Tag: National Investigation Agency – NIA

മനുഷ്യാവകാശപ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയുടെ ജാമ്യം സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ എൻഐഎയുടെ ഹർജി സുപ്രീം കോടതി തള്ളി. നവംബർ 19നാണ് തേൽതുംബ്ഡെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തേൽതുംബ്ഡെ ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്ന് ബോംബെ…

മംഗളൂരു സ്‌ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ശുപാർശ

മംഗളൂരു: മംഗളൂരുവിലെ നാഗൂരിയിൽ ഓട്ടോറിക്ഷയിലുണ്ടായ കുക്കർ ബോംബ് സ്ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ശുപാർശ. ഇത് സംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തെ…

കോയമ്പത്തൂർ സ്ഫോടനം; തമിഴ്നാട്ടിൽ വ്യാപക റെയ്ഡ് നടത്തി എൻഐഎ

ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. 45 സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കോയമ്പത്തൂർ നഗരത്തിൽ മാത്രം 21 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. കാർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് പരിശോധന.…

പിഎഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെടാന്‍ എന്‍ഐഎ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുക്കി എൻ.ഐ.എ. അറസ്റ്റ് ചെയ്ത നേതാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്യും. റെയ്ഡിന് മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേരള പോലീസ് മേധാവിയുമായി സംസാരിച്ചിരുന്നു. താലിബാൻ മാതൃകയിലുള്ള…

കളമശ്ശേരി ബസ് കത്തിച്ച സംഭവത്തിൽ തടിയന്റവിട നസീർ ഉൾപ്പെടെ മൂന്ന് പ്രതികൾ കുറ്റക്കാർ

കൊച്ചി: കളമശേരി ബസ് കത്തിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്…

എന്‍ഐഎയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. “പത്രം വായിക്കുന്നുവെന്നതു കൊണ്ടു മാത്രം ഒരാളോടു നിങ്ങള്‍ക്കു പ്രശ്‌നമാണെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്” എന്നാണ് സുപ്രീം കോടതി വിമർശിച്ചത്. യു.എ.പി.എ കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത്…

സ്വർണക്കടത്ത് കേസിൽ തെളിവുകൾ എൻഐഎ ഇഡിക്കു കൈമാറി

കൊച്ചി: സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) തെളിവുകൾ കൈമാറി. കോടതി ഉത്തരവിനെ തുടർന്ന് വാട്സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉൾപ്പെടെയുള്ള തെളിവുകളാണ് എൻഐഎ ഇഡിക്ക് കൈമാറിയത്. ഇവ വിശദമായി പരിശോധിച്ച ശേഷം കേസിലെ ഒന്നാം പ്രതി…

വിദ്വേഷ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും കുട്ടികൾ; ആസൂത്രിത നീക്കമെന്ന് കമ്മിഷൻ

തിരുവനന്തപുരം: പ്രതിഷേധത്തിനിടെ വിദ്വേഷമുദ്രാവാക്യം വിളിക്കാനും കല്ലെറിയുന്നതിനും കുട്ടികളെ ആസൂത്രിതമായി ഉപയോഗിക്കുന്നുവെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. വിവിധ സംസ്ഥാനങ്ങളിലെ ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ചില സംഘടനകളുടെ ഏകോപനമുണ്ടെന്ന് സംശയിക്കുന്നതായി കമ്മിഷൻ ചെയർമാൻ വിശദീകരിച്ചു. സംഭവത്തിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ…