Tag: GOOD NEWS

മുടി നീട്ടിവളർത്തിയവനെന്ന് പരിഹസിച്ചു; പിന്നീട് നന്മ തിരിച്ചറിഞ്ഞ് നിറഞ്ഞ കയ്യടി

നെടുങ്കണ്ടം: മുടിനീട്ടി വളർത്തുന്നത് ചെത്തി നടക്കാനാണെന്നാണ് ഒട്ടുമിക്ക ആളുകളുടെയും ധാരണ. എന്നാൽ ഈ കാഴ്ചപ്പാടിനെ മാറ്റിമറിച്ചിരിക്കുകയാണ് നെടുങ്കണ്ടം യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജഗൻ പി ഹരികുമാർ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കാൻസർ രോഗികളെക്കുറിച്ചുള്ള ഒരു വാർത്ത ജഗൻ കാണുന്നത്. കാൻസർ…

അവശയായി കുഴഞ്ഞുവീണ യുവതിക്ക് സഹായവുമായി ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരൻ

കണ്ണൂർ: കണ്ണൂർ ഗാന്ധി സർക്കിളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ സഹായിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശിയും കണ്ണൂർ ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐയുമായ എ.കെ.പ്രകാശാണ് സഹായിച്ചത്. യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ച് ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് പൊലീസുകാരൻ മടങ്ങിയത്. കണ്ണൂർ എസ്.എൻ. കോളേജിലെ…

പഠനത്തിനായി സ്കൂളിന് മുന്നിൽ കപ്പലണ്ടി വിറ്റു; വിനീഷക്ക് സഹായവുമായി കളക്ടർ

പഠിക്കാനും കുടുംബത്തെ സഹായിക്കാനുമായി സ്വന്തം സ്കൂളിന് മുന്നിൽ ഉന്തുവണ്ടിയിൽ നിലക്കടല വിൽക്കുന്ന വിനീഷയ്ക്ക് പിന്തുണയുമായി ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ. പ്ലസ് ടു വിദ്യാർത്ഥിനിയായ വിനീഷയുടെ കഥ വാർത്തയായതോടെയാണ് കളക്ടർ കാണാനെത്തിയത്. പ്ലസ് ടു പഠനത്തിനാവശ്യമായ തുക വിനീഷക്ക് കൈമാറിയതായി…

രണ്ടരവയസ്സുകാരിക്ക് പുതുജീവനേകി ഇരട്ടസഹോദരങ്ങളുടെ ധീരത;അഭിനന്ദിച്ച് നാട്ടുകാർ

ഓച്ചിറ: ഇരട്ടസഹോദരങ്ങളുടെ ധീരതയിലൂടെ രണ്ടര വയസ്സുകാരിക്ക് പുനർജന്മം. ഓച്ചിറ മേമന പുത്തൻതറ എസ്.എസ് മൻസിലിൽ സവാദിന്‍റെയും ഷംനയുടെയും ഇരട്ടകുട്ടികളായ സിയാനും,ഫിനാനുമാണ് മാതൃസഹോദരിപുത്രി സഫ്നമോൾ കുളത്തിൽ വീണപ്പോൾ രക്ഷകരായെത്തിയത്. സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന സഫ്ന കാൽവഴുതി വീടിനടുത്തുള്ള ആഴമേറിയ കുളത്തിൽ വീഴുകയായിരുന്നു. കൃത്യസമയത്ത് അരികിൽ…

റോഡരികിൽ കിടന്ന 10 പവന്‍ ഉടമയെ തിരികെ ഏൽപ്പിച്ച് മാതൃകയായി രണ്ടാം ക്ലാസുകാരൻ

നെടുമുടി: വഴിയിൽ നഷ്ടപ്പെട്ട 10 പവൻ സ്വർണം ഉടമയ്ക്ക് തിരികെ കിട്ടാൻ കാരണമായത് രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സത്യസന്ധത. നെടുമുടി പഞ്ചായത്ത് എട്ടാം വാർഡിൽ ചമ്പക്കുളം പെരുമാനക്കൂട്ടുതറ വീട്ടിൽ കാർത്തിക്ക് ആണ് വഴിയിൽ കണ്ടെത്തിയ 10 പവൻ തിരികെ നൽകി മാതൃകയായത്.…

ശ്രദ്ധ നേടി ദളം; പ്രവർത്തനങ്ങളിലൂടെ മാതൃകയായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ 

തൃശ്ശൂര്‍: സഹപാഠികൾക്കായി രണ്ട് വീടുകൾ നിർമ്മിച്ചു നൽകി. സ്‌കൂളിന് പടിപ്പുര. മറ്റൊരു സുഹൃത്തിന്‍റെ വീട് പൂർത്തിയാക്കാൻ ശ്രമിക്കുന്നു. ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും. ഇതാണ് ദളം. സംഗമമല്ല, സേവനമാണ് ലക്ഷ്യമെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ച ഒരു പൂർവവിദ്യാർഥി കൂട്ടായ്മ. പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് പുറമേ,…

നൂറ്റിയൊന്നാമത്തെ വിവാഹ വീട്ടിലും സൗജന്യ വിരുന്നൊരുക്കി ഷമീറും കൂട്ടരും

മട്ടാഞ്ചേരി: സാമ്പത്തിക ഞെരുക്കം കാരണം പെൺമക്കളുടെ വിവാഹച്ചടങ്ങുകള്‍ നടത്താന്‍ കഴിയാതെ പാടുപെടുന്ന കുടുംബങ്ങൾക്ക് അത്താണിയാകുകയാണ് ഷമീറും കൂട്ടരും. ‘മഹാത്മാ സ്നേഹ അടുക്കള’ എന്നറിയപ്പെടുന്ന ഷമീറിന്‍റെ കൂട്ടായ്മ പാവപ്പെട്ട കുടുംബങ്ങളിൽ വിവാഹ വിരുന്നുകൾ ഏറ്റെടുത്ത് നടത്തും. തീര്‍ത്തും സൗജന്യമായാണ് ഇവര്‍ വിരുന്നിനുള്ള ഭക്ഷണമെത്തിക്കുന്നത്.…

ആലപ്പുഴ കളക്ടറുടെ ആദ്യ ശമ്പളം ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയ്ക്ക്

ആലപ്പുഴ : ആലപ്പുഴ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യമാസത്തെ ശമ്പളം ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയ്ക്ക് കൈമാറി കൃഷ്ണ തേജ ഐ.എ.എസ്. ആലപ്പുഴ ജില്ലയിലെ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ‘സ്നേഹജാലകം’ എന്ന കൂട്ടായ്മയ്ക്കാണ് കളക്ടർ തുക കൈമാറിയത്. കിടപ്പുരോഗികൾ ഉൾപ്പെടെ 150…

മകളുടെ പിറന്നാൾ ദിനത്തിൽ നിർധന കുടുംബത്തിന് വീട് വെച്ചു നൽകി വ്യവസായി

കണ്ണൂർ: മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകി വ്യവസായ പ്രമുഖനും ഭാര്യയും. യുഎഇ യിലെ പ്രമുഖ വ്യവസായിയും, ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ മേധാവിയുമായ അംജദ് സിത്താരയും, ഭാര്യ മർജാനയുമാണ് മകൾ അയിറ മാലികയുടെ ഒന്നാം പിറന്നാൾ പാവപ്പെട്ടവർക്കൊപ്പം…

സാധ്യമായിടത്തെല്ലാം ചെറുവനങ്ങള്‍ സൃഷ്ടിച്ച് മാത്യുക്കുട്ടി

പാലാ: പ്രകൃതി സംരക്ഷണത്തിന്റെ വേറിട്ട മാതൃക നൽകി സ്വന്തം പുരയിടത്തിലും പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മരങ്ങൾ നട്ടുവളർത്തുന്ന റിട്ടയേർഡ് അധ്യാപകൻ. സാധ്യമായിടത്തെല്ലാം ചെറു വനങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വലവൂർ തെരുവപ്പുഴ മാത്യുക്കുട്ടി. ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള സമയം ചെറു വനങ്ങൾ…