Tag: kannur

ഭ്രഷ്ട് കൊണ്ട് ജനപിന്തുണ നഷ്ടപ്പെടില്ല; തരൂരിനെ പിന്തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ് പ്രമേയം

കണ്ണൂർ: ഒരു വിഭാഗം മുതിർന്ന നേതാക്കളടക്കം വിമർശനമുന്നയിക്കുമ്പോൾ കണ്ണൂരിൽ ശശി തരൂരിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരമാണെന്നും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് ജനപിന്തുണ നഷ്ടപ്പെടില്ലെന്നും പ്രമേയത്തിൽ പറയുന്നു. കാലത്തിന്‍റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. തരൂരിനെ…

തലശ്ശേരിയിൽ ആറു വയസുകാരനെ ചവിട്ടിയ കേസിൽ പൊലീസിന് വീഴ്‌ചയുണ്ടായെന്ന് റിപ്പോർട്ട്

തലശ്ശേരി: രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരനെ പൊന്ന്യംപാലം സ്വദേശി കെ മുഹമ്മദ് ഷിഹാദ് (20) ചവിട്ടിയ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റൂറൽ എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. തലശ്ശേരി സി.ഐ എം അനിലിനും ഗ്രേഡ് എസ്.ഐമാർക്കും തെറ്റുപറ്റിയെന്നും പൊലീസ് ഉദ്യോഗസ്ഥർ കാര്യമായ…

കണ്ണൂരിൽ ഇതരസംസ്ഥാന ബാലന് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: കണ്ണൂരിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്ന പിഞ്ചുകുഞ്ഞിനെ ചവിട്ടിയത് ക്രൂരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജസ്ഥാനിൽ നിന്ന് ജോലി തേടി കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലകുനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി…

റാഗിങ് പരാതിയില്‍ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍; എസ്എഫ്‌ഐയുടേത് ആസൂത്രിത നീക്കമെന്ന് ആരോപണം

കണ്ണൂർ: എസ്എഫ്‌ഐയുടെ റാഗിങ് പരാതിയിൽ പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയിൽ ധര്‍മടം പൊലീസാണ് അലനെ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ പാലയാട് ക്യാമ്പസിലാണ് വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകരും സംയുക്ത വിദ്യാര്‍ത്ഥി സംഘടനാ…

കണ്ണൂരിൽ അച്ഛന് മകന്റെ ക്രൂര മർദ്ദനം; ദൃശ്യങ്ങൾ പുറത്ത് 

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് മകൻ അച്ഛനെ വീട്ടിൽ നിന്ന് പുറത്താക്കി. ഇയാൾ അച്ഛനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഏരുവേശി മുയിപ്പറയിലെ വി കെ രാഗേഷാണ് പിതാവ് ജനാർദ്ദനനെ മർദ്ദിച്ച് വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. രണ്ടാഴ്ച മുമ്പ് നടന്ന അക്രമത്തിന്‍റെ…

24 മണിക്കൂറിന് ശേഷവും പുറപ്പെടാതെ എയർ ഇന്ത്യ വിമാനം; യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂർ: സാങ്കേതിക തകരാർ മൂലം ഇന്നലെ റദ്ദാക്കിയ എയർ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂർ-ഡൽഹി വിമാനം ഇതുവരെ പറന്നുയർന്നിട്ടില്ല. വിമാനം ശരിയാക്കുമെന്നും ഇന്ന് രാവിലെ 10 മണിക്ക് പുറപ്പെടുമെന്നും എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. വിമാനം കൃത്യസമയത്ത് പുറപ്പെടാത്തതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. എയർ…

കണ്ണൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട

കണ്ണൂര്‍: കണ്ണൂരിൽ വൻ ലഹരിമരുന്ന് വേട്ട. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ബംഗളൂരുവിൽ നിന്നെത്തിയ ട്രെയിനിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എം.ഡി.എം.എ പിടികൂടിയത്. സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ടു. കണ്ണൂർ റേഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് രണ്ട്…

ദൈവതുല്യമായി സഹയാത്രികയുടെ കരുതൽ; കീർത്തനക്ക് ലഭിച്ചത് പുതുജീവൻ

കോട്ടയം: ആപൽഘട്ടങ്ങളിൽ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ കഴിയുകയെന്നത് മനുഷ്യായുസ്സിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യമാണ്. കണ്ണൂരിൽ ട്രെയിന് നേരെയുണ്ടായ കല്ലേറിൽ പരിക്ക് പറ്റിയ കോട്ടയം മീനടം സ്വദേശി കീർത്തനയെ രക്ഷിക്കാൻ സഹയാത്രികയും മെഡിക്കൽ വിദ്യാർത്ഥിയുമായ ഒരാളുടെ കൈകളെത്തി. ഞായറാഴ്ച…

ഗവർണറുടെ ആരോപണം തള്ളി ചരിത്ര കോണ്‍ഗ്രസ് സംഘാടകർ; സുരക്ഷയ്ക്ക് മാത്രം ചെലവിട്ടത് 8 ലക്ഷം

കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസില്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ഗവണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി സംഘാടകസമിതി സെക്രട്ടറി ഡോ. പി.മോഹന്‍ദാസ്. വേദിയില്‍ ഗവര്‍ണര്‍ക്ക് മതിയായ സുരക്ഷ നല്‍കിയിരുന്നു. ഇതിനുവേണ്ടി മാത്രം സര്‍വകലാശാല 8 ലക്ഷം രൂപയാണ് അധികം ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു.…

തലശ്ശേരിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി കുഞ്ഞിന്റെ കുടുംബം. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശികളായ ബിജീഷിന്‍റെയും അശ്വതിയുടെയും മകളാണ് മരിച്ചത്.…