Tag: National

സ്വത്തുതർക്കം; നടിയെ മകൻ‌ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തി

മുംബൈ: പ്രശസ്ത ടെലിവിഷൻ നടി വീണ കപൂറിനെ (74) സ്വത്ത് തർക്കത്തെ തുടർന്ന് മകൻ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ സച്ചിൻ കപൂർ, വീട്ടുജോലിക്കാരൻ ലാലു കുമാർ മണ്ഡൽ എന്നിവരെ അറസ്റ്റ് ചെയ്തു. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് വീണയെ തലയിൽ അടിച്ച്…

മന്ത്രിക്കെതിരായ കോടതിയലക്ഷ്യ നടപടി; അനുമതി നൽകണമെന്ന ആവശ്യം നിഷേധിച്ച് അറ്റോര്‍ണി ജനറൽ 

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി നൽകണമെന്ന ആവശ്യം തള്ളി. ബി.ജെ.പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ അപേക്ഷയാണ് അറ്റോർണി ജനറൽ…

ഏകവ്യക്തി നിയമം; ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് എം പി, തള്ളി കോൺഗ്രസ്

ന്യൂഡല്‍ഹി: ഏക വ്യക്തി നിയമത്തെക്കുറിച്ചുള്ള നിലപാടിനെച്ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം. പാർലമെന്‍റിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായി എന്ന ലീഗ് എം പി, പി വി അബ്ദുൾ വഹാബിന്‍റെ വിമർശനം കോൺഗ്രസ് തള്ളി. ഏക വ്യക്തിനിയമത്തിൽ കോൺഗ്രസിന്‍റെ നിലപാട് വ്യക്തമാണെന്ന് വി.ഡി…

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി ഉഷ; പദവിയിലെത്തുന്ന ആദ്യ വനിത

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് ആയി പി.ടി.ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി ഉഷ. മുൻ സുപ്രീം കോടതി ജഡ്ജി എൽ നാഗേശ്വര റാവുവിന്‍റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഉഷ…

രാജ്യത്ത് 5ജിയുമായി ബിഎസ്എന്‍എല്ലും; 5 മുതൽ 7 മാസത്തിനുള്ളിലെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും 5 ജി സേവനങ്ങൾ നൽകി തുടങ്ങി. ഇനി വരുന്ന മാസങ്ങളിൽ ബിഎസ്എൻഎലും 5ജി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് മുതൽ ഏഴ് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 5 ജി പുറത്തിറക്കാൻ കഴിയുമെന്ന് ടെലികോം,…

രാജ്യത്തെ ഗോതമ്പ് കൃഷിയിൽ ഉണർവ്; വർദ്ധനവ് 25 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പ് കൃഷിയിൽ വർദ്ധനവ്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസംബർ 9ന് അവസാനിച്ച ആഴ്ചയിൽ ഗോതമ്പ് കൃഷി വിസ്തൃതിയിൽ 25 ശതമാനം വർദ്ധനവുണ്ടായി. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് കർഷകർ കൂടുതൽ പ്രദേശങ്ങളിൽ വിള വിതച്ചതാണ് കാരണം. രാജ്യത്ത്…

ഹിമാചല്‍ മുഖ്യമന്ത്രി ആരാകണമെന്ന അവസാനതീരുമാനം പ്രിയങ്കയുടേതെന്ന് റിപ്പോര്‍ട്ടുകള്‍

ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അന്തിമ തീരുമാനം എടുത്തേക്കും. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 40 സീറ്റുകൾ നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഹിമാചൽ കോണ്‍ഗ്രസിൽ തർക്കം നടക്കുകയാണ്.…

ഏക സിവിൽ കോഡ്: നടന്നത് പ്രാഥമിക ചർച്ച മാത്രം, വിവാദമാക്കേണ്ടതില്ല; ജെബി മേത്തർ

കൊച്ചി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇന്നലെ രാജ്യസഭയിൽ നടന്നത് സ്വകാര്യ ബില്ലിൻമേലുള്ള പ്രാഥമിക ചർച്ച മാത്രമാണെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തർ പറഞ്ഞു. മൂന്ന് കോണ്‍ഗ്രസ് എംപിമാരും ഈ വിഷയത്തിൽ സഭയിൽ ശക്തമായി പ്രതികരിച്ചു. വിഷയത്തിൽ കോണ്‍ഗ്രസിന് ശക്തമായ നിലപാടുണ്ടെന്നും…

വിവാഹത്തിന്റെ കാര്യത്തില്‍ ഏകീകൃതനിയമം വേണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹത്തിന്‍റെ കാര്യത്തിൽ എല്ലാവർക്കും ബാധകമായ ഏകീകൃത നിയമം അനിവാര്യമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഒരു മതേതര സമൂഹത്തിൽ, നിയമപരമായ സമീപനം മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് പൊതുനൻമയ്ക്ക് വേണ്ടിയായിരിക്കണം. ഇതിൽ മതത്തിന് ഒരു പങ്കുമില്ല. ഏകീകൃത വിവാഹ നിയമം ഉണ്ടാക്കുന്നത് കേന്ദ്രം…

നാല് വര്‍ഷ ഡിഗ്രി; പുതിയ പാഠ്യപദ്ധതിയുമായി യുജിസി 

ന്യൂഡല്‍ഹി: വിദ്യാർത്ഥികൾക്കിടയിൽ ഗവേഷണ ദിശാബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി ആരംഭിക്കുന്ന നാല് വർഷത്തെ ‘ഓണേഴ്സ്’ ഡിഗ്രി കോഴ്സുകൾക്കായി ‘പാഠ്യപദ്ധതി- ക്രെഡിറ്റ് ചട്ടക്കൂട്’ യുജിസി തിങ്കളാഴ്ച വിജ്ഞാപനം ചെയ്തേക്കും. അണ്ടര്‍സ്റ്റാന്‍ഡിങ് ഇന്ത്യ, മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജസ്, യോഗ…