Tag: Latest News

മധുരമീനാക്ഷി ക്ഷേത്രത്തിലെ ആനയെ ചികിത്സിക്കാന്‍ തായ്ലന്‍ഡ് സംഘം

ചെന്നൈ: തായ്ലൻഡിൽ നിന്നുള്ള ഒരു സംഘം മധുര മീനാക്ഷി ക്ഷേത്രത്തിൽ നേത്രരോഗം ബാധിച്ച ആനയെ ചികിത്സിക്കാനെത്തി. ബാങ്കോക്കിലെ കാർഷിക സർവകലാശാലയായ കസെറ്റ്സാർട്ട് സർവകലാശാലയിൽ നിന്നുള്ള ഏഴംഗ സംഘമാണ് മധുരയിലെത്തിയത്. 24 കാരിയായ പാർവതി എന്ന ആനയ്ക്കാണ് നേത്രരോഗം സ്ഥിരീകരിച്ചത്. തിമിരം ബാധിച്ച…

ഔദ്യോഗികവാഹനത്തില്‍ സ്വകാര്യയാത്ര; തുക തിരിച്ചടയ്ക്കണമെന്ന് ലതികാ സുഭാഷിന് നിര്‍ദേശം

കൊല്ലം: കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷും മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയും തമ്മിലുള്ള പോര് മുറുകുന്നു. ഔദ്യോഗിക വാഹനത്തിലെ സ്വകാര്യ യാത്രകളുടെ പേരിൽ 97,140 രൂപ ലതികാ സുഭാഷിനോട് നൽകാനാണ് എംഡി ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി ഒന്നിനും ഏപ്രിൽ 30നും…

നടി അംബിക റാവു അന്തരിച്ചു

നടിയും സഹ സംവിധായികയുമായ അംബിക റാവു അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 വർഷമായി മലയാള സിനിമയുടെ ഭാഗമായ അവർ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണന്റെ സഹസംവിധായകയായി അരങ്ങേറ്റം കുറിച്ചു. കുമ്പളങ്ങി നൈറ്റ്സിലെ ബേബി…

രാജ്യത്തെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ സ്ത്രീസൗഹൃദമാക്കി ഇസ്രായേൽ

ടെല്‍ അവീവ്: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന വിവാദ യുഎസ് സുപ്രീം കോടതി വിധിയിൽ അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേൽ അതൃപ്തി പ്രകടിപ്പിച്ചു. യുഎസ് കോടതി വിധിയോട് പ്രതികരിച്ച് ഇസ്രായേൽ രാജ്യത്തെ ഗർഭഛിദ്ര നിയന്ത്രണങ്ങൾ കൂടുതൽ മയപ്പെടുത്തി. പുതിയ നിയമങ്ങൾ ഇസ്രായേൽ പാർലമെന്ററി കമ്മിറ്റിയും…

മഹാരാഷ്ട്രയില്‍ വിമതരെ അയോഗ്യരാക്കാനുള്ള നടപടി തടഞ്ഞ് സുപ്രീം കോടതി

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരെ ഡെപ്യൂട്ടി സ്പീക്കർ അയോഗ്യരാക്കിയത് സുപ്രീം കോടതി സ്റ്റേ ചെയ്തു. നോട്ടീസിന് മറുപടി നൽകാൻ എംഎൽഎമാർക്ക് ജൂലൈ 12 വരെ കോടതി സമയം നൽകിയിട്ടുണ്ട്. വൈകുന്നേരം അഞ്ച് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ശിവസേനയില്‍ നിന്നും ഏക്നാഥ്…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം അബുദാബിയിലെത്തും. ചൊവ്വാഴ്ച രാത്രിയോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യു.എ.ഇ സന്ദർശനമാണിത്.…

ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമോ? ജാമ്യ ഹർജിയിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിൽ വിചാരണക്കോടതി ഇന്ന് വിധി പറയും. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ തനിക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന്…

ഇനി മമ്മൂട്ടിയുടെ അനുഗ്രഹം വേണം; തീയെടുക്കാത്ത ആത്മവിശ്വാസത്തിന്റെ കൈപിടിച്ചു ഷാഹിന

കുറ്റിപ്പുറം: തന്റെ ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഡോ. ഷാഹിന. ഈ മാറ്റത്തിനു കാരണക്കാരനായ നടൻ മമ്മൂട്ടിയുടെ അരികിൽ വേഗം എത്തി കല്യാണത്തിനു മുൻപ് അനുഗ്രഹം വാങ്ങണം. ഈയൊരു കൂടിക്കാഴ്ചയ്ക്കുള്ള തയാറെടുപ്പിലാണ് കൊച്ചി ഇടപ്പള്ളി സ്വദേശിയും തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ…

മന്ത്രിയുടെ വീട്ടിലേക്ക് കുടുംബസമേതം മാര്‍ച്ചെന്ന് എഐടിയുസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ശമ്പള പ്രതിസന്ധിയിൽ സമരം ശക്തമാക്കാനാണ് ഇടത് സംഘടനയുടെ തീരുമാനം. ശമ്പളത്തിനായി കുടുംബസമേതം ഗതാഗത മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് എ.ഐ.ടി.യു.സി അറിയിച്ചു. ബുധനാഴ്ച രാവിലെ ജീവനക്കാരുമായി മാർച്ച് നടത്തും. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ്…