Tag: General News

‘ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്നിടത്തോളം കേസ് തെളിയിക്കപ്പെടില്ല’

കൊയിലാണ്ടി: സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ സ്വർണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിലെ മുഖ്യപ്രതിയായ സരിത്തിനെ പാലക്കാട്ടെ ഫ്ളാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയത് ഇതിന്റെ തുടർച്ചയാണ്. സ്വപ്നയ്ക്ക് സുരക്ഷ നൽകാൻ…

സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയിൽ ആശങ്കാകുലരായവരുടെ ഗൂഡാലോചനയാണ് ഈ ഹീനകൃത്യത്തിന് പിന്നിലെന്ന് ആന്റണി രാജു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന…

സ്വപ്നയുടെ വെളിപ്പെടുത്തൽ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്: ടോം വടക്കൻ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി വക്താവ് ടോം വടക്കൻ . മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കേസ് കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും ടോം വടക്കൻ പറഞ്ഞു. അതേസമയം കേന്ദ്ര ഏജൻസികൾക്ക് കേരളത്തിൽ പ്രവർത്തിക്കാൻ അനുമതി…

വാഹനങ്ങളിലെ സൺ ഫിലിം; നാളെ മുതൽ പരിശോധന കർശനമാക്കും

കൂളിംഗ് ഫിലിം ഒട്ടിച്ച വാഹനങ്ങൾക്കെതിരെ പരിശോധന കർശനമാക്കും. നാളെ മുതൽ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. നടപടിയുടെ ഭാഗമായി നാളെ മുതൽ സ്പെഷ്യൽ ഡ്രൈവ് നടത്തും. പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാൻ ഗതാഗത കമ്മീഷണർക്ക്…

പക്ഷിനിരീക്ഷകൻ വനത്തിൽ മരിച്ച നിലയില്‍

കോതമംഗലം: പക്ഷിനിരീക്ഷകനായ എൽദോസിനെ കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. എൽദോസിനെ കാണാനില്ലെന്ന് ബന്ധുക്കൾ ഇന്നലെ കോതമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഭൂതത്താന്‍കെട്ടിന് സമീപം ചാട്ടക്കല്ല് വനഭാഗത്ത് മൃതദേഹം…

‘ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത് രാജ്യത്താദ്യം’

സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും കഴിയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പിണറായി വിജയൻ ധൈര്യമുണ്ടോയെന്നും മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന്…

കെ.ടി. ജലീലിന്റെ പരാതി: സ്വപ്‌നയ്ക്കും പി.സിക്കും എതിരെ കേസെടുക്കും

തിരുവനന്തപുരം: സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിലെ ഗൂഡാലോചനയിൽ കേസെടുക്കാൻ സർക്കാർ . മുൻ മന്ത്രി കെ ടി ജലീൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. 153, 120 (ബി) വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് പൊലീസിന് ലഭിച്ച നിർദ്ദേശം. പി സി…

പരിസ്ഥിതിലോല മേഖല വിധി; ജൂലൈ 12ന് ഹര്‍ജി നല്‍കുമെന്ന് വനംമന്ത്രി

പരിസ്ഥിതി ലോല മേഖലയിലെ വിധിക്കെതിരെ ജൂലൈ 12ന് കേരളം ഹർജി നൽകുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാന സർക്കാരിനെ പരിശോധിക്കാതെയാണ് വിധി പ്രസ്താവിച്ചത്. അതിനാൽ വിധിയിലെ ആശങ്ക കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. വിധി കർഷകർക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. സുപ്രീം…

കേസിന്റെ അന്വേഷണം നീങ്ങുന്നത് തെറ്റായ ദിശയിൽ; മുഖ്യമന്ത്രിയെ കൈവിടാതെ സിപിഎം

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെയും ചില മാധ്യമങ്ങളെയും ഉപയോഗിച്ച് മാസങ്ങളായി പ്രചരിപ്പിച്ച നുണക്കഥകളാണ് ഇപ്പോൾ രഹസ്യമൊഴിയുടെ പേരിൽ പ്രചരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രീതിയാണ് ബിജെപി സർക്കാർ രാജ്യത്തുടനീളം നടപ്പാക്കുന്നത്. തൽഫലമായി, സ്വർണക്കടത്ത് കേസിന്റെ അന്വേഷണം…

വി.കെ. മോഹനന്‍ കമ്മീഷന്റെ കാലാവധി നീട്ടി

സംസ്ഥാനത്ത് കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ പരിശോധിക്കാൻ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷന്റെ കാലാവധി നീട്ടി. ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയത്. 2020 ജൂലൈ മുതൽ കേരളത്തിലെ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് റിട്ടയേർഡ്…