Tag: Lakshadweep

മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം നേടി എംഎഫ്‍വി ബ്ലൂഫിൻ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഫിഷറീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ എംഎഫ്‍വി ബ്ലൂഫിന് കോസ്റ്റ് ഗാർഡിന് കീഴിലുള്ള നാഷണൽ മാരിടൈം സേർച് ആൻഡ് റെസ്ക്യു ബോർഡ് ഏർപ്പെടുത്തിയ ജീവൻരക്ഷാ പ്രവർത്തന മേഖലയിലെ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം. സർക്കാർ ഉടമസ്ഥതയിലുള്ള കപ്പലുകളുടെ വിഭാഗത്തിൽ നിന്നാണ് ബ്ലൂഫിൻ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.…

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് മാംസാഹാരം നൽകുന്നത് തുടരും

കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം തുടരുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. ഇത് സംബന്ധിച്ച് ഹെഡ്മാസ്റ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുട്ട, മത്സ്യം, മാംസം എന്നിവ ഉൾപ്പെടുത്താൻ സ്കൂളുകളിലെ…

ലക്ഷദ്വീപില്‍ പൊതുസ്ഥലങ്ങളില്‍ മീൻ വിൽപനയ്ക്ക് നിരോധനം

കൊച്ചി: ലക്ഷദ്വീപിൽ പൊതുസ്ഥലങ്ങളിൽ മത്സ്യ വിൽപ്പന നിരോധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ദ്വീപുകളിൽ ലഭ്യമായ മത്സ്യമാർക്കറ്റുകൾ ഉപയോഗിക്കുന്നതിന് പകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും നടത്തുന്ന മീൻ വില്പനയും നീക്കംചെയ്യലും പരിസരം അശുദ്ധമാക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി കാണിച്ചാണ്…

വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ലക്ഷദ്വീപില്‍ ഉത്തരവിറങ്ങി

കവരത്തി: വിദ്യാർത്ഥി സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. രാജു കുരുവിള കേസിലെ കേരള ഹൈക്കോടതി വിധിയും വിദ്യാർത്ഥികളുടെ അക്കാദമിക് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഒരു പ്രതിഷേധവും അനുവദിക്കില്ലെന്ന വിധിയും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനാണ് സമരം…

ലക്ഷദ്വീപില്‍ മൃഗഡോക്ടര്‍മാരില്ല; കോടതി ഉത്തരവുണ്ടായിട്ടും നിയമനത്തിൽ തീരുമാമായില്ല

കോഴിക്കോട്: കൂടുതൽ മൃഗഡോക്ടർമാരെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം ഇതുവരെ നടപ്പാക്കിയില്ല. 10 ദ്വീപുകൾക്കുമായി ഇപ്പോൾ രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മൃഗസംരക്ഷണ വകുപ്പിലെ കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടർന്നാണ് മൃഗഡോക്ടർമാരുടെ എണ്ണം കുറഞ്ഞത്. അതിനുശേഷം…