Tag: General News

‘പി ടി തോമസിന് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കും’

അവസാന നിമിഷം വിജയപ്രതീക്ഷ പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃക്കാക്കരയിൽ പി ടി തോമസിന് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് ഇത്തവണ വിജയിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. മണ്ഡലത്തിൽ ചിട്ടയായ പ്രവർത്തനമാണ് നടന്നത്. അതുകൊണ്ടാണ്…

കപ്പ വില കുതിക്കുന്നു; കിലോയ്ക്ക് 20ല്‍ നിന്ന് 60 രൂപയിലേക്ക് 

പന്തളം: കപ്പയുടെ വില കിലോയ്ക്ക് 20 രൂപയിൽ നിന്ന് 60 രൂപയായി ഉയർന്നു. ഈ വിലയ്ക്ക് പോലും ലഭിക്കാത്ത സാഹചര്യവുമുണ്ട്. മുൻ വർഷത്തെ വിലയിടിവ്, കാട്ടുപന്നി ശല്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങൾ കാരണം കൃഷി കുറഞ്ഞതാണ് കപ്പയുടെ വില വർദ്ധനവിന്…

‘സിന്തറ്റിക് മയക്ക് മരുന്നുകളുടെ ഉപയോഗം കേരളത്തിൽ വർദ്ധിച്ചു വരുന്നു’

തിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗം കേരളത്തിൽ വർദ്ധിച്ചു വരികയാണെന്നും അപകടകരമായ ഈ സാഹചര്യം കണക്കിലെടുത്ത് സമൂഹം ജാഗ്രത പാലിക്കണമെന്ന് മന്ത്രി…

അനധികൃത സേവന കേന്ദ്രങ്ങൾ വ്യക്തിവിവരങ്ങൾ ചോരുന്നതായി കണ്ടെത്തി

തിരുവനന്തപുരം: സമാന്തര ഓൺലൈൻ സേവന കേന്ദ്രങ്ങൾവഴി വ്യക്തിവിവരങ്ങൾ ചോരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ. സര്‍ക്കാറിന്‍റെ അംഗീകാരം ഉണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള ക്രമക്കേടുകൾ നടക്കുന്നത്.

കേരളത്തില്‍ നടപ്പാക്കില്ല; പൗരത്വ ഭേദഗതി ബിൽ എതിർത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ സംസ്ഥാനം മുൻ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ഭരണഘടനയിൽ പറഞ്ഞതിന് വിരുദ്ധമായി പൗരത്വം നിർണയിക്കാൻ ആർക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാനുള്ള ശ്രമങ്ങളാണ്…

കൽക്കരി ക്ഷാമം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് തോമസ് ഐസക്

കൽക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി ഡോ ടി.എം. തോമസ് ഐസക്. കൽക്കരി ലഭ്യതയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ കൽക്കരി ക്ഷാമത്തിന് കാരണം കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. തോമസ് ഐസക്കിൻറെ കുറിപ്പ്: “കൽക്കരി…

തൃക്കാ’ക്കരയുദ്ധം’; അഭിമാനപ്പോരാട്ടത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാണ് എണ്ണിത്തുടങ്ങിയത്. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക.അഭിമാനപ്പോരാട്ടം നടന്ന തൃക്കാക്കരയിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഞെട്ടിച്ചെങ്കിലും മുന്നണികൾ വിജയ പ്രതീക്ഷയിലാണ്.

അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

ദില്ലി: സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) താൽക്കാലികമായി മരവിപ്പിച്ചതായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഘടനയ്ക്കെതിരെ തുടരുന്ന അടിച്ചമർത്തൽ നടപടികളുടെ ഭാഗമാണ് ഇഡിയുടെ നടപടി. ജനകീയ പ്രസ്ഥാനങ്ങൾ,…

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് സമയം തേടിയുള്ള ഹർജിയിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറയുക. മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിൽ…

കെ റെയിൽ; ഭൂമിയേറ്റെടുക്കല്‍ തുടങ്ങുമെന്ന് സർക്കാർ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കിടെ സംസ്ഥാന സർക്കാർ നിലപാട് പ്രഖ്യാപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാരം പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ആരംഭിക്കും. പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിപിആർ റെയിൽവേ…