Tag: Health

രാജ്യത്ത് കോവിഡ് ; 24 മണിക്കൂറിനിടെ 4270 കേസുകൾ റിപ്പോർട്ട് ചെയ്തു

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ കേസുകളിൽ 7.8 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,31,76,817 ആയി. കേരളം…

കേരളത്തില്‍ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം 1500 കടന്നു

തിരുവനന്തപുരം: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരണ നിരക്ക് 10 ശതമാനം കടന്നു. ശനിയാഴ്ച 1,544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടിപിആർ 11.39 ശതമാനം ആയി. തുടർച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. നാല് മരണങ്ങളും…

കുട്ടികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാർക്ക് സസ്‌പെൻഷൻ

കൊല്ലം: കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കല്ലുവാതുക്കലിലെ അങ്കണവാടി പ്രവർത്തകർക്കെതിരെ നടപടി. അങ്കണവാടി വർക്കർ ഉഷാകുമാരി, സഹായി സജ്ന ബീവി എന്നിവരെ സസ്പെൻഡ് ചെയ്തു. ശിശുവികസന പ്രോജക്ട് ഓഫീസറുടെ നേതൃത്വത്തിലാണ് നടപടി. കല്ലുവാതുക്കൽ അങ്കണവാടിയിലെ നാലു കുട്ടികളാണ് ചികിത്സ തേടിയത്. ഉഷയും സജ്നയും…

യുഎഇയിൽ ഇന്ന് 523 പുതിയ കൊവിഡ് കേസുകൾ

യു.എ.ഇയിൽ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. ഇന്ന്, 523 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പേർ രോഗമുക്തി നേടി. കൊവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 523 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി…

18ന് മുകളിലുള്ളവർക്ക് കോര്‍ബെവാക്‌സിൻ; ബൂസ്റ്റര്‍ ഡോസ് ആയി ഉപയോഗിക്കാം

ദില്ലി: ബയോളജിക്കൽ ഇയുടെ കോവിഡ് -19 വാക്സിനായ കോർബെവാക്സിൻ 18 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസായി അംഗീകരിച്ചു. ഏപ്രിൽ അവസാനത്തോടെ, ഇന്ത്യയുടെ ഡ്രഗ്സ് റെഗുലേറ്റർ (ഡിസിജിഐ) 5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോർബെവാക്സിൻ അടിയന്തര…

പൊതു സ്ഥലങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

മുംബൈ: ഇന്ത്യയിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ നിർദ്ദേശം നൽകി. തുറസ്സായ സ്ഥലങ്ങളിലൊഴികെ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കി. കൊവിഡ് കേസുകളുടെ…

കോവിഡ് വ്യാപനം; കേരളത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിവാര കോവിഡ് രോഗികളുടെ എണ്ണം 4139ൽ നിന്ന് 6556 ആയി ഉയർന്നതോടെ കൂടുതൽ ജാഗ്രത പുലർത്താൻ കേന്ദ്രം ജനങ്ങളോട് ആവശ്യപ്പെട്ടു. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് പ്രതിവാര…

ലാത്വിയയിൽ മങ്കിപോക്സിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ലാത്വിയ: ലാത്വിയയിൽ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചതായി, ലാത്വിയ സർക്കാരിന്റെ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ അറിയിച്ചു. 50 വയസിൽ താഴെയുള്ള രോഗിക്ക് വിദേശത്ത് നിന്നും രോഗം ബാധിച്ചതായാണ് അറിവ്.

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയറുന്നു ; മരണ സംഖ്യയും വർധിക്കുന്നു

84 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4041 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,31,68,585 ആയി ഉയർന്നു. ഇന്നലെ 10 പേർ കൊവിഡ് ബാധിച്ച്…

വാക്സിൻ വേണ്ട ; ഒമാനില്‍ പ്രവേശിക്കാം

മസ്‌കറ്റ് : കോവിഡ്-19 നിയന്ത്രണങ്ങൾ പിൻ‌വലിച്ചതോടെ വാക്സിനേഷൻ എടുക്കാത്തവർക്കും ഇനി ഒമാനിലേക്ക് പ്രവേശിക്കാം. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. കോവിഡ്-19 വ്യാപനം കുറഞ്ഞതിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും കഴിഞ്ഞ മാസം സുപ്രീം സമിതി പിൻവലിച്ചിരുന്നു. ഏതാനും…