Tag: K rail

കെ റെയിലിന് വകയിരുത്തിയത് 20.50 കോടി; 52 ലക്ഷം ചെലവഴിച്ചതായി റവന്യൂ മന്ത്രി

തിരുവനന്തപുരം: സിൽവർ ലൈനിൽ കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. സ്ഥലമെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. കെ റെയിലിന് 20.50 കോടി രൂപ വകയിരുത്തിയിരുന്നു. 52 ലക്ഷം ചെലവഴിച്ചു. കേന്ദ്രാനുമതി…

പ്രചാരണം അടിസ്ഥാന രഹിതം; സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ

തിരുവനന്തപുരം: സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ. നിർദ്ദിഷ്ട കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ-റെയിൽ പറഞ്ഞു. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് വിശദീകരണം. പദ്ധതിക്ക് കേന്ദ്രസർക്കാർ തത്വത്തിൽ…

കെ റെയില്‍ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കെ റെയിൽ പദ്ധതിയെ കുറിച്ച് സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് ഹൈക്കോടതി. ഡിപിആറിന് കേന്ദ്രം അനുമതി നൽകാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്‍റെ പ്രയോജനം എന്താണെന്നും, സാമൂഹികാഘാത പഠനത്തിനായി പണം ചെലവഴിച്ചത് എന്തിനാണെന്നും ഹൈക്കോടതി…

കെ-റെയിലിന് ബദലായി മൂന്നാമത്തെ റെയിൽവേ ലൈൻ; ആവശ്യവുമായി ബിജെപി നേതാക്കൾ

തിരുവനന്തപുരം: കെ-റെയിലിന് പകരം മൂന്നാമതൊരു റെയിൽ വേ ലൈൻ കേരളത്തിന് അനുവദിക്കണമെന്നാണ് കേരളത്തിലെ ബി.ജെ.പിയുടെ ആവശ്യം. നേതാക്കൾ കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ നേതൃത്വത്തിലാണ് ബി.ജെ.പി. നേതാക്കൾ ഉച്ചകഴിഞ്ഞ് റെയിൽവേ മന്ത്രിയുമായി…

സില്‍വര്‍ലൈനില്‍ അനിശ്ചിതത്വം; സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിലിന്‍റെ തുടർ പ്രവർത്തനങ്ങൾ വീണ്ടും പ്രതിസന്ധിയിലായി. നിശ്ചിത സമയത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം പൂർത്തിയാകാത്തതിനാൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഇനിയും വൈകുമെന്ന് വ്യക്തമായി. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ആറ് മാസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കണം.…

സിൽവർലൈൻ സംശയങ്ങൾ ചോദിക്കാം; ഓൺലൈൻ ലൈവ് വീണ്ടും

കാസർകോട്-തിരുവനന്തപുരം സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ലൈവ് വീണ്ടും. ജൂലൈ 26ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഓൺലൈൻ ജനസമക്ഷം നടത്തുന്നത്. കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ ഫേസ്ബുക്ക്…

സിൽവർലൈൻ പദ്ധതി; സംശയങ്ങൾക്ക് കെ റെയിലിൻ്റെ തൽസമയ മറുപടി

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കെറെയിൽ ഇന്ന് തത്സമയം ഉത്തരം നൽകും. ‘ജനസമക്ഷം സിൽവർലൈൻ’ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. വൈകിട്ട് 4 മണി മുതൽ കെ റെയിലിന്റെ സമൂഹമാധ്യമ, യുട്യൂബ് പേജുകളിൽ കമന്റായി ചോദ്യങ്ങൾ ചോദിക്കാം. ഇമെയിൽ വഴിയും ചോദ്യങ്ങൾ അയക്കാം.…

പരിസ്ഥിതി ദിനത്തിൽ കെ റെയിൽ പദ്ധതിയെ വിമർശിച്ച് വിഡി സതീശൻ

വിനാശകരമായ പദ്ധതികൾക്കും പരിസ്ഥിതി വിരുദ്ധ നിലപാടുകൾക്കുമെതിരെ പോരാടണമെന്ന് സൂചിപ്പിച്ച് പരിസ്ഥിതി ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻറെ ഫേസ്ബുക്ക് പോസ്റ്റ്. “ഈ ഭൂമിയിൽ, ചവിട്ടി നിൽക്കാനുള്ള ഈ മണ്ണിൽ, സഹജീവജാലങ്ങളുമായുള്ള ഒരുമയും പ്രകൃതിയോടുള്ള ആദരവും നെഞ്ചോട് ചേർത്ത് ഉറപ്പിച്ചു നിർത്താം, വിനാശമല്ല…