽകിയ ശിക്ഷ സംബന്ധിച്ച് പോർച്ചുഗീസ് സർക്കാരിന് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. ടാഡ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് അബു സലേം…

മഹാരാഷ്ട്ര എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം ഉടന്‍ എടുക്കരുത്; സുപ്രീം കോടതി

ന്യൂഡല്‍ഹി: ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ ഉടനടി തീരുമാനമെടുക്കരുതെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർക്ക് സുപ്രീം കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് നിർദേശം നൽകിയത്. എതിർ വിഭാഗങ്ങളിൽപ്പെട്ടവരെ അയോഗ്യരാക്കണമെന്ന്…

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,678 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 16678 പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക്, 5.99 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക്, 4.18 ശതമാനവുമാണ്. 26 രോഗികൾ വൈറസ്…

കോടതിയലക്ഷ്യ കേസ്; വിജയ് മല്ല്യയുടെ ശിക്ഷ വിധിച്ചു

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസിൽ മുങ്ങിയ വ്യവസായി വിജയ് മല്യയ്ക്ക് സുപ്രീം കോടതി നാല് മാസം തടവും 2000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നാലാഴ്ചയ്ക്കകം പലിശ സഹിതം 40 ദശലക്ഷം…