Tag: Health

ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് ഇന്ത്യയിൽ അനുമതി

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് കേന്ദ്രം അംഗീകാരം നൽകി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) 18 വയസിന് മുകളിലുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനാണ് അനുമതി നൽകിയത്. മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം ബിബിവി…

മങ്കിപോക്സിന് ഇനി പുതിയ പേര്; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ലണ്ടൻ: രോഗവ്യാപനം വർദ്ധിച്ചതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്. രോഗത്തിന് മങ്കിപോക്സ് എന്ന പേര് തുടരുന്നതിൽ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. മങ്കിപോക്സ് ഇനി എംപോക്സ് എന്ന് അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. മങ്കിപോക്സ്…

കേരളത്തിൽ 30 പിന്നിട്ടവരിൽ 25% പേർക്ക് ജീവിതശൈലീരോഗങ്ങൾ

കണ്ണൂര്‍: സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ളവരിൽ 25% പേരും ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവരെന്ന് റിപ്പോർട്ട്. അഞ്ചിൽ ഒരാൾക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗനിര്‍ണയപരിശോധന 46.25 ലക്ഷം ആളുകളില്‍ പൂർത്തിയാക്കിയപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്ത് 1.69 കോടി ജനങ്ങളാണ് 30…

കുവൈത്തിൽ കോളറ സ്ഥിരീകരിച്ചു; രോഗ ബാധ ഇറാഖിൽ നിന്നെത്തിയയാൾക്ക്

കുവൈത്ത് സിറ്റി: കുവൈറ്റിൽ കോളറ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇറാഖിൽ നിന്നെത്തിയയാൾക്കാണ് രോഗം ബാധിച്ചത്. നിലവിൽ ഇറാഖിലും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. രോഗി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.…

അഞ്ചാംപനി ആഗോള ആരോഗ്യ ഭീഷണിയായേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോകമെമ്പാടും മീസിൽസ്(അഞ്ചാംപനി) കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യത്തിന് രോഗം ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, കോവിഡ് മഹാമാരിയുടെ തുടക്കം…

അഞ്ചാംപനി പടരുന്നു; ലോകാരോഗ്യ സംഘടന സംഘം സന്ദർശിച്ചു

കൽപകഞ്ചേരി: കൽപകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും മീസിൽസ് (അഞ്ചാം പനി) പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന സംഘം സ്ഥലം സന്ദർശിച്ചു. രോഗത്തിന്‍റെ തീവ്രത വിലയിരുത്തിയ സംഘം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകളും നിർദ്ദേശങ്ങളും നൽകി. കൽപകഞ്ചേരിയിൽ രോഗികളുടെ എണ്ണം 28 ൽ നിന്ന്…

ചൈനയിൽ കോവിഡ് പിടിമുറുക്കുന്നു; കേസുകളിൽ വൻ വർദ്ധന

ബെയ്ജിങ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ തുടരുന്ന ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. ബുധനാഴ്ച മാത്രം 31,527 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517 പേർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് നാഷണൽ ഹെൽത്ത് ബ്യൂറോ അറിയിച്ചു. ഏപ്രിൽ 13നു ശേഷം ഇതാദ്യമായാണ് ഒരു…

രാജ്യത്ത് ഭീഷണിയായി അഞ്ചാംപനി; മലപ്പുറത്തും മുംബൈയിലും രോഗവ്യാപനം

ദില്ലി: പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയായി അഞ്ചാംപനി വീണ്ടും രാജ്യത്ത് പടരുകയാണ്. മുംബൈയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 13 പേരാണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്. കൊവിഡ് കാലത്ത് വാക്സിനേഷൻ നിലച്ചതാണ് രോഗം വീണ്ടും വരാൻ കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മീസിൽസ് വൈറസ്…

രാജ്യത്ത് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വർധന

ന്യൂഡല്‍ഹി: 35 വയസ്സിന് താഴെയുള്ളവരിൽ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയ വ്യാപകമാകുന്ന സാഹചര്യത്തിൽ, ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ വിശദാംശങ്ങൾ തേടി കേന്ദ്രസർക്കാർ. ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തി സ്ത്രീകളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ കേന്ദ്രം തീരുമാനിച്ചു. സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങളാണ്…

കുട്ടികൾക്കിടയിൽ മീസിൽസ് വ്യാപനം; കേന്ദ്രം ഉന്നതതല സമിതിയെ നിയോ​ഗിച്ചു

ന്യൂഡൽഹി: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കുട്ടികൾക്കിടയിൽ മീസിൽസ് പടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചു. റാഞ്ചി, അഹമ്മദാബാദ്, മലപ്പുറം എന്നിവിടങ്ങളിൽ മീസിൽസ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മൂന്നംഗ ഉന്നതതല സമിതിയെയാണ് നിയോഗിച്ചത്. രോഗം…