Tag: Health

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു. 200 ലധികം ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡിജിറ്റൽ ഇൻഷുറൻസ് കാർഡുകൾ ഇന്ന് മുതൽ മെഡിസെപ്പിൻറെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ശ്രീലക്ഷ്മിയുടെ മരണം; മുറിവിന്റെ ആഴക്കൂടുതലാകാം പേവിഷബാധയ്ക്ക് കാരണമെന്ന് ഡി.എം.ഒ

പാലക്കാട്: നായയുടെ കടിയേറ്റ മുറിവിന്റെ ആഴം കൂടിയതിനാലാകാം മങ്കരയിലെ പെൺകുട്ടിക്ക് പേവിഷബാധയേറ്റതെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. ശ്രീലക്ഷ്മിക്ക് വാക്സിൻ നൽകുന്നതിൽ തെറ്റ് പറ്റിയിട്ടില്ല. ഗുണമേന്മയുള്ള വാക്സിൻ ആണ് നൽകിയതെന്ന് ഡിഎംഒ കെ.പി. റീത്ത വ്യക്തമാക്കി. മെയ് 30 നാണ് ശ്രീലക്ഷ്മിയുടെ ഇടതുകൈയിലെ…

കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ സർട്ടിഫിക്കറ്റ്

കണ്ണൂര്‍: കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സർട്ടിഫിക്കറ്റ് നൽകി. ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കിയ ഹോട്ടലുകൾക്കും ബേക്കറികള്‍ക്കുമാണ് റേറ്റിങ് കിട്ടിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കുന്ന രാജ്യവ്യാപക സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമാണിത്. ഭക്ഷണം…

ഇന്ത്യയിലെ സജീവ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

തിരുവനന്തപുരം: രാജ്യത്തെ സജീവ കോവിഡ് -19 രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 122 ദിവസത്തിന് ശേഷമാണ് സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. കൃത്യമായി പറഞ്ഞാൽ, 2022 ഫെബ്രുവരി 28 ന് 102601 രോഗികൾ ഉണ്ടായിരുന്നു. ഇന്ന് അത്…

വീണ്ടും ആർടിപിസിആർ; വിദേശത്തുനിന്ന് വരുന്നവർക്ക് പരിശോധന ഉണ്ടായിരിക്കും

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ നൽകി. പുതിയ നിർദ്ദേശങ്ങൾ പ്രകാരം വിദേശത്ത് നിന്ന് എത്തുന്നവരിൽ രണ്ട് ശതമാനം പേർക്ക് ആർടിപിസിആർ പരിശോധന നടത്തണം. ഈ രീതിയിൽ…

സംസ്ഥാനത്ത് 28,000 കോവിഡ് കേസുകൾ; പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 27,991 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1,285 പേർ ആശുപത്രികളിലും 239 പേർ ഐസിയുവിലും 42 പേർ വെന്റിലേറ്ററിലുമാണ്. ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത…

‘കോവിഡ് രൂക്ഷമാകുന്നത് പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും’

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും പടരുകയാണ്. കനത്ത മഴയ്ക്കൊപ്പം പടരുന്ന വൈറൽ പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് ഒപ്പമാണ് കൊവിഡ് കേസുകളുടെ വർദ്ധനവ്. ഇത് ഒരു സാധാരണ പനിയാണെന്ന് കരുതി പരിശോധന നടത്താതിരിക്കുന്നത് രോഗനിർണയം വൈകിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ…

കോവിഡിന്റെ സ്വഭാവം മാറിയെന്ന് ഡബ്ലുഎച്ച്ഒ; 110 രാജ്യങ്ങളിൽ കോവിഡ് കൂടി

ജനീവ: കോവിഡ് -19 മഹാമാരിയുടെ സ്വഭാവം മാറി, എന്നാൽ ഇത് പൂർണമായും അപ്രത്യക്ഷമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകമെമ്പാടുമുള്ള 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുന്നുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഈ മഹാമാരി മാറുകയാണ്, പക്ഷേ അത് അവസാനിച്ചിട്ടില്ല. കേസുകളുടെ റിപ്പോർട്ടിങ്ങ് കുറയുന്നതിനാൽ ലഭ്യമായ…

സംസ്ഥാനത്ത് ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; കാട്ടുപന്നികളിലാണ് രോഗം കണ്ടെത്തിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് മൃഗങ്ങളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു. അണുബാധ പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തൃശൂരിലെ അതിരപ്പള്ളി വനമേഖലയിലെ കാട്ടുപന്നികളിലാണ് ആന്ത്രാക്സ് ബാധ സ്ഥിരീകരിച്ചത്. അതിരപ്പള്ളി വനമേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേതുടർന്ന് ആരോഗ്യവകുപ്പും…

7 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കോവോവാക്സ് അംഗീകരിച്ചു

7നും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കോവിഡ് വാക്സിനായ കോവോവാക്സിന് ഡിസിജിഐ അംഗീകാരം നൽകി. 7 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിയന്ത്രിത അടിയന്തര ഉപയോഗത്തിനായാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് വാക്സിൻ അംഗീകരിച്ചത്.