Tag: General News

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയായി ഉയർന്നു. ജൂൺ…

ഒന്നര വർഷത്തിനിടെ കേരളത്തിൽ പിടികൂടിയത് 11,000ത്തോളം പാമ്പുകളെ

കോന്നി (പത്തനംതിട്ട): കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരളത്തിൽ പിടികൂടിയത് 11,000 ത്തോളം പാമ്പുകളെ. ഇതിൽ 102 എണ്ണം രാജവെമ്പാലകളാണ്. കണ്ണൂരിൽ നിന്ന് 2,646 വിഷപ്പാമ്പുകളെയാണ് പിടികൂടിയത്. 13 ജില്ലകളിൽ രാജവെമ്പാലകളെ കണ്ടെത്തിയിട്ടുണ്ട്. വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ നിന്ന് രാജവെമ്പാല ലഭിച്ചിട്ടില്ല. 2021…

സർക്കാർ ഓഫീസുകളിൽ പേപ്പർ രസീതുകൾ നിർത്തുന്നു; വിവരങ്ങള്‍ ഇനി മൊബൈലില്‍

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പേപ്പർ രസീതുകൾ ഏതാനും ആഴ്ചകൾ കൂടി മാത്രം. ജൂലൈ 1 മുതൽ പേപ്പർ രസീതുകൾ നൽകുന്ന സമ്പ്രദായം പൂർണ്ണമായും ഇല്ലാതാകും. പേയ്മെന്റിന്റെ വിശദാംശങ്ങൾ മൊബൈൽ ഫോണിൽ ഒരു സന്ദേശമായി ലഭിക്കും. പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്.…

വിജയ് ബാബു കേസ്; സൈജു കുറുപ്പിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു

കൊച്ചി: യുവനടി വിജയ് ബാബുവിനെതിരെ നൽകിയ ലൈംഗിക പീഡനക്കേസിൽ നടൻ സൈജു കുറുപ്പിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു. വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ സഹായിച്ചെന്ന സംശയത്തിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസമാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. വിജയ് ബാബുവിന്…

രമേഷ് പിഷാരടിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: നടനും കോണ്‍ഗ്രസ് സഹപ്രവർത്തകനുമായ രമേഷ് പിഷാരടിയെ അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ പിഷാരടിയെ അഭിനന്ദിച്ചത്. പിഷാരടിയും താൻ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവും ഒരുനാൾ വിജയിക്കുമെന്നതിന്റെ തെളിവാണ് തൃക്കാക്കരയിലെ…

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയം ചർച്ചയാകും

വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം പരിശോധിക്കാൻ സാധ്യത. തുടർന്നാകും ജില്ലാതല അവലോകനം നടത്തുക. തോൽവി ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ബൂത്ത് തലം മുതൽ നിയോജകമണ്ഡലം കമ്മിറ്റി നൽകിയ ഫലവും…

ന്യൂമോണിയ ലക്ഷണങ്ങളുള്ള എല്ലാവരിലും കോവിഡ് സ്രവ പരിശോധന നടത്തും

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ന്യൂമോണിയ ലക്ഷണങ്ങളുള്ള എല്ലാവരിലും കോവിഡ് സ്രവ പരിശോധന നടത്തും. പനിയും ജലദോഷവും ബാധിച്ചവരിൽ രണ്ടുമുതല്‍ അഞ്ചുശതമാനംവരെ പേർക്ക് കോവിഡ്-19 പരിശോധന നടത്തണം. അതത് ജില്ലകളിലെ സാഹചര്യം അനുസരിച്ച് പരിശോധന നടത്തേണ്ട ആളുകളുടെ…

കോ​വി​ഡ് കൂടുന്നതിൽ ഭ​യ​പ്പെ​ടേ​ണ്ട; ജ​ല​ദോ​ഷ​പ്പ​നി പോ​​ലെയെന്ന് വിദഗ്ധർ

തി​​രു​​വ​​ന​​ന്ത​​പു​​രം: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അമിതമായി പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഭൂരിഭാഗം പേർക്കും ജലദോഷം പോലെയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കേസുകൾ വർദ്ധിക്കുമ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എല്ലാ പകർച്ചവ്യാധികളും…

വിദ്വേഷ പ്രസംഗക്കേസ്; പി.സി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോർട്ട് എസി ഓഫീസിൽ ഹാജരാകാനാണ് പി സി ജോർജിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പി സി ജോർജ് അറിയിച്ചിട്ടുണ്ട്.…

കെഎസ്ആർടിസിയിൽ ഇന്നുമുതല്‍ വീണ്ടും സമരം; സർവീസ് മുടങ്ങില്ല

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഇന്ന് മുതൽ വീണ്ടും പണിമുടക്കും. സിഐടിയുവും ഐഎൻടിയുസിയും രാവിലെ മുതൽ കെഎസ്ആർടിസി ആസ്ഥാനത്തിന് മുന്നിൽ സമരം ആരംഭിക്കും. അഞ്ചാം തീയതി കഴിഞ്ഞിട്ടും ശമ്പളം നൽകാത്തതിനെ തുടർന്നാണ് യൂണിയനുകൾ പണിമുടക്കുന്നത്. നാളെ എഐടിയുസിയുടെ സമര കൺവെൻഷൻ…