Tag: Kerala

അതിഥിതൊഴിലാളിയ്ക്ക് കൈത്താങ്ങായി കേരള സർക്കാർ; ലക്ഷങ്ങളുടെ ശസ്ത്രക്രിയ സൗജന്യം

മഹാധമനി തകർന്ന അതിഥിതൊഴിലാളിയ്ക്ക് കൈത്താങ്ങായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി പിന്നോക്കമായ ബീഹാർ സ്വദേശി മനോജ് ഷായെയാണ് (42) കോട്ടയം മെഡിക്കൽ കോളേജിൽ സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സ്വകാര്യ ആശുപത്രികളിൽ 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന…

‘സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം ക്വാറി ഉടമകളെ സഹായിക്കുക’

കോഴിക്കോട്: പരിസ്ഥിതി ലോല മേഖല പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിട്ടുവീഴ്ചാ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിന് നയമില്ല. കർഷകരെയല്ല ക്വാറി ഉടമകളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പിണറായി…

കേരളത്തിലെ സ്കൂളുകളിൽ വെള്ളിയാഴ്ചകളിൽ ‘ഡ്രൈ ഡേ’

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. സ്കൂൾ വളപ്പിലെ കെട്ടിക്കിടക്കുന്ന വെള്ളവും ചെളിയും മറ്റ് നനഞ്ഞ വസ്തുക്കളും വൃത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിൻറെ ഭാഗമായി വെള്ളിയാഴ്ചകളിൽ…

തൃക്കാക്കര തോൽ‌വിയിൽ വിശദീകരണവുമായി ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: തൃക്കാക്കരയിലെ എൽ.ഡി.എഫിൻറെ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കേരളത്തിൽ യുഡിഎഫിന് അനായാസം ജയിക്കാൻ കഴിയുന്ന ചുരുക്കം ചില മണ്ഡലങ്ങളിൽ ഒന്നാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ അത് നിലനിർത്താൻ യുഡിഎഫിന് സാധിച്ചുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം; പ്രതികരിക്കാതെ മുഖ്യമന്ത്രി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകർ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും എംഎൽഎമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി…

സ്‌കൂളുകളിൽ പരിസ്ഥിതി ദിനം നാളെ ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ (തിങ്കൾ) പരിസ്ഥിതി ദിനം ആചരിക്കും. ജൂൺ 5 ഞായറാഴ്ചയായതിനാൽ തിങ്കളാഴ്ച പരിസ്ഥിതി ദിനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ‘ഒരേയൊരു ഭൂമി’ എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി…

തിരുവനന്തപുരത്ത് 2 കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം: വിഴിഞ്ഞം എൽഎംഎസ് എൽ.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടികൾക്ക് പനിയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗം പകരുന്നത്. കൂടുതൽ സാമ്പിളുകൾ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. സ്കൂളുകളിൽ…

തൃപ്പുണിത്തുറ അപകടം; ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എഞ്ചിനീയർ, ഓവർസിയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്…

നിയമലംഘനം ചെറിയതായാലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കും

പാലക്കാട്: അപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധനകളും നടപടികളും ശക്തമാക്കി. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതുൾപ്പെടെയുള്ള ചെറിയ നിയമലംഘനങ്ങൾക്ക് പോലും ഡ്രൈവിംഗ് ലൈസൻസ് മരവിപ്പിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ റോഡപകടങ്ങളുടെ എണ്ണത്തിൽ…

പരിസ്ഥിതി ദിനത്തിൽ കെ റെയിൽ പദ്ധതിയെ വിമർശിച്ച് വിഡി സതീശൻ

വിനാശകരമായ പദ്ധതികൾക്കും പരിസ്ഥിതി വിരുദ്ധ നിലപാടുകൾക്കുമെതിരെ പോരാടണമെന്ന് സൂചിപ്പിച്ച് പരിസ്ഥിതി ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻറെ ഫേസ്ബുക്ക് പോസ്റ്റ്. “ഈ ഭൂമിയിൽ, ചവിട്ടി നിൽക്കാനുള്ള ഈ മണ്ണിൽ, സഹജീവജാലങ്ങളുമായുള്ള ഒരുമയും പ്രകൃതിയോടുള്ള ആദരവും നെഞ്ചോട് ചേർത്ത് ഉറപ്പിച്ചു നിർത്താം, വിനാശമല്ല…