Tag: Latest News

തെലങ്കാന സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

തെലങ്കാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ എട്ട് വർഷമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ദുർഭരണം സംസ്ഥാനത്തെ ദുർബലമാക്കിയെന്ന് രാഹുൽ പറഞ്ഞു. മെച്ചപ്പെട്ട ഭാവി തേടുന്ന ജനങ്ങളുടെ ആഗ്രഹത്തിന്റെ ഫലമാണ് സംസ്ഥാന രൂപീകരണമെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാന…

20 വർഷത്തിന് ശേഷം അമ്മയെ കണ്ടെത്തി മകൻ, ജോലി ചെയ്തിരുന്നത് ഒരേ ആശുപത്രിയിൽ!

തനിക്ക് ജന്മം തന്ന അമ്മയെ കണ്ടെത്താൻ ഏറെ നാളായി പരിശ്രമിക്കുകയായിരുന്നു ഒരു 20കാരൻ. അങ്ങനെ ഫേസ്ബുക്കിൽ അമ്മയെ കണ്ടെത്തി. എന്നാൽ, അപ്പോഴാണ് അവനാ സത്യം മനസിലാക്കിയത്. താനും അമ്മയും ജോലി ചെയ്യുന്നത് ഒരേ ആശുപത്രിയിലാണ് എന്ന സത്യം. ഈയിടെ ‘ഗുഡ് മോർണിംഗ്…

കൊൽക്കത്തയിൽ ‘ബൂസി’ ആപ്പിന് അനുമതി; 10 മിനിറ്റിൽ മദ്യം വീട്ടിലെത്തും

കൊൽക്കത്തയിൽ ഇനി മുതൽ 10 മിനിറ്റിനകം മദ്യം വീട്ടിലെത്തും. ഹൈദരാബാദിൽ നിന്നുള്ള ‘ബൂസി’ എന്ന സ്റ്റാർട്ടപ്പാണ് കൊൽക്കത്തയിൽ ഇത്തരമൊരു സേവനം ആരംഭിച്ചത്. ദ്രുത ഡെലിവറി സേവനത്തിന് പശ്ചിമ ബംഗാൾ സ്റ്റേറ്റ് എക്സൈസ് വകുപ്പിന്റെ അംഗീകാരം ലഭിച്ചു. അടുത്തുള്ള മദ്യവിൽപ്പന ശാലകളിൽ നിന്ന്…

മത്സ്യഫെഡ് അഴിമതി; സര്‍ക്കാരിന്റെ മൗനം ദുരൂഹമെന്ന് വി.ഡി സതീശൻ

മത്സ്യഫെഡ് അഴിമതിയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. രണ്ട് ജീവനക്കാരുടെ തലയിൽ കോടികളുടെ തട്ടിപ്പ് കെട്ടിവച്ച് കുറ്റവാളികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൊല്ലത്ത് നടന്ന തട്ടിപ്പ് മാത്രമാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. മറ്റ് ജില്ലകളിലും സമാനമായ തട്ടിപ്പ്…

‘യുക്രൈനിൽ നിന്നും പിന്മാറൂ’; പുട്ടിനോട് അഭ്യർത്ഥിച്ച് പെലെ

യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് ഫുട്ബോൾ ഇതിഹാസം പെലെ റഷ്യൻ പ്രസിഡന്റ് പുടിനോട് അഭ്യർത്ഥിച്ചു. ലോകകപ്പിന്റെ നിർണായക യോഗ്യത മത്സരത്തിൽ സ്കോട്ട്ലാൻഡിനെ നേരിടാൻ ഒരുങ്ങുന്നതിന് മുൻപ് ആയിരുന്നു പെലെയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌. യുക്രൈനിലെ ജനങ്ങൾ തങ്ങളുടെ രാജ്യത്തെ വിഴുങ്ങിയ ദുരന്തം 90 മിനിറ്റെങ്കിലും…

‘സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല’; ഹൈക്കോടതിയില്‍ വീണ്ടും നിലപാടറിയിച്ച് കേന്ദ്രം

കൊച്ചി: കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ അപൂർണ്ണമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കെറെയിൽ ആണ് ഡിപിആർ സമർപ്പിച്ചത്. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് സോളിസിറ്റർ…

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.കെ.സി രമേശനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് നടപടി. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രോഗിയുടെ മരണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ…

വിസ്താരയ്ക്ക് പത്ത് ലക്ഷം രൂപ പിഴ

വിമാന കമ്പനി വിസ്താരയ്ക്ക് ഡിജിസിഎ 10 ലക്ഷം രൂപ പിഴ ചുമത്തി. ഇൻഡോറിൽ ലാൻഡിംഗ് നടത്തുന്നതിനിടെ വീഴ്ച വരുത്തിയതിനാണ് പിഴ. വിസ്താര അനുഭവപരിചയമില്ലാത്ത പൈലറ്റിനെയാണ് നിയമിച്ചിരുന്നതെന്ന് ഡി.ജി.സി.എ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് വിമാനത്തിലെ യാത്രക്കാരുടെ ജീവന് ഭീഷണിയായെന്ന് അന്വേഷണ സംഘം…

സംസ്ഥാനത്ത് അടുത്ത നാല്‌ ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ജൂൺ ആറ് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ജൂൺ 6 വരെ…

വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. നടന് അനുവദിച്ച ഇടക്കാല ജാമ്യം തുടരും. അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യമുള്ളപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി പറഞ്ഞു. പരാതിക്കാരിയോട് സംസാരിക്കരുത്. കേസ് ജൂണ് ഏഴിന് പരിഗണിക്കും.സോഷ്യൽ മീഡിയയിൽ…