Tag: Malappuram News

പൊന്നാനിയിൽ കടലാക്രമണം; അൻപതോളം വീടുകളിൽ വെള്ളം കയറി

മലപ്പുറം: മലപ്പുറം ജില്ലയിലുടനീളം പെയ്ത കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ മഴ ജില്ലയുടെ പല ഭാഗങ്ങളിലും രാത്രി വൈകിയും തുടർന്നു. മൺസൂൺ സീസൺ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും കനത്ത മഴ ലഭിക്കുന്നത്. കുന്നുകളിലും ഇടനാട്, തീരപ്രദേശം എന്നിവിടങ്ങളിലും…

ബലിപെരുന്നാളാഘോഷിക്കാൻ സൂപ്പർ ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി

മലപ്പുറം: ബലിപെരുന്നാൾ ആഘോഷിക്കാൻ ആവേശകരമായ ടൂറിസ്റ്റ് പാക്കേജുമായി മലപ്പുറം കെ.എസ്.ആർ.ടി.സി. വാഗമണ്ണിലെ താമസം, കുമരകത്തെ വഞ്ചിവീട്ടിൽ കറക്കം, ക്യാമ്പ് ഫയർ എന്നിവയുൾപ്പെടെ രണ്ട് ദിവസത്തെ ഉല്ലാസയാത്ര. ഭക്ഷണവും ഫീസും ഉൾപ്പെടെ ഒരാൾക്ക് 3,300 രൂപ. 11ന് രാത്രി 10ന് പുറപ്പെട്ട് 13ന്…

ഇനി മമ്മൂട്ടിയുടെ അനുഗ്രഹം വേണം; തീയെടുക്കാത്ത ആത്മവിശ്വാസത്തിന്റെ കൈപിടിച്ചു ഷാഹിന

കുറ്റിപ്പുറം: തന്റെ ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഡോ. ഷാഹിന. ഈ മാറ്റത്തിനു കാരണക്കാരനായ നടൻ മമ്മൂട്ടിയുടെ അരികിൽ വേഗം എത്തി കല്യാണത്തിനു മുൻപ് അനുഗ്രഹം വാങ്ങണം. ഈയൊരു കൂടിക്കാഴ്ചയ്ക്കുള്ള തയാറെടുപ്പിലാണ് കൊച്ചി ഇടപ്പള്ളി സ്വദേശിയും തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ…

കെഎസ്ആർടിസി ആസ്ഥാനം മാറ്റാനുള്ള നീക്കം;വ്യാപക പ്രതിഷേധം

മലപ്പുറം: കെഎസ്ആർടിസി ആസ്ഥാനം മലപ്പുറത്തു നിന്ന് പെരിന്തൽമണ്ണയിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. 4 ഡിപ്പോകളും ഉൾപ്പെടുത്തി രൂപീകരിക്കുന്ന ക്ലസ്റ്റർ സംവിധാനത്തിനെതിരെയാണ് പ്രതിഷേധം. മലപ്പുറം കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സ് നിർമാണം പാതിവഴിയിലാക്കിയാണ് പെരിന്തൽമണ്ണയെ പുതിയ ക്ലസ്റ്ററാക്കുന്നത്.

37 കോടി രൂപ ചിലവിൽ നിർമ്മിച്ച തവനൂർ ജയിൽ കാണാൻ തിരക്ക്

കുറ്റിപ്പുറം: സർക്കാർ നിർമിച്ച ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെൻട്രൽ ജയിൽ തവനൂർ കൂരടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. രാവിലെ 9 മുതൽ ജയിൽ സന്ദർശിക്കാൻ ആളുകളുടെ വൻ തിരക്കാണ്…

നിലമ്പൂർ – ഷൊർണൂർ പാതയിൽ കൂടുതൽ ട്രെയിനുകൾക്ക് സാധ്യത

പെരിന്തൽമണ്ണ: നിലമ്പൂർ – ഷൊർണൂർ റെയിൽവേ പാതയിൽ ഈ മാസം 2 ട്രെയിൻ സർവീസുകൾ കൂടി പുനഃസ്ഥാപിച്ചേക്കും. ട്രെയിൻ ടൈം കൂട്ടായ്‌‍മ പാലക്കാ‌ട് ഡിവിഷൻ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് കാലത്ത് നിർത്തിവച്ച സർവീസുകളാണ് പുനഃസ്ഥാപിക്കുന്നത്. ഇതോടെ പാതയിൽ ട്രെയിൻ…

യുപിഎസ് പൊട്ടിത്തെറിച്ചു; കാലിക്കറ്റിൽ പിജി പരീക്ഷകൾ മുടങ്ങി

കാലിക്കറ്റ് സർവകലാശാലയിൽ യുപിഎസ് പൊട്ടിത്തെറിച്ച് സെർവർ നിശ്ചലമായതിനെത്തുടർന്ന് ഇന്നലെ നടക്കാനിരുന്ന വിവിധ പിജി പരീക്ഷകൾ മാറ്റിവച്ചു. ചോദ്യക്കടലാസുകൾ ഓൺലൈൻ വഴി പരീക്ഷാഭവനിൽ നിന്ന് അപ്‌ലോഡ് ചെയ്യാനാകാതെ വന്നതോടെയാണ് ഇന്നലെ നടക്കാനിരുന്ന ഒന്നാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം പരീക്ഷകൾ മാറ്റിവച്ചത്.

മുപ്പത്തിയാറാം വയസ്സിൽ എവറസ്റ്റോളം നടന്നെത്തി സുഹ്റ

ഉയരങ്ങൾ സ്വപ്നം കണ്ടിരിക്കാനുള്ളതല്ല, നടന്നുകയറി കീഴടക്കാനുള്ളതാണ്’ ഐടി പ്രഫഷനലായ, മഞ്ചേരിക്കാരി സുഹ്‌റ സിറാജിൻ്റെ വാക്കുകളിൽ നടന്നുനടന്നു കീഴടക്കിയ ഒരു സ്വപ്നത്തിൻ്റെ മധുരമുണ്ട്. മുപ്പത്തിയാറാം വയസ്സിൽ എവറസ്റ്റിന്റെ ബേസ് ക്യാംപ് വരെ നടന്നെത്തിയിരിക്കുകയാണ് സുഹ്റ. കുത്തനെയുള്ള മലനിരകളിലൂടെ 13 ദിവസം നീണ്ട സാഹസിക…