Tag: Health

ഇന്ത്യയിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഒക്ടോബർ അവസാന വാരത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് (യുഎഇ) ദേശീയ തലസ്ഥാനത്തെത്തിയ 29 കാരനെ മങ്കിപോക്സ് ബാധിച്ച് ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇന്ത്യയിൽ മങ്കിപോക്സ് ബാധിതരുടെ എണ്ണം 19 ആയി. ദുബായിൽ ഷെഫായി ജോലി ചെയ്യുന്ന…

രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകൾ 15,705 ആയി കുറഞ്ഞു

ന്യൂഡല്‍ഹി: 24 മണിക്കൂറിൽ 1,216 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, ഇന്ത്യയിലെ കോവിഡ്-19 കേസുകളുടെ എണ്ണം 4 കോടിക്ക് മുകളിലായി. അതേസമയം സജീവ കേസുകൾ 15,705 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു.…

200 മില്യണിലധികം ഡോസ് കൊവാക്സിൻ ഉപയോഗശൂന്യമാകും

ന്യൂഡല്‍ഹി: ദശലക്ഷക്കണക്കിന് ഡോസ് കൊവാക്സിൻ അടുത്ത വർഷം ആദ്യം കാലഹരണപ്പെടുമെന്നും രാജ്യത്ത് കോവിഡ്-19 വാക്സിനേഷന്‍റെ ഉപയോഗം കുറഞ്ഞത് കാരണം അവ ഉപേക്ഷിക്കേണ്ടി വരുമെന്നും റിപ്പോർട്ട്. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന്‍റെ 200 ദശലക്ഷത്തിലധികം ഡോസുകളും 2023 ന്‍റെ തുടക്കത്തിൽ കാലഹരണപ്പെടുമെന്നതിനാൽ വലിയ…

രാജ്യത്ത് പുതുതായി 1,321 പേർക്ക് കോവിഡ്; ആക്ടീവ് കേസുകൾ 16,098 ആയി കുറഞ്ഞു

രാജ്യത്ത് പുതുതായി 1,321 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 4,46,57,149 ആയി ഉയർന്നു. അതേസമയം സജീവ കേസുകൾ 16,098 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത ഡാറ്റയിൽ പറയുന്നു. രാവിലെ എട്ട്…

പേവിഷബാധ നിയന്ത്രണം; ഗോവയുടെ ‘മിഷൻ റാബിസ്’ മാതൃകയാക്കാൻ കേരളം

തിരുവനന്തപുരം: പേവിഷബാധ നിയന്ത്രിക്കുന്നതിനായി ഗോവയിൽ ‘മിഷൻ റാബിസ്’ സംഘടന നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് കേരളം പഠിക്കുന്നു. സംഘടന നടപ്പാക്കുന്ന പദ്ധതികൾ പഠിച്ച ശേഷമായിരിക്കും സംസ്ഥാനത്തെ തെരുവുനായ് നിയന്ത്രണ പരിപാടികൾ നടപ്പാക്കുക. ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രവർത്തനപരിചയത്തിൽ 2014ലാണ് ഗോവയിൽ മിഷൻ റാബിസ് ആരംഭിച്ചത്. നായ്ക്കളുടെ…

ഫേസ്ബുക്ക് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം

ടെൽ അവീവ് സർവകലാശാല, എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്‍റ്, ബൊക്കോണി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, അമേരിക്കൻ കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ ഫേസ്ബുക്ക് ചെലുത്തുന്ന പ്രതികൂല സ്വാധീനത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തി. 2004 ൽ ഹാർവാർഡ് സർവകലാശാലയിൽ ഫേസ്ബുക്ക്…

കോവിഡ് പാർക്കിൻസൺസിന് സമാനമായി തലച്ചോറിൽ പ്രതികരണമുണ്ടാക്കുന്നതായി കണ്ടെത്തൽ

പാർക്കിൻസൺസ് രോഗത്തിന് സമാനമായി തലച്ചോറിലെ ഇൻഫ്ലമേറ്ററി പ്രതികരണത്തെ കോവിഡ് സ്വാധീനിക്കുന്നതായി ക്യൂൻസ്ലാൻഡ് സർവകലാശാല നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. കോവിഡ് ഉള്ള ആളുകളിൽ ഭാവിയിൽ ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും ഗവേഷണത്തിൽ തിരിച്ചറിഞ്ഞു. “പാർക്കിൻസൺസ്, അൽഷിമേഴ്സ് തുടങ്ങിയ മസ്തിഷ്ക രോഗങ്ങളുടെ പുരോഗതിയിൽ ഉൾപ്പെടുന്ന, തലച്ചോറിന്റെ…

ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കാൻ വാക്സിൻ; ജനുവരിയിൽ ലഭ്യമാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: സ്ത്രീകളിലെ ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. 2023ൽ വാക്സിൻ ഉൽപാദനം ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. ക്വാഡ്രിവാലന്റ് ഹ്യൂമണ്‍ പാപ്പിലോ വൈറസ്-എച്ച്.പി.വി ‘സെര്‍വാവാക്’ എന്ന പേരിൽ വാക്സിൻ വിപണിയിൽ അവതരിപ്പിക്കും. അടുത്ത വർഷം ആദ്യ മാസത്തിൽ…

ഇന്ത്യന്‍ കമ്പനിയുടെ കഫ്‌സിറപ്പിനെതിരേ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായതായി സംശയിക്കുന്ന കഫ് സിറപ്പിനെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്നുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ നാല് തരം കഫ് സിറപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കുട്ടികൾ ഈ കഫ്…

കൊറോണ വൈറസ് രൂപീകരണത്തിന്‍റെ മോഡല്‍ കണ്ടെത്തി ശാസ്ത്രജ്ഞർ

കാലിഫോർണിയ: മാരകമായ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായി കോവിഡ്-19 ന് കാരണമാകുന്ന സാർസ്-കോവ്-2 എന്ന വൈറസിന്‍റെ രൂപീകരണം ശാസ്ത്രജ്ഞർ ആദ്യമായി വിജയകരമായി മാതൃകയാക്കി. ജേണൽ വെെറസസിൽ പഠനം പ്രസിദ്ധീകരിച്ചു. സാർസ്-കോവ്-2 ന്‍റെ അസംബ്ലിയെയും രൂപീകരണത്തെയും കുറിച്ചുള്ള മൊത്തത്തിലുള്ള ധാരണ…