Tag: Kerala

പോക്സോ കേസിൽ മുസ്ലിം വ്യക്തിനിയമം ബാധകമല്ല; പ്രതിയുടെ ജാമ്യാപേക്ഷ തളളി ഹൈക്കോടതി

കൊച്ചി: വ്യക്തിനിയമപ്രകാരം മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹങ്ങളെ പോക്സോ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. പോക്സോ കേസിൽ ജാമ്യം തേടി തിരുവല്ല…

തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനം വിവാദത്തിലേക്ക്

തൃശ്ശൂർ: തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനവും വിവാദത്തിലേക്ക്. പൊളിറ്റിക്കൽ സയൻസിലെ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഉയരുന്ന വിവാദം. പിന്മാറാൻ ഒന്നാം റാങ്കുകാരിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം. ഒന്നാം റാങ്കുകാരി കോളേജിലെ അധ്യാപികയ്ക്ക് അയച്ച…

രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ചീഫ് സെക്രട്ടറിക്ക് പരാതി

തിരുവനന്തപുരം: സർവീസ് ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥരും രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തതായി ബി.ജെ.പി നേതാവ് വി.വി രാജേഷ് ആരോപിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടാണ് ബി.ജെ.പി ആരോപണം ഉന്നയിച്ചത്. ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തിട്ടുണ്ട്. ഓഫീസിലെത്തി പഞ്ചിംഗ്…

തീര്‍ത്ഥാടക വാഹനങ്ങളില്‍ അമിത അലങ്കാരം വേണ്ടെന്ന് ഹൈക്കോടതി 

എറണാകുളം: ശബരിമല തീർത്ഥാടകരെ കൊണ്ട് പോകുന്ന വാഹനങ്ങൾ ഗതാഗത നിയമത്തിലെ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്ന് കേരള ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു. തീർത്ഥാടകരുടെ വാഹനങ്ങളിലെ വലിയ തോതിലുള്ള അലങ്കാരം നിരോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ചിറയൻകീഴ് ഡിപ്പോയിൽ നിന്ന് തീർത്ഥാടകരുമായി വന്ന കെ.എസ്.ആർ.ടി.സി ബസ്…

തിരൂർ തോണിയപകടം; കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി

തിരൂർ: മലപ്പുറം പുറത്തൂരിൽ കക്ക വാരൽ തൊഴിലാളികൾ സഞ്ചരിച്ച തോണി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം നാലായി. ഇഷ്ടികപ്പറമ്പില്‍ അബ്‌ദുല്‍ സലാം (55), കുയിനിപ്പറമ്പില്‍ അബൂബക്കര്‍ (65) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

സിംഗപ്പൂർ ടു അന്റാർട്ടിക്ക; ഫുഡ്‌ ഡെലിവറിക്കായി പാഞ്ഞ് യുവതി

ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ ഇന്ന് വളരെയധികം സജീവമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. നഗരപ്രദേശങ്ങളിൽ, തിരക്കേറിയ ജീവിതം നയിക്കുന്നവർക്ക് ഓൺലൈൻ ഭക്ഷണ സേവനങ്ങൾ വലിയ അനുഗ്രഹമാണ്. തിരക്ക് കൂടിയതോ, കുറഞ്ഞതോ എന്ന വ്യത്യാസമില്ലാതെ ഓൺലൈൻ ഭക്ഷണ വിതരണ സേവനം ഇന്ന് ലഭ്യവുമാണ്. ഒന്നോ…

ശശി തരൂരിനെ തടഞ്ഞിട്ടില്ല: രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെന്ന് കെ. സുധാകരൻ

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംവാദ പരിപാടിയിൽ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ കെപിസിസി നേതൃത്വം തടഞ്ഞുവെന്ന വാദം തള്ളി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ എതിരാളികളുടെ വ്യാജ…

മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു; രണ്ട് പേരെ കാണാതായി

മലപ്പുറം: മലപ്പുറം പുറത്തൂരിൽ തോണി മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. ഭാരതപ്പുഴയിൽ കക്ക വാരാൻ പോയ സംഘത്തിന്റെ തോണി മറിഞ്ഞാണ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിച്ചത്. കാണാതായ രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. കക്ക വാരാൻ പോയ ആറംഗ സംഘത്തിന്റെ…

പാര്‍ട്ടിയില്‍ വിലക്കോ ശത്രുക്കളോ ഇല്ലെന്ന് ശശി തരൂർ

കോഴിക്കോട്: പാർട്ടിയിൽ തനിക്ക് വിലക്കില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. കോഴിക്കോട് തരൂരിനെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചിരുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിനെത്തുടർന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻവാങ്ങിയത് സാങ്കേതിക കാരണത്താലാണെന്നും തരൂർ പറഞ്ഞു.…

കോവളത്ത് തിരമാലകൾക്ക് പച്ചനിറം; മീനുകളെ കൂട്ടത്തോടെ നശിപ്പിക്കുന്ന ആൽഗകൾ കണ്ടെത്തി

വിഴിഞ്ഞം: കോവളത്ത് തിരമാലകൾക്ക് പച്ചനിറം. ആൽഗകളുടെ സാന്നിധ്യമാണ് കടൽ പകൽ പച്ചനിറത്തിലും രാത്രിയിൽ നീലയും ചുവപ്പും ഓറഞ്ചും നിറത്തിൽ തിളങ്ങുന്നതിന് കാരണമാകുന്നത്. മത്സ്യങ്ങളെ നശിപ്പിക്കാൻ കഴിവുള്ള നോക്ടി ലൂക്കാ ആൽഗകളാണ് ഇതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശനിയാഴ്ച രാത്രി കോവളം സമുദ്രാ ബീച്ചിന്…