Tag: Idukki News

ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; വിജയം മൂന്നാം ശ്രമത്തിൽ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ട് പേരെ വഹിക്കാൻ കഴിയുന്ന വൈറസ്-എസ്ഡബ്ല്യു എന്ന് പേരിട്ടിരിക്കുന്ന വിമാനമാണ് ലാൻഡ് ചെയ്തത്. മുമ്പ് പരാജയപ്പെട്ട രണ്ട് പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇന്നത്തെ വിജയകരമായ ലാൻഡിംഗ് നടന്നത്. റൺവേയുടെ അറ്റത്തുള്ള മൺതിട്ടയായിരുന്നു തടസ്സം. ഒടുവിൽ,…

എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കൽ; നടപടിക്ക് പിന്നിൽ താനല്ലെന്ന് എം.എം.മണി

തൊടുപുഴ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ താനല്ലെന്ന് എം എം മണി എം.എൽ.എ. നോട്ടീസിന് പിന്നിൽ താനാണെന്ന് പറയുന്നത് അസംബന്ധമാണ്. അതെന്‍റെ ജോലിയല്ല. രാജേന്ദ്രൻ ഭൂമി കൈയേറിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും മണി…

വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് കൊലപ്പെടുത്തിയ കേസ്; അയല്‍വാസി അറസ്റ്റിൽ

ചെറുതോണി: ഇടുക്കി നാരക്കക്കാനത്ത് വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കുമ്പിടിയമാക്കലിൽ ചിന്നമ്മ ആന്‍റണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയും പൊതുപ്രവർത്തകനുമായ തോമസ് വർഗീസ് (സജി-54) ആണ് അറസ്റ്റിലായത്. കമ്പത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷണം തടഞ്ഞപ്പോഴാണ്…

പുഴയിൽ കാണാതായെന്ന് കരുതി;40 വർഷങ്ങൾക്ക് ശേഷം അമ്മക്കരികിലെത്തി മക്കൾ

കരിമണ്ണൂർ: 40 വർഷം മുമ്പ് തഞ്ചാവൂരിൽ നിന്ന് കാണാതായ അമ്മയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മക്കൾ. സാമൂഹ്യക്ഷേമ വകുപ്പിന്‍റെ പ്രത്യാശ പദ്ധതിയാണ് അമ്മയും മക്കളും തമ്മിലുള്ള പുനഃസമാഗമത്തിന് വഴിയൊരുക്കിയത്.80കാരിയായ അമ്മയെ ഇടുക്കി കരികണ്ണൂരിലെ വൃദ്ധസദനത്തിൽ നിന്നും മക്കൾ കണ്ടെത്തുകയായിരുന്നു. അമ്മയെ പുഴയിൽ…

നേര്യമംഗലം വനമേഖലയിൽ ‘തോക്കുധാരികളെ കണ്ടു’: തിരച്ചിലുമായി പൊലീസ്

അടിമാലി: നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തെ അഞ്ചാം മൈൽ ഭാഗത്ത് തോക്കുധാരികളെ കണ്ടതായും മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു. ഇന്നലെ പുലർച്ചെ നാല് മണിയോടെ…

ബഫർസോൺ പരിധി; 28ന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ

തൊടുപുഴ: ഇടുക്കി ജില്ലയിൽ 28ന് യുഡിഎഫ് ഹർത്താൽ. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, നിർമാണ നിരോധനം പിൻവലിക്കുക, ബഫർസോൺ പരിധി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്.

കെഎസ്ആർടിസി ബസ് ‘പറക്കും തളിക’യാക്കി വിവാഹയാത്ര നടത്തിയ സംഭവത്തിൽ കേസെടുത്തു

അടിമാലി: കെ.എസ്.ആർ.ടി.സി ബസ് ബോർഡ് മാറ്റി അലങ്കരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വഴി കാണാത്ത വിധം അലങ്കരിച്ച് യാത്ര നടത്തിയതിനാണ് കേസ്. കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ എൻ.എം റഷീദിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം…

കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടി; ആളപായമില്ല

കുമളി: കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കൊല്ലംപട്ട, കുരിശുമല, പാലിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകളിൽ വെള്ളം കയറുകയും, ഏക്കറുകണക്കിന് കൃഷിനാശം സംഭവിക്കുകയും ചെയ്തു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

ഇടുക്കി മെഡിക്കൽ കോളജിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം

തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം നൽകി. ദേശീയ മെഡിക്കൽ കമ്മീഷനാണ് അനുമതി നൽകിയത്. 100 വിദ്യാർത്ഥികൾ അടങ്ങുന്ന ബാച്ചിനാണ് അംഗീകാരം. ക്ലാസുകൾ ഈ വർഷം തന്നെ ആരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇടുക്കി മെഡിക്കൽ കോളേജിന് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആദ്യ മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ ജലനിരപ്പ് 135.40 അടിയായി. തമിഴ്നാടാണ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജലനിരപ്പ് 136 അടിയിലെത്താനാണ് സാധ്യത. ജലനിരപ്പ് 136.30 അടിയിലെത്തുമ്പോൾ സ്പിൽവേ ഷട്ടറുകൾ തുറക്കും.