Tag: Medical College

ആലപ്പുഴ മെഡിക്കൽ കോളേജിൽ രോഗി ആത്മഹത്യ ചെയ്തു

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശിവരാജൻ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് ശിവരാജന്‍റെ മൃതദേഹം ശുചിമുറിയിൽ നിന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.

അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയാകുന്നതുവരെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. തങ്കു തോമസ് കോശിയെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനം. അവധിയിൽ പോകാൻ…

മെഡിക്കല്‍ കോളജുകളില്‍ സുരക്ഷ ശക്തമാക്കും; രോഗിയ്ക്ക് ഒരു ബൈസ്റ്റാന്റര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം…

കോന്നി മെഡിക്കല്‍ കോളജില്‍ അലോട്‌മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ്

പത്തനംതിട്ട: മെഡിക്കൽ കോളേജിൽ ഈ അധ്യയന വർഷത്തെ അലോട്ട്മെന്‍റ് ഒക്ടോബറിൽ ആരംഭിക്കുമെന്ന് കോന്നി മന്ത്രി വീണാ ജോർജ് അറിയിച്ചു. എം.ബി.ബി.എസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷന്‍റെ അനുമതി ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.…

ഇടുക്കി മെഡിക്കൽ കോളജിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം

തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം നൽകി. ദേശീയ മെഡിക്കൽ കമ്മീഷനാണ് അനുമതി നൽകിയത്. 100 വിദ്യാർത്ഥികൾ അടങ്ങുന്ന ബാച്ചിനാണ് അംഗീകാരം. ക്ലാസുകൾ ഈ വർഷം തന്നെ ആരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇടുക്കി മെഡിക്കൽ കോളേജിന് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.…

വാനര വസൂരി; മെഡിക്കൽ കോളജിൽ പ്രത്യേക വാർഡ്

പ​യ്യ​ന്നൂ​ർ: ജില്ലയിൽ വാനരവാസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിയാരത്തെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ ചികിത്സാ സൗകര്യം വിപുലീകരിച്ചു. കൂടുതൽ രോഗികൾ എത്തിയാൽ ചികിത്സ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മെഡിക്കൽ സൂപ്രണ്ട് ഡോ. ​കെ. സു​ദീ​പ് പറഞ്ഞു. ഇതിനായി പ്രത്യേക വാർഡ് സജ്ജമാക്കിയിട്ടുണ്ട്.…

സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ അത്യാഹിത വിഭാഗങ്ങളെ രോഗി സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ റാങ്കിലുള്ള മുതിർന്ന ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും.…

വൃക്ക ഏറ്റുവാങ്ങാന്‍ പോലും ആരും വന്നില്ലെന്ന് ആംബുലന്‍സ് ജീവനക്കാരന്‍

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്കരോഗം ബാധിച്ച രോഗി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചകളുണ്ടായെന്നാണ് വ്യക്തമാകുന്നത്. മെഡിക്കൽ കോളേജിൽ എത്തിയിട്ടും വൃക്ക സ്വീകരിക്കാൻ ആരും എത്തിയില്ലെന്ന് ആംബുലൻസ് ജീവനക്കാരൻ പറഞ്ഞു. ഇയാളാണ് പെട്ടിയുമായി ഓടിയത്. മാനുഷിക…

തിരുവനന്തപുരത്ത് വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെ സസ്പെൻഡ് ചെയ്തിരുന്നു. സുരേഷിന്റെ ശസ്ത്രക്രിയ…

ഭിന്നശേഷിക്കാരനെ ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചു; ആരോഗ്യ മന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരനായ 60 കാരനെ ഡോക്ടർ പരിശോധിക്കാൻ വിസമ്മതിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. മന്ത്രി പരാതിക്കാരനെ വിളിച്ച് കാര്യം തിരക്കി. ഭിന്നശേഷിക്കാരന്റെ ദുരനുഭവം ഖേദകരമാണെന്ന് മന്ത്രി…