Tag: Latest News

സിവിൽ സർവീസ് അഞ്ചാം ശ്രമത്തിൽ, 48മത് റാങ്ക് നേടി,കാഴ്ച്ച പരിമിതിയുള്ള അധ്യാപിക

സിവിൽ സർവീസ് പരീക്ഷയിൽ 48-ാം റാങ്ക് നേടി, സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂളിലെ ചരിത്ര അധ്യാപികയായ, കാഴ്ച പരിമിതിയുള്ള ആയുഷി. ഡൽഹിയിലെ റാണി ഖേരയിൽ നിന്നുള്ള ആയുഷി തന്റെ ബിഎ പൂർത്തിയാക്കിയത് ഡൽഹി യൂനിവേഴ്സിറ്റിയിലെ ശ്യാമ പ്രസാദ് മുഖർജി കോളേജിൽ (എസ്‌പിഎം)…

തൃക്കാ’ക്കരയുദ്ധം’; അഭിമാനപ്പോരാട്ടത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാണ് എണ്ണിത്തുടങ്ങിയത്. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക.അഭിമാനപ്പോരാട്ടം നടന്ന തൃക്കാക്കരയിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഞെട്ടിച്ചെങ്കിലും മുന്നണികൾ വിജയ പ്രതീക്ഷയിലാണ്.

സമൂഹമാധ്യമങ്ങൾക്കെതിരെ അപ്പീലുകൾ; പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രം

ന്യൂദല്‍ഹി: ന്യൂ ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഗ്രീവന്‍സ് ഓഫീസര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരെ വ്യക്തികള്‍ നല്‍കുന്ന അപ്പീലുകള്‍ പരിശോധിക്കാന്‍ പ്രത്യേക അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങി സർക്കാർ. അപ്പീൽ ലഭിച്ച് 30 ദിവസത്തിനകം സമിതി പരാതി തീർപ്പാക്കണം. സമിതിയുടെ തീരുമാനം ഇടനിലക്കാർക്കോ ബന്ധപ്പെട്ട…

അതിമനോഹരിയായ ഇളം നീല നദി; മറ്റെവിടെയുമല്ല, ഇന്ത്യയിൽ

ഉത്തരാഖണ്ഡിലെ ഒരു നദിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദേവപ്രയാഗില്‍ ഭാഗീരഥി നദിയുമായി അളകനന്ദ നദിയുടെ സംഗമത്തിന് തൊട്ടുമുമ്പുള്ള മനോഹര ചിത്രമാണ് ശ്രദ്ധ നേടുന്നത്. മലയിടുക്കുകളിലൂടെ ഇളം നീല നിറത്തിലുള്ള ജലപ്രവാഹത്തിന്റെ ചിത്രം ഡ്രോൺ ഉപയോഗിച്ചാണ് പകർത്തിയത്. ‘പിക്ക് ഓഫ് ദി…

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ന്യൂ ഡൽഹി: ജമ്മു കശ്മീരിൽ സാധാരണക്കാരെ ഭീകരർ കൊന്നൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ക്രിക്കറ്റിനോടുള്ള താൽപര്യം കണക്കിലെടുത്ത് അമിത് ഷായ്ക്ക് സ്പോർട്സ് വകുപ്പ് നൽകുന്നത് ഉചിതമായിരിക്കുമെന്ന്…

പൃഥ്വിരാജിന്റെ കടുവ ജൂണ്‍ 30ന് എത്തും

കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധായകനായി തിരിച്ചെത്തുകയാണ് കടുവയിലൂടെ. കുറുവച്ചൻ എന്ന ചെറുപ്പക്കാരനായ പ്ലാന്ററുടെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജനഗണമനയുടെ തിയേറ്റർ വിജയത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും നിർമ്മാതാക്കളായി ഒന്നിക്കുന്നു. ജൂൺ 30ന് കടുവ എത്തുമ്പോൾ…

പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് കണ്ടാൽ അറിയിക്കൂ: രാജ് താക്കറെ

മുംബൈ: പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവൻ രാജ് താക്കറെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഒരു കത്തിലൂടെയാണ് താക്കറെ ആഹ്വാനം നൽകിയത്. മറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലാണ് താക്കറെ കത്ത് കൈമാറിയത്.

അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

ദില്ലി: സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) താൽക്കാലികമായി മരവിപ്പിച്ചതായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഘടനയ്ക്കെതിരെ തുടരുന്ന അടിച്ചമർത്തൽ നടപടികളുടെ ഭാഗമാണ് ഇഡിയുടെ നടപടി. ജനകീയ പ്രസ്ഥാനങ്ങൾ,…

ജമ്മുകശ്മീരിൽ വെടിവയ്പ്പ്; 2 അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ബഡ്ഗാം ജില്ലയിലെ ചാന്ദ്പൂരിയിലാണ് സംഭവം. ഒരാൾക്ക് പരിക്കേൽക്കുകയും മറ്റൊരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയുടൻ മരിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ബീഹാർ സ്വദേശിയായ ദിൽകുഷ് ആണ് വെടിയേറ്റ് മരിച്ചത്.…

ഗ്യാൻവാപി വിഷയം; പള്ളികളിൽ ശിവലിംഗം തിരയുന്നത് എന്തിനെന്ന് ആർഎസ്എസ്

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രക്ഷോഭത്തിനില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും എല്ലാവരും കോടതി നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും അദ്ദേഹം ചോദിച്ചു. ചരിത്രം മാറ്റാൻ ആർക്കും കഴിയില്ല. അത് ഇന്നത്തെ ഹിന്ദുക്കളോ മുസ്ലീങ്ങളോ…