Tag: Kerala Rail Development Corporation

സിൽവർലൈൻ ഓഫിസുകൾക്കായി ചെലവിടുന്നത് ലക്ഷക്കണക്കിന് രൂപ

കോഴിക്കോട്: സിൽവർ ലൈനിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും ഓരോ ജില്ലയിലും ഓഫീസുകൾ പരിപാലിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ 80 ലക്ഷം രൂപയാണ് കോഴിക്കോട് ഓഫീസ് ഇതുവരെ ചെലവഴിച്ചത്. കോഴിക്കോട്ട് ഇരുനില കെട്ടിടത്തിന്‍റെ വാടക…

സിൽവർലൈൻ; ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി

തൃശൂർ: കെ റെയിലിന് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി കെ. രാജൻ. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടിയന്തിരമായി പൂർത്തിയാക്കേണ്ട മറ്റ് പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ അവരെ ചുമതലപ്പെടുത്തിയതാണ്. റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചാലുടൻ ഇവരെ…

സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിൽ ഏജന്‍സികളുടെ കാര്യത്തില്‍ വ്യക്തത തേടും

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കാൻ നിലവിലുള്ള ഏജൻസികൾക്ക് കരാർ നൽകാനാകുമോ എന്ന കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് സർക്കാർ നിയമോപദേശം തേടുന്നു. ആറുമാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കാത്ത ഏജൻസിക്ക് കരാർ വീണ്ടും നൽകുന്നതിനെ തുടർന്നുണ്ടാകുന്ന നിയമപ്രശ്നങ്ങളിലാണ് സർക്കാർ നിയമോപദേശം…

സില്‍വര്‍ലൈന്‍; വിദേശ വായ്പയ്ക്ക് കേന്ദ്രം ശുപാര്‍ശ നൽകി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് വിദേശവായ്പ പരിഗണിക്കാൻ നീതി ആയോഗ്, റെയിൽവേ മന്ത്രാലയം , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ എന്നീ വകുപ്പുകള്‍ കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന് ശുപാർശ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ടി വി ഇബ്രാഹിം എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ്…

സിൽവർലൈൻ; സമരം കടുപ്പിക്കാൻ സമരസമിതി

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സിൽവർ ലൈൻ വിരുദ്ധ സമരസമിതി. സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും പദ്ധതി ഉപേക്ഷിക്കാതെ പിന്നോട്ടില്ലെന്നും സമരസമിതി പറഞ്ഞു. ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച രണ്ടാം വാര്‍ഷിക ദിനത്തില്‍ ഡിപിആര്‍ കത്തിച്ചാണ് പുതിയ സമരപരിപാടികള്‍ക്കു തുടക്കമിട്ടത്.…

സില്‍വര്‍ലൈന്‍ കേന്ദ്ര അംഗീകാരത്തോടെ മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ആര് എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്…

‘സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല’; ഹൈക്കോടതിയില്‍ വീണ്ടും നിലപാടറിയിച്ച് കേന്ദ്രം

കൊച്ചി: കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ അപൂർണ്ണമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കെറെയിൽ ആണ് ഡിപിആർ സമർപ്പിച്ചത്. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് സോളിസിറ്റർ…