Tag: Mullaperiyar Dam

140 അടിയിലെത്തി മുല്ലപ്പെരിയാർ ജലനിരപ്പ്; തമിഴ്നാട് മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നറിയിപ്പ് തമിഴ്നാട് നൽകി. നവംബർ 9നും തമിഴ്നാട് മുന്നറിയിപ്പ് നൽകിയിരുന്നു. ജലനിരപ്പ് 142 അടിയിലെത്തിയാൽ ഡാം തുറക്കേണ്ടി വരും. സെപ്റ്റംബറിൽ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ…

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന നടത്താൻ മേൽനോട്ട സമിതിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. പരിശോധന പൂർത്തിയാക്കാൻ കോടതി സമയപരിധി നിശ്ചയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്ന ഡോ. ജോ…

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താന്‍ മരം മുറിക്കണം; അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍

ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപെട്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.…

കനത്ത മഴ: മുല്ലപ്പെരിയാര്‍ ഡാം ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിർദേശം

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒരു മണിക്കൂർ ഇടവിട്ട് പരിശോധന നടത്താൻ നിർദേശം. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 134.80 അടിയാണ്. നിലവിലെ റൂൾ കർവ് 137.40 അടിയാണ്. കനത്ത…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആദ്യ മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ ജലനിരപ്പ് 135.40 അടിയായി. തമിഴ്നാടാണ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജലനിരപ്പ് 136 അടിയിലെത്താനാണ് സാധ്യത. ജലനിരപ്പ് 136.30 അടിയിലെത്തുമ്പോൾ സ്പിൽവേ ഷട്ടറുകൾ തുറക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ മേല്‍നോട്ട സമിതി 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് മേൽനോട്ട സമിതി. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തിൽ നടത്തുന്ന ചർച്ചയിലൂടെ വിവാദ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് സൂചന. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൻറെ അറ്റകുറ്റപ്പണികൾക്കായി…