Tag: Indian Railway

ട്രെയിനിൽ അതിക്രമം, പരാതിപ്പെട്ടപ്പോൾ പൊലീസ് മോശമായി പെരുമാറി: ഹനാൻ

ജലന്തർ: സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ് വൈറലായ പെൺകുട്ടിയാണ് ഹനാൻ. യൂട്യൂബിലും സോഷ്യൽ മീഡിയയിലും സജീവമാണ് ഇവർ. ഇപ്പോഴിതാ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ഹനാൻ. യാത്രയ്ക്കിടെ മദ്യലഹരിയിലുള്ള യാത്രക്കാർ അപമര്യാദയായി പെരുമാറുകയും തന്നെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന്…

മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിനുമേലുള്ള പാലം തകർന്നു: 12 പേർക്ക് പരുക്ക്

നാഗ്പുർ‍: മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിന് കുറുകെയുള്ള ഫുട് ഓവർബ്രിഡ്ജ് തകർന്ന് ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബല്ലാർപൂർ പട്ടണത്തിലെ ബൽഹർഷാ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നാഗ്പൂരിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടം നടന്ന…

യുടിഎസ് ആപ്പിൽ പരിഷ്കാരം; ഇനി സ്റ്റേഷനിലെത്തിയും ടിക്കറ്റ് എടുക്കാം

തൃശ്ശൂർ: റെയിൽവേ സൗകര്യങ്ങൾക്കായുള്ള ആപ്പിൽ സമൂലമായ പരിഷ്കാരം. വിപുലമായ സൗകര്യങ്ങളോടെയാണ് ‘യുടിഎസ് ഓൺ മൊബൈൽ’ എന്ന ടിക്കറ്റിംഗ് ആപ്പ് പരിഷ്കരിച്ചിരിക്കുന്നത്. റിസർവേഷൻ ഇല്ലാത്ത പതിവ് യാത്രാ ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, സാധാരണ യാത്രക്കാർക്കുള്ള സീസൺ ടിക്കറ്റുകൾ എന്നിവ ഇപ്പോൾ സ്വയം എടുക്കാം.…

ചരക്ക് ഗതാഗതത്തിന് ഇനി ഓൺലൈൻ രജിസ്ട്രേഷൻ മാത്രം

ന്യൂഡല്‍ഹി: സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള നീക്കത്തിന്‍റെ ഭാഗമായി ചരക്ക് ഗതാഗതത്തിനുള്ള രജിസ്ട്രേഷൻ ഇനി ഓൺലൈനായി മാത്രം നടത്തണമെന്ന് റെയിൽവേ മന്ത്രാലയം ശുപാർശ ചെയ്തു. നവംബർ ഒന്നു മുതൽ പുതിയ നിർദേശം നടപ്പാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചരക്കുനീക്കവും, സൈന്യത്തിന്‍റെ സാധനങ്ങളും അധികൃതർ…

ഐആർസിടിസി തട്ടിപ്പ്; ലാലുവിനെയും കുടുംബാംഗങ്ങളെയും വിചാരണ ചെയ്യാൻ അനുമതി

പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരായ ഐആർസിടിസി അഴിമതിക്കേസിൽ വിചാരണ നടപടികളുമായി മുന്നോട്ട് പോകാൻ ഡൽഹി ഹൈക്കോടതി സിബിഐക്ക് അനുമതി നൽകി. 2018 ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള വാദങ്ങൾ ആരംഭിച്ചിരുന്നില്ല. ലാലു പ്രസാദ്…

ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി.…

ട്രെയിന്‍ റദ്ദായി; വിദ്യാര്‍ത്ഥിക്ക് കാര്‍ യാത്ര ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

ഗാന്ധിനഗര്‍: പലരും മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനിൽ, വൈകിപ്പോയ ട്രെയിനിനായി കാത്തിരിക്കാറുണ്ട്. റെയിൽവേയെ കുറിച്ച് ആശങ്കയും പരാതിയും പറയാൻ ഉണ്ടാകും. എന്നാൽ ഗുജറാത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്ക് പങ്കിടാനുള്ളത് ഇന്ത്യൻ റെയിൽവേയുടെ സ്നേഹമാണ്. കനത്ത മഴയെ തുടർന്ന് ട്രെയിൻ റദ്ദാക്കി. ഇതോടെ, സത്യം…

സംസ്ഥാനത്ത് കൂടുതൽ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കും

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡിന് മുമ്പുള്ള കൂടുതൽ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുകയാണ്. കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം-ആലപ്പുഴ-കൊല്ലം പാസഞ്ചർ, കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ എന്നിവ ജൂലൈ 11 മുതൽ സർവീസ് ആരംഭിക്കും, ഷൊർണൂർ-തൃശ്ശൂർ പാസഞ്ചർ ജൂലൈ 3…

“അതിവേഗ പാതയ്ക്കുള്ള ബദൽ നിർദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയില്‍”

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയിലെ അവ്യക്തതകൾ കേരള സർക്കാർ ഇനിയും നീക്കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്കായി ബദൽ നിർദ്ദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുരളീധരൻ…

‘ഭാരത് ഗൗരവ്’ സ്കീമിലെ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽ വേയുടെ കീഴിലുള്ള ‘ഭാരത് ഗൗരവ്’ സ്കീമിലെ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായി നഗർ ശിർദി വരെയാണ് ട്രെയിനിന്റെ ആദ്യ സർവീസ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ഇന്ത്യയിലെ…