Tag: General News

പൊലീസ് നോട്ടീസ് നൽകാതെയാണ് തന്നെ കൊണ്ടുപോയതെന്ന് സരിത്ത്

പൊലീസ് നോട്ടീസ് നൽകാതെയാണ് തന്നെ കൊണ്ടുപോയതെന്ന് സരിത്ത്. വിജിലൻസ് ഓഫീസിൽ സ്വപ്നയുടെ മൊഴിയെ കുറിച്ചാണ് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത്ത്. ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും ഈ മാസം 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസിൽ ഹാജരാകാൻ…

ഷവര്‍മ കഴിച്ച് കുട്ടി മരിച്ച സംഭവം; നിരന്തര പരിശോധന വേണമെന്ന് ഹൈക്കോടതി

കൊച്ചി: കാസർകോട് ഷവർമ കഴിച്ച കുട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷവർമ കടകളിൽ നിരന്തരം പരിശോധന വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും അറിയിക്കാനും സർക്കാരിന് നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പാക്കുന്നതിൽ സ്വീകരിച്ച നടപടികൾ…

മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് ആരോപണത്തിൽ പ്രതികരിച്ച് വി ഡി സതീശന്‍

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കറൻസി കടത്ത് ആരോപണങ്ങളിൽ, കേന്ദ്ര ഏജൻസികൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കാത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ . സ്വപ്ന ഉന്നയിച്ച അതേ ആരോപണം നേരത്തെ കുറ്റസമ്മത മൊഴിയായി നൽകിയിരുന്നു. എന്നാൽ അന്ന് ബി.ജെ.പിയും സി.പി.ഐ.എമ്മും അന്വേഷണത്തിലേക്ക് കടക്കാതെ…

പരിസ്ഥിതിലോല വിധി; ഇടുക്കിയില്‍ മറ്റന്നാല്‍ എല്‍ഡിഎഫ് ഹർത്താൽ

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഇടുക്കിയിൽ മറ്റന്നാള്‍ എൽഡിഎഫ് ഹർത്താൽ ആചരിക്കും. ഉത്തരവിൽ പ്രതിഷേധിച്ച് യു.ഡി.എഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 16 നാണ് യു.ഡി.എഫിന്റെ ഹർത്താൽ ആഹ്വാനം. ഉത്തരവിനെതിരെ നാളെ വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തുമെന്ന്…

തൊഴിലാളികൾക്ക് ശമ്പളം നല്‍കാതെ മേലധികാരികള്‍ക്ക് ശമ്പളം കൊടുക്കണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ശമ്പളം അടിയന്തരമായി നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇവർക്ക് ശമ്പളം നൽകാതെ സൂപ്പർവൈസറി തസ്തികയിലുള്ളവർക്ക് ശമ്പളം നൽകരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജീവനക്കാർക്ക് സമയബന്ധിതമായി ശമ്പളം നൽകണമെന്നും സ്ഥാപനത്തെ…

ഇടുക്കിയില്‍ 10ന് എല്‍ഡിഎഫിന്‍റെയും 16ന് യുഡിഎഫിന്‍റെയും ഹര്‍ത്താല്‍

തൊടുപുഴ: പരിസ്ഥിതിലോല മേഖല വിഷയത്തിൽ ഇടുക്കി ജില്ലയിൽ ജൂൺ 10ന് എൽഡിഎഫും 16ന് യു.ഡി.എഫും ഹർത്താൽ പ്രഖ്യാപിച്ചു. ബഫർ സോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന്…

‘ബസുകള്‍ ക്ലാസ് മുറിയാക്കുന്നത് നിര്‍ത്തി സര്‍വീസ് നേരെയാക്കാന്‍ ശ്രമിക്കൂ’

കൊച്ചി: ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്ന കെഎസ്ആർടിസിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. ജീവനക്കാരുടെ കണ്ണുനീർ ആരെങ്കിലും കാണണമെന്നും ശമ്പളം ലഭിക്കാതെ ജീവനക്കാർക്ക് എങ്ങനെ അതിജീവിക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു. ബസുകൾ ക്ലാസ് മുറികളാക്കി മാറ്റുന്നത് നിർത്തി സർവീസുകൾ നേരെയാക്കാൻ ശ്രമിക്കണമെന്നും കോടതി…

‘വീട്ടിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയി’; സരിത്ത്

വിജിലൻസ് സംഘം ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ടുപോയതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത്. ലൈഫ് മിഷൻറെ വിജിലൻസ് കേസിലാണ് കസ്റ്റഡിയിൽ എടുക്കുന്നതെന്നാണ് തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് താൻ ഒന്നും ചോദിച്ചിട്ടില്ലെന്നും ഇന്നലെ സ്വപ്നയുടെ മൊഴിയെ കുറിച്ച് ചോദിച്ചെന്നും…

റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടി ജൂണ്‍ 11ന് ആരംഭിക്കും

കാസറഗോഡ് : കേരള സ്റ്റാര്‍ട്ടപ് മിഷനും സി.പി.സി.ആര്‍.ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടിയില്‍ അന്തര്‍ദേശീയ പ്രശസ്തി നേടിയ 20 ൽ അധികം പ്രഭാഷകർ പങ്കെടുക്കും. ജൂണ്‍ 11, 12 തിയതികളില്‍ കാസര്‍കോഡ് സി.പി.സി.ആര്‍.ഐയിലാണ് ഉച്ചകോടി നടക്കുക. സാമൂഹികമായി…

സ്വപ്‌ന സുരേഷിന്റെ ആരോപണം; തുടരന്വേഷണത്തിനൊരുങ്ങി ഇഡി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി ഉടൻ കോടതിയെ സമീപിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി…