Tag: Kollam

ലോകകപ്പിന്റെ പേരിൽ കൊല്ലത്ത് ബ്രസീല്‍-അര്‍ജന്റീന ആരാധകർ തമ്മിൽ സംഘര്‍ഷം

കൊല്ലം: ലോകകപ്പിൻറെ പേരിൽ കൊല്ലത്ത് ശക്തികുളങ്ങരയിൽ ആരാധകർ തമ്മിൽ സംഘര്‍ഷം. ഞായറാഴ്ച ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ ഫുട്ബോൾ ആരാധകരുടെ പ്രകടനമുണ്ടായിരുന്നു. ഇതിനിടയിൽ ബ്രസീൽ ആരാധകരും അർജന്‍റീന ആരാധകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രശ്നം പിന്നീട് മധ്യസ്ഥതയിലൂടെ പരിഹരിച്ചു. സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് കൂട്ടം…

അമ്മമാർക്കായി സ്നേഹത്തണൽ; ഗാന്ധിഭവന് പുതിയ മന്ദിരം നിർമിച്ചു നൽകി എം.എ.യൂസഫലി

കൊല്ലം: പത്തനാപുരത്തെ ഗാന്ധിഭവനിലെ അമ്മമാർ ഇനി നിരാലംബരോ,അനാഥരോ അല്ല. എം.എ.യൂസഫലി ഒരുക്കിയ സ്നേഹതണലിലാണ് ഇനിമുതൽ അവർക്ക് കരുതൽ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഗാന്ധിഭവനിലെ അമ്മമാർക്കായി 15 കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില കെട്ടിടം അമ്മമാർക്ക് വേണ്ട സുരക്ഷയൊരുക്കും.…

ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള (25) മരിച്ച സംഭവത്തിലാണ് ഭർത്താവ് ചടയമംഗലം സ്വദേശി ഹരികൃഷ്ണനെന്ന കിഷോറിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ക്കെതിരെ ആത്മഹത്യാ…

ബിരുദ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; ജപ്തി നോട്ടിസ് പതിച്ചതില്‍ ബാങ്കിന് വീഴ്ചയെന്ന് റിപ്പോർട്ട്

കൊല്ലം: വീടിന്റെ മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്തു ബിരുദ വിദ്യാർഥിനിയായ അഭിരാമി ജീവനൊടുക്കിയ സംഭവത്തിൽ, ജപ്തി നോട്ടിസ് പതിച്ചതില്‍ ബാങ്കിന് വീഴ്ചയുണ്ടായെന്ന് കൊല്ലം സഹകരണ റജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്. അസുഖബാധിതനായ അജികുമാറിന്‍റെ പിതാവിന് ജപ്തി നോട്ടിസ് കൈമാറിയത്…

ജപ്തി നോട്ടിസിനെ തുടർന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു: റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: ജപ്തി നടപടികളെ തുടർന്ന് കൊല്ലം ശൂരനാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ മന്ത്രി വി.എൻ വാസവൻ. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് ക്രൂരത കാട്ടിയെന്ന് നാട്ടുകാർ ആരോപിച്ചു.…

അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവം ; കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാൻ ബാര്‍ അസോസിയേഷൻ

കൊല്ലം: കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ സമരം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ബാർ അസോസിയേഷൻ. പൊലീസുകാർക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെന്ന ആരോപണത്തെ തുടർന്നാണിത്. അതേസമയം, ഡിഐജി ആർ നിശാന്തിനി അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. സമരം…

കനത്ത തിരയില്‍ പെട്ട് മീന്‍പിടിത്ത ബോട്ട്; കഷ്ടിച്ച് രക്ഷപ്പെട്ട് തൊഴിലാളികള്‍

കൊല്ലം: കടൽക്ഷോഭത്തെ തുടർന്ന് കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിൽ അപകടം. മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. നീണ്ടകര അഴിമുഖത്താണ് ആദ്യ അപകടം നടന്നത്. തിരമാലകളിൽ ആടിയുലയുന്ന ബോട്ടിൽ നിന്ന് ഒരു മത്സ്യത്തൊഴിലാളി കടലിൽ വീണു. പിന്നാലെ വന്ന…

പാട്ടത്തുക അടച്ചില്ല; ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ജില്ലാ കളക്ടര്‍

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അക്കൗണ്ടുകൾ കൊല്ലം ജില്ലാ കളക്ടർ മരവിപ്പിച്ചു. ജില്ലാ കളക്ടർ ഇടപെട്ട് കൊല്ലത്തെ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കോളേജിന്‍റെ പാട്ടത്തുകയായ 21 കോടി രൂപ ശാസ്താംകോട്ട ദേവസ്വം ബോർഡ് അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. പാട്ടത്തുക വിഷയത്തിൽ…

കോട്ടയത്ത് വീണ്ടും ഉരുള്‍ പൊട്ടല്‍; സംസ്ഥാനത്തെ എല്ലാ പരിസ്ഥിതി ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു

കോട്ടയം: സംസ്ഥാനത്തിന്‍റെ തെക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊല്ലത്തും പത്തനംതിട്ടയിലുമായി മഴക്കെടുതിയിൽ രണ്ട് യുവാക്കൾ മരിച്ചു. കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായി. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പൊൻമുടിയിൽ…

മങ്കി പോക്സ്: രാജ്യത്തെ ആദ്യ രോഗി രോഗമുക്തനായി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കി പോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുള്ള കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എൻഐവിയുടെ നിർദ്ദേശപ്രകാരം ഓരോ 72 മണിക്കൂറിലും രണ്ട് തവണയാണ് പരിശോധനകൾ നടത്തിയത്. എല്ലാ സാമ്പിളുകളും രണ്ട് തവണ…