Tag: Health

വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. കാരക്കോണം…

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍; സിഡിസി ഡയറക്ടര്‍ ഉത്തരവില്‍ ഒപ്പുവെച്ചു

ന്യൂയോര്‍ക്ക്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ്-19 വാക്സിനുകൾ നൽകാൻ യുഎസ് റെഗുലേറ്റർമാർ അംഗീകാരം നൽകി. ഇത് സംബന്ധിച്ച എഫ്ഡിഎയുടെ ഉത്തരവിൽ സിഡിസി ഡയറക്ടർ ഡോ. റോഷെല്‍ വാലെന്‍സ്‌കി ഒപ്പുവെച്ചു. അടുത്ത ആഴ്ച മുതൽ…

രാജ്യത്ത് 24 മണിക്കൂറിനിടെ 12781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടി.പി.ആറിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന ടിപിആർ 4.32 ശതമാനമാണ്. മഹാരാഷ്ട്ര, കേരളം,…

കോവിഡ്​ വകഭേദം ഇനിയുമുണ്ടാകുമെന്നും ആശങ്ക വേണ്ടെന്നും വീണ ജോർജ്​

ആ​ല​പ്പു​ഴ: കൊവിഡിന്റെ പുതിയ വകഭേദം ഇനിയും ഉണ്ടാകുമെന്നും അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഏതാനും മാസങ്ങൾക്ക് മുമ്പ് വൈറോളജിസ്റ്റുകളുടെ…

ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈറ്റ്

കുവൈറ്റ്‌ : കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് കുവൈറ്റ്‌ മാസ്ക് നിർബന്ധമാക്കി. രോഗവ്യാപനം വർധിച്ചാൽ അടച്ചിട്ട മുറികളിൽ മാസ്ക് ആവശ്യകത പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

രാജ്യത്ത് 12,899 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യുഡൽഹി: രാജ്യത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 12,899 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 15 പേർ മരിച്ചു. രോഗമുക്തി നിരക്ക് 98.62 ശതമാനമായി കുറഞ്ഞു. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഒമൈക്രോണിൻറെ…

കോവിഡിനെ പ്രതിരോധിക്കാൻ നേസൽ സ്പ്രേ; ഉടൻ വിപണിയിലെത്തും

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ മൂക്കിൽ ഇറ്റിക്കുന്ന തുള്ളി മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായതായി ഭാരത് ബയോടെക്. പരീക്ഷണങ്ങൾ പൂർത്തിയായെന്നും, ഡിസിജിഐ അനുമതി നൽകിയാൽ ഉടൻ തന്നെ മരുന്ന് വിപണിയിലെത്തുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി. ഭാരത് ബയോടെക് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ.…

ലോകം വലിയ മാനസികാരോഗ്യ പ്രതിസന്ധി നേരിടും; മുന്നറിയിപ്പുമായി യുഎന്‍

ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധി നേരിടുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 2022 ലെ ലോക മാനസികാരോഗ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ലോകത്ത് ഏകദേശം ഒരു ബില്യൺ ആളുകൾ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കുട്ടികളുടെയും…

സംസ്ഥാനത്ത് ഇന്ന് 3376 പേർക്ക് കൊവിഡും 11 മരണവും രേഖപ്പെടുത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് (838) ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കോഴിക്കോടും എറണാകുളത്തുമായി മൂന്ന് പേർ വീതം മരിച്ചു. തിരുവനന്തപുരത്തും…

രാജ്യത്ത് 13216 പേര്‍ക്ക് കൂടി കോവിഡ് ; വര്‍ധന 4 മാസത്തിനിടെ ആദ്യം

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. കോവിഡ് കേസുകളുടെ ഉയർച്ച പുതിയ തരംഗത്തിന് സമാനമായ രീതിയിലാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,216 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 113 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കേസുകളുടെ…