Tag: Indian Army

ശത്രുക്കളുടെ ഡ്രോണുകള്‍ തകർക്കാൻ പരുന്തുകള്‍ക്ക് പരിശീലനം നല്‍കി ഇന്ത്യന്‍ സേന

ദെഹ്റാദൂൺ: ശത്രു ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യൻ സൈന്യം പരുന്തുകളെ പരിശീലിപ്പിക്കുന്നു. ഉത്തരാഖണ്ഡിൽ നടന്ന സംയുക്ത യുദ്ധ് അഭ്യാസ പരിശീലനത്തിൽ അവയുടെ പ്രകടനത്തിന്‍റെ പ്രദർശനവും നടന്നു. എല്ലാ വർഷവും ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ഈ പരിശീലനം നടത്തുന്നത്. സേന തന്നെ സൃഷ്ടിച്ച കൃത്രിമ…

ഗുജറാത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തി

അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തി. രണ്ട് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ പോര്‍ബന്തറിലുള്ള ഒരു ഗ്രാമത്തില്‍ വച്ചാണ് ശനിയാഴ്ച വൈകിട്ട് ഉണ്ടായ വഴക്കിനിടെ വെടിവെയ്പ്പ് നടന്നത്. പോര്‍ബന്തറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ…

സൈനികർക്ക് വിവാഹക്ഷണക്കത്തയച്ചു; ദമ്പതികൾക്ക് സൈന്യത്തിന്റെ സ്നേഹാദരം

തിരുവനന്തപുരം: വിവാഹത്തിന് സൈന്യത്തെ ക്ഷണിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച മലയാളി ദമ്പതികൾക്ക് പാങ്ങോട് സൈനിക ആസ്ഥാനത്ത് ആദരം.കുറച്ചു ദിവസങ്ങളായി ഇവരുടെ ക്ഷണക്കത്തും, കുറിപ്പും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകിയാണ്…

കശ്മീരിൽ 3 ലഷ്കറെ ത്വയ്ബ ഭീകരർ അറസ്റ്റിൽ; ഭീകരൻ സജ്ജാദ് തന്ത്ര കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരർക്ക് ശക്തമായ മറുപടി നൽകി സൈന്യവും പൊലീസും. മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ ശ്രീനഗറിൽ അറസ്റ്റ് ചെയ്തു. തോക്കുകളും പിസ്റ്റളുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഭീകരരെ ചോദ്യം ചെയ്തു വരികയാണ്. അനന്ത്നാഗിലെ ചെക്കി ഡൂഡൂ മേഖലയിൽ സൈന്യവും…

സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യയെ വേദനിപ്പിച്ചാൽ പ്രതികരിക്കുമെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് ദേശീയ താൽപര്യങ്ങൾ പരമപ്രധാനമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. പക്ഷേ വേദനിപ്പിക്കാൻ ശ്രമിച്ചാൽ നോക്കിനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൈനയെയും പാകിസ്താനെയും ലക്ഷ്യമിട്ട് നടത്തിയ സർജിക്കൽ സ്ട്രൈക്കുകളെയും ബാലാക്കോട്ട് ആക്രമണത്തെയും കുറിച്ച് പരാമർശിക്കുകയായിരുന്നു രാജ്നാഥ്…

കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി സൈനികൻ മരിച്ചു

കൊച്ചി: ജമ്മു കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ച സൈനികൻ ലാൻസ് നായിക് അഖിൽ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം വൈക്കം മറവൻതുരുത്തിലെ വസതിയിലെത്തിച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സൈന്യത്തിന്‍റെ പ്രതിനിധികളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.…

പുതിയതായി അവതരിപ്പിച്ച കരസേനയുടെ സമാനയൂണിഫോം നിര്‍മിക്കുന്നത് കുറ്റകരമാക്കും

ന്യൂഡല്‍ഹി: ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച പുതിയ കോംബാറ്റ് യൂണിഫോം ബൗദ്ധിക സ്വത്തവകാശത്തിന് കീഴിൽ രജിസ്റ്റർ ചെയ്തു. മറഞ്ഞിരിക്കാൻ ഉതകുന്ന ഡിജിറ്റൽ അലങ്കാരം ഉപയോഗിച്ച് യൂണിഫോമിന്‍റെ സവിശേഷത നിലനിർത്താനാണ് സൈന്യത്തിന്‍റെ നീക്കം. പുതിയ യൂണിഫോമിന്‍റെ മാതൃകയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ പ്രക്രിയ…

വീരമൃത്യു വരിച്ച ഭർത്താവിന്റെ പാത തിരഞ്ഞെടുത്ത് യുവതി;ഹർവീൺ കൗർ ഇനി സേനയിൽ

ചെന്നൈ: ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (ഒ.ടി.എ)യിൽ പരിശീലനം പൂർത്തിയാക്കി സൈനിക യൂണിഫോമിൽ പുറത്തിറങ്ങിയ ഹർവീൺ കൗർനെ കാത്ത് മകൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. മകനെ കണ്ടതും അവനെ മാറോടണച്ചു ചുംബിക്കുന്ന ഹർവീണിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടൊപ്പം ആരുടേയും കണ്ണു നനയിക്കുന്ന അവരുടെ…

പാക് ഡ്രോണുകള്‍ അതിർത്തി ലംഘനം തുടരുന്നു; സൈന്യം 1000 നിരീക്ഷണ കോപ്റ്ററുകൾ വാങ്ങും

ന്യൂഡല്‍ഹി: വ്യോമാതിർത്തി ലംഘിക്കുന്ന ഡ്രോണുകൾ കണ്ടെത്താൻ 1,000 നിരീക്ഷണ കോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ. ഇതിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികൾ വേഗത്തിലാക്കാൻ സൈന്യം പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വ്യോമാതിർത്തി ലംഘിച്ച് പാക് ഡ്രോണുകൾ നിരന്തരം പറക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ആവശ്യം. നിരീക്ഷണ കോപ്റ്ററുകൾക്ക്…

അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നു; പൈലറ്റ് മരണമടഞ്ഞു

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരീക്ഷണ പറക്കലിനിടെയാണ് കരസേനയുടെ ‘ചീറ്റ’ ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം…